നറ്റാലിയ മൊറാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നറ്റാലിയ മൊറാർ, 2015ൽ

മൊൾഡോവയിലെ അന്വേഷണാത്മക പത്രപ്രവർത്തകയാണ് നറ്റാലിയ മൊറാർ (English: Natalia Morar (Romanian: Natalia Morari; Russian: Наталья Григорьевна Морарь). റഷ്യൻ മാഗസിനായ ന്യൂ ടൈംസിലാണ് പത്രപ്രവർത്തനം നടത്തുന്നത്. റഷ്യയിലെ ഒരു ഉന്നത അഴിമതി പുറത്തുകൊണ്ടുവന്നതിനെ തുടർന്ന് 2007ൽ റഷ്യയിൽ സ്ഥിരതാമസമായിരുന്ന[1] ഇവരെ രാജ്യത്ത് നിന്ന് പുറത്താക്കി.[1][2]

ജനനം[തിരുത്തുക]

1984 ജനുവരി 12ന് മൊൾഡോവയിൽ ജനിച്ചു. സാമൂഹ്യ ശാസ്ത്ര പഠനത്തിനായി 2002ൽ റഷ്യയിലേക്ക് താമസം മാറി. മോസ്‌കൊ സ്‌റ്റേറ്റ് സർവ്വകലാശാലയിൽ നിന്ന് 2007ൽ ബിരുദം നേടി.റഷ്യൻ പൗരത്വത്തിനായി അപേക്ഷിച്ചു. 2008 ഏപ്രിലിൽ റഷ്യൻ പൗരത്വം ലഭിക്കേണ്ടതായിരുന്നു.[3] എന്നാൽ, ദേശീയ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് അവരുടെ പൗരത്വ അപേക്ഷ തള്ളി.[4]

അന്വേഷണം[തിരുത്തുക]

2007 മേയിൽ ഓസ്ട്രിയയിലെ റൈഫിസൺ സെൻട്രൽ ബാങ്കും റഷ്യയിലെ പുടിൻ ഭരണകൂടത്തിലെ പ്രമുഖരും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അഴിമതി കേസ് പുറത്തുകൊണ്ടുവന്നു. റഷ്യയിലെ ഫെഡറൽ സെക്യൂരിറ്റി സർവ്വീസ് ഏജൻസിയായ എഫ് എസ് ബി ഉപമേധാവി അലക്‌സാണ്ടർ ബോർടിൻകോവ് ഉൾപ്പെടെയുള്ളവരുടെ പങ്ക് പുറത്തായി.[5]

അവലംബം[തിരുത്തുക]

  1. 1.0 1.1 "New Times Staffer Non-Grata in Russia". Kommersant. December 17, 2007. മൂലതാളിൽ നിന്നും December 1, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-05-18.
  2. Journalist's Expulsion Remains a Mystery Archived 2008-02-17 at the Wayback Machine., Kommersant, December 18, 2007
  3. "Natalia Morar, jurnalista care a infuriat Kremlinul", in România Liberă, 21 December 2008
  4. "Morar to Be Held Accountable Under Constitution" Archived 2008-12-11 at the Wayback Machine., Kommersant, August 25, 2008
  5. Чиновники уводят деньги на Запад. Archived 2008-05-17 at the Wayback Machine. by Natalya Morar The New Times № 15 May 21, 2007 г.English translation Archived March 17, 2008, at the Wayback Machine.
"https://ml.wikipedia.org/w/index.php?title=നറ്റാലിയ_മൊറാർ&oldid=3263198" എന്ന താളിൽനിന്ന് ശേഖരിച്ചത്