നരേൻ കാർത്തികേയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാർത്തികേയൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാർത്തികേയൻ (വിവക്ഷകൾ) എന്ന താൾ കാണുക. കാർത്തികേയൻ (വിവക്ഷകൾ)
നരേൻ കാർത്തികേയൻ
Karthikeyan at the 2011 Malaysian Grand Prix.
ജനനം
Kumar Ram Narain Karthikeyan

(1977-01-14) 14 ജനുവരി 1977  (47 വയസ്സ്)
ദേശീയതഇന്ത്യ Indian
പുരസ്കാരങ്ങൾ2010 NASCAR Camping World Truck Series Most Popular Driver

ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഫോർമുല വൺ റേസിംഗ് ഡ്രൈവറാണ് നരേൻ കാർത്തികേയൻ (ജനനം: 14 ജനുവരി 1977). [1] മുൻപ് 'എ 1 ജിപി', 'ലെ മാൻസ് സീരീസ്' എന്നിവയിൽ മത്സരിച്ചിട്ടുണ്ട്. 2005ജോർദാൻ ടീമിനൊപ്പം ഫോർമുല വൺ അരങ്ങേറ്റം കുറിച്ച അദ്ദേഹം 2006 ലും 2007 ലും വില്യംസ് എഫ് 1 ടെസ്റ്റ് ഡ്രൈവറായിരുന്നു. ജാപ്പനീസ് സൂപ്പർ ഫോർമുല സീരീസിൽ പങ്കെടുക്കാൻ 2014 ൽ കാർത്തികേയൻ ടീം ഇം‌പുലുമായി കരാറിൽ ഒപ്പുവച്ചു. 2010 ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. [2]

ജീവിതരേഖ[തിരുത്തുക]

കാർത്തികേയൻ, ഷീല ദമ്പതികളുടെ മകനായി തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് നരേൻ കാർത്തികേയൻ ജനിച്ചത്. കോയമ്പത്തൂരിലെ സ്റ്റെയിൻസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. മുൻ ഇന്ത്യൻ ദേശീയ റാലി ചാമ്പ്യനായിരുന്ന നരേന്റെ പിതാവ് ചെറുപ്പത്തിൽത്തന്നെ മകന്റെ താൽപര്യം തിരിച്ചറിഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ ഫോർമുല വൺ ഡ്രൈവറാകണമെന്ന ആഗ്രഹത്തോടെ പ്രയത്നിച്ച , കാർത്തികേയൻ 1992 ൽ ഫോർമുല കാറുകൾക്കായുള്ള പൈലറ്റ് എൽഫ് മത്സരത്തിൽ സെമി ഫൈനലിസ്റ്റായി തന്റെ കഴിവ് പ്രകടിപ്പിച്ചു . തുടർന്ന് നരേൻ ഫ്രാൻസിലെ എൽഫ് വിൻഫീൽഡ് റേസിംഗ് സ്കൂളിൽ ചേർന്നു. 1993 സീസണിൽ ഫോർമുല മാരുതിയിൽ മൽസരത്തിനായി ഇന്ത്യയിലേക്ക് മടങ്ങി. അതേ വർഷം ഗ്രേറ്റ് ബ്രിട്ടനിൽ നടന്ന ഫോർമുല വോക്‌സ്‌ഹാൾ ജൂനിയർ ചാമ്പ്യൻഷിപ്പിലും അദ്ദേഹം മത്സരിച്ചു. ഇത് യൂറോപ്യൻ റേസിംഗിൽ അദ്ദേഹത്തിന് വിലയേറിയ അനുഭവങ്ങൾ നൽകി. [3]

2003 ൽ സൂപ്പർഫണ്ട് വേഡ് സീരീസിൽ കാർത്തികേയൻ രണ്ട് മൽസരങ്ങളിൽ വിജയിക്കുകയും മറ്റ് മൂന്ന് പോഡിയം സ്ഥാനങ്ങൾ നേടുകയും ചെയ്തു. ഈ ഫലങ്ങൾ അദ്ദേഹത്തിന് മറ്റൊരു ഫോർമുല വൺ ടെസ്റ്റ് ഡ്രൈവ് നേടികൊടുത്തു. 2004നിസ്സാൻ വേൾഡ് സീരീസിൽ പങ്കെടുത്ത്‌ വലൻസിയ, സ്പെയിൻ, ഫ്രാൻസിലെ മാഗ്നി കോഴ്സ് എന്നിവിടങ്ങളിൽ വിജയിച്ചു.

ഫോർമുല വണ്ണിലേക്ക്[തിരുത്തുക]

2005 ഫെബ്രുവരി 1 ന്, ജോർദാൻ ഫോർമുല വൺ ടീമുമായി പ്രാഥമിക കരാർ ഒപ്പിട്ടതായി കാർത്തികേയൻ പ്രഖ്യാപിക്കുകയും 2005 ഫോർമുല വൺ സീസണിലെ പ്രധാന ഡ്രൈവറായിരിക്കുമെന്ന് അറിയിക്കുകയും അങ്ങനെ നരേൻ കാർത്തികേയൻ ഇന്ത്യയിലെ ആദ്യത്തെ ഫോർമുല വൺ റേസിംഗ് ഡ്രൈവറാകുകയും ചെയ്തു. പോർച്ചുഗീസ് ഡ്രൈവറായ ടിയാഗോ മോണ്ടെറോ ആയിരുന്നു അദ്ദേഹത്തിന്റെ പങ്കാളി.

കേരളത്തിൽ[തിരുത്തുക]

2012 ൽ ഓണാഘോഷത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെ വെള്ളയമ്പലം-കവടിയാർ റോഡിൽ നരേൻ കാർത്തികേയന്റെ കാറോട്ട പ്രദർശനം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഫോർമുല വൺ കാറോട്ടത്തിന്റെ വേഗം മോട്ടോർ വാഹന നിയമത്തിന്റെ ലംഘനമാകുമെന്നു സിറ്റി പൊലീസിനു നിയമോപദേശം ലഭിച്ചതിനെ തുടർന്ന് ഈ പ്രദർശനം സംസ്ഥാന സർക്കാർ മാറ്റി വയ്ക്കുകയാണ് ഉണ്ടായത്. [4]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നരേൻ_കാർത്തികേയൻ&oldid=3480497" എന്ന താളിൽനിന്ന് ശേഖരിച്ചത്