നരിപ്പറ്റ ഗ്രാമപഞ്ചായത്ത്
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ കുന്നുമ്മൽ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് നരിപ്പറ്റ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 50.63 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് വാണിമൽ, തൊണ്ടർനാട്(വയനാട്) പഞ്ചായത്തുകളും, തെക്ക് കുന്നുമ്മൽ, കായക്കൊടി, നാദാപുരം പഞ്ചായത്തുകളും, കിഴക്ക് തൊണ്ടർനാട്(വയനാട്), കാവിലുംപാറ, കായക്കൊടി പഞ്ചായത്തുകളും, പടിഞ്ഞാറ് വാണിമൽ, നാദാപുരം പഞ്ചായത്തുകളും ആണ്. ഈ ഗ്രാമം പഞ്ചായത്തായി രൂപീകൃതമാകുന്നത് 1955-ലാണ്. പഞ്ചായത്തിലേക്ക് ആദ്യതെരഞ്ഞെടുപ്പ് നടന്നത് കൈപൊക്കി വോട്ടുരേഖപ്പെടുത്തി കൊണ്ടാണ്. എ.പി.കുഞ്ഞിക്കണ്ണൻ ആയിരുന്നു പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡന്റ്.ഇന്നത്തെ കണ്ണൂർ ജില്ലയിലെ ചിറയ്ക്കൽ പ്രദേശത്തു നിന്നും കുടിയേറി പാർത്ത തളിപറമ്പ് ഗ്രാമപാരമ്പര്യമുള്ള നമ്പൂതിരി കുടുംബങ്ങളായിരുന്നു നരിപറ്റയിലെ തിനൂരിന്റെ പഴയകാല പ്രഭാവം നിലനിർത്തിയത്. തിനമൂരപ്പ പ്രതിഷ്ഠയുള്ള ഇവിടുത്തെ ക്ഷേത്രം കാലാന്തരത്തിൽ കേരളത്തിൽ അത്യപൂർവ്വമായി മാത്രം കണ്ടുവരുന്ന ശങ്കരനാരായണക്ഷേത്രങ്ങളിലൊന്നായി അറിയപ്പെട്ടു. ഇവിടുത്തെ നമ്പൂതിരി കുടുംബങ്ങൾ യജൂർവേദ വിഭാഗത്തിൽപെടുന്നവരാണ്. നമ്പൂതിരിയില്ലങ്ങളിൽ ചിലതിൽ അത്യപൂർവ്വമായി താളിയോല ഗ്രന്ഥങ്ങൾ ഇന്നും സൂക്ഷിക്കുന്നുണ്ട്. കടത്തനാടൻ ഗ്രാമങ്ങൾക്ക് സ്വന്തമായ ചില പൈതൃകങ്ങളുണ്ട്. കളരിപ്പയറ്റും കോൽക്കളരിയും ഇവിടെ ഒപ്പത്തിനൊപ്പം വളർന്നുവന്നു. ശാരീരികവും മാനസികവുമായ ഒരു താളലയം കളരിഗുരുക്കന്മാരുടെ ശിഷ്യത്വത്തിൽ സർവ്വരും ഏറ്റുവാങ്ങി. സവർണ്ണകലകളിൽ കഥകളി, ഓട്ടംതുള്ളൽ, മോഹിനിയാട്ടം, ചാക്യാർകൂത്ത് എന്നിവ മുന്നിട്ടു നിന്നു. വടക്കൻ പാട്ടുകൾ, നാടൻകലകൾ എന്നിവ സമൂഹത്തിലെ കീഴ്തട്ടിലുള്ളവരുടെ സംഭാവനയായിരുന്നു. നിബിഡവനങ്ങളുള്ള മലമ്പ്രദേശങ്ങളും നിത്യഹരിതമായ പാടശേഖരങ്ങളും നൂറ്റാണ്ടുകളുടെ ജനവാസ പരമ്പരയുടെ ചരിത്രപശ്ചാത്തലം കുറിക്കുന്നു.ചെങ്കുത്തായ മലയിടുക്കുകൾ, ഉയർന്നുനിൽക്കുന്ന കുന്നുകൾ, നിരപ്പായ സമതലങ്ങൾ, സസ്യസമൃദ്ധിയുടെ സിരാകേന്ദ്രങ്ങളായ നീർച്ചാലുകളും തോടുകളും, വറ്റി വരളാത്ത നിരവധി ജലശേഖരങ്ങളും അടങ്ങുന്ന ഒന്നായിരുന്നു പൂർവ്വകാലത്തെ നരിപ്പറ്റ. ഏതാണ്ട് ആയിരം ഹെക്ടറോളം വരുന്ന നെൽപാടങ്ങളും അത്രയും തന്നെ വരുന്ന ഘോരവനങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് ഉണ്ടായിരുന്നു.
