നരേഷ് ചന്ദ്ര നായിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നരേഷ് ചന്ദ്ര നായിക്
ദേശീയതഇന്ത്യൻ
തൊഴിൽകൊങ്കിണി സാഹിത്യകാരൻ

കൊങ്കിണി ഭാഷയിലെഴുതുന്ന ചെറുകഥാകൃത്താണ് നരേഷ് ചന്ദ്ര നായിക്. 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം ഗൗമാൻ എന്ന ചെറുകഥാ സമാഹാരത്തിനു ലഭിച്ചു. [1]

ജീവിതരേഖ[തിരുത്തുക]

ഗോവയിലെ കാൻകൊൻ (Canacona) സ്വദേശിയായ നരേഷ്, സകാലി ഗവൺമെന്റ് കോളേജ് അദ്ധ്യാപകനാണ്. കുട്ടിക്കാലത്തെ എഴുത്താരംഭിച്ച ഇദ്ദേഹം കൊങ്കിണി സാഹിത്യ അക്കാദമിയുടെ സാഹിത്യ ശില്പശാലകളിലും മറ്റും സജീവമായിരുന്നു. ആദ്യ ചെറുകഥാ സമാഹാരമാണ് 'ഗവ്മാൻ' .

കൃതികൾ[തിരുത്തുക]

  • 'ഗവ്മാൻ'

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം

അവലംബം[തിരുത്തുക]

  1. "Poetry dominates Sahitya Akademi Yuva Awards 2014" (PDF). സാഹിത്യ അക്കാദമി. 24 ഓഗസ്റ്റ് 2014. Archived from the original (PDF) on 2014-09-07. Retrieved 24 ഓഗസ്റ്റ് 2014.
"https://ml.wikipedia.org/w/index.php?title=നരേഷ്_ചന്ദ്ര_നായിക്&oldid=3654806" എന്ന താളിൽനിന്ന് ശേഖരിച്ചത്