നളിനി നെറ്റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ആദ്യ വനിതാ ചീഫ്‌ ഇലക്ടറൽ ഓഫീസറായിരുന്നു നളിനി നെറ്റോ ( ഇംഗ്ലീഷ്: Nalini Netto). 1981 ൽ ഐ.എ.എസ്‌ നേടിയ നളിനി സംസ്ഥാന ടൂറിസം ഡയറക്ടർ, നികുതി സെക്രട്ടറി, സഹകരണ രജിസ്ട്രാർ, ഇറിഗേഷൻ സെക്രട്ടറി, ഗതാഗത സെക്രട്ടറി, തിരുവനന്തപുരം ജില്ലാ കളക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. വിജിലൻസ്‌ ഐ. ജി ഡെസ്മണ്ട്‌ നെറ്റോയാണ്‌ ഭർത്താവ്‌. കേരളത്തിലെ ചീഫ് സെക്രട്ടറിയായ നാലാമത്തെ വനിതയും നളിനി ആണ്.

"https://ml.wikipedia.org/w/index.php?title=നളിനി_നെറ്റോ&oldid=2924284" എന്ന താളിൽനിന്ന് ശേഖരിച്ചത്