ഏകദേശം 170 വര്ഷങ്ങള്ക്ക് മുന്പാണ് മുസ്ളിം മതം വാണിമേലില് നിന്ന് നരിപ്പറ്റയിലെ നമ്പ്യത്താം കുണ്ട് പ്രദേശത്ത് എത്തിയത്. വളരെ പുരാതനമായ പള്ളിയും അവിടെയുണ്ട്. 80 വര്ഷങ്ങള്ക്കിപ്പുറം1940 കളില് ക്രിസ്തു മതവിശ്വാസികള് വാളുക്ക്, വിലങ്ങാട് എന്നീ പ്രദേശങ്ങളില് എത്തിച്ചേര്ന്നു ..അധികവും കോട്ടയം,എറണാംകുളം ജില്ലകളിലെ കുടിയേറ്റ കറ്ഷകര്.
സാംസ്ക്കാരിക വികസന ചരിത്രം[തിരുത്തുക]
മഹാത്മാഗാന്ധിയുടെ 1930ലെ വടകര സന്ദർശത്തിനു മുന്നോടിയായി കെ. കേളപ്പൻ നരിപ്പറ്റയിൽ എത്തി തക്ലി വിതരണം നടത്തി.പിന്നീട് എകെജി അയിത്തോച്ഛാടനം, ക്ഷേത്ര പ്രവേശം എന്നീ മുദ്രാവാക്യങ്ങള് ഉയര്ത്തി നടത്തിയ ജാഥ നരിപ്പറ്റയിലെത്തുകയും അത് ജനങ്ങള്ക്ക് ആവേശമായി മാരുകയും ചെയ്തു.കമ്യൂണിസ്റ്റ് പ്രസ്ഥാനം മേഖലയിൽ അനിഷേധ്യ ശക്തിയായി മാറുകയും ചെയ്തൂ[അവലംബം ആവശ്യമാണ്].ഇക്കാലത്താണ് ഇ എം എസ് അടക്കമുള്ള നേതാക്കൾ ഒളിവിൽ കഴിഞ്ഞ ത്.1958-ൽ തന്നെ പഞ്ചായത്ത് വൈദ്യുതീകരിക്കപ്പെട്ടു. ആദ്യത്തെ പൊതുജനാരോഗ്യ സ്ഥാപനമായ ഗവൺമെന്റ് ഡിസ്പെൻസറി സ്ഥാപിക്കപ്പെട്ടതും ഇക്കാലത്താണ്. കക്കട്ടില്-കൈവേലി റോഡിലെ നിരവധി പാലങ്ങളും അക്കാലത്ത് പൂർത്തീകരിക്കപ്പെട്ടവയാണ്.തിനൂരിലെ കൊയിത്തറ കേശവൻ നമ്പീശൻ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് ഇത്തരത്തിലുള്ള പളളിക്കൂടം നടത്തിയിട്ടുണ്ട്. പിന്നീട് ഈ പള്ളിക്കൂടം തന്നെ വേങ്ങേരി ഇല്ലത്തേയ്ക്ക് മാറുകയും അത് കുറച്ചുകാലം നിലനിൽക്കുകയും ചെയ്തു. 1917-ന് തൊട്ട് മുമ്പ് പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി തിനൂർ എല് .പി സ്ക്കൂൾ സ്ഥാപിക്കപ്പെട്ടു. ഇതേ കാലഘട്ടത്തിൽ തന്നെ തീക്കോന്നുമൽ ഏനായികോരൻ ഗുരുക്കളും അദ്ദേഹത്തിന്റെ വീട്ടിനടുത്ത് ഒരു പള്ളിക്കൂടം സ്ഥാപിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്തുവന്നു. ഇദ്ദേഹം തന്നെയാണ് വേങ്ങേരി ഇല്ലത്തും കുട്ടികളെ പഠിപ്പിച്ചിരുന്നത്. ഇദ്ദേഹം നേതൃത്വം കൊടുത്തുകൊണ്ടാണ് കൈവേലിയിലെ സ്ക്കൂൾ സ്ഥാപിച്ചത്.പഞ്ചായത്തിൽ ഏറ്റവും വലിയ തൊഴിൽശാല എന്ന നിലയിൽ പ്രവർത്തിക്കുന്നത് ആർ .എന് .എം.ഹൈസ്ക്കൂളിന് സമീപമുള്ള ശക്തി ഫൈബേർസ് ആണ്. 1955-ൽ നരിപ്പറ്റ പഞ്ചായത്ത് രൂപീകരിക്കുന്നതിന് മുമ്പായി ഇവിടെ ജനങ്ങൾ മുൻകയ്യെടുത്ത് നിർമ്മിച്ച റോഡുകളാണുണ്ടായിരുന്നത്. അതിൽ പ്രധാനപ്പെട്ടത് കക്കട്ടിൽ നിന്നു കൈവേലിക്കുള്ള റോഡായിരുന്നു. 1956-ൽ കുന്നുമ്മൽ ബ്ളോക്ക് രൂപീകരിച്ചതോടെ പുനത്തിൽ കൈവേലി റോഡും നരിപ്പറ്റ-കൊയ്യാൽ റോഡും നിർമ്മിക്കുകയുണ്ടായി. 1979-80 കാലഘട്ടമായപ്പോഴേക്കും വീതി കൂടിയ ഒട്ടനവധി റോഡുകൾ പഞ്ചായത്തിലുണ്ടായി.പഞ്ചായത്ത് മുഴുവൻ രണ്ട് ദശാബ്ദം മുമ്പുവരെ ഗ്രാമീണകലകൾ സംഘടിപ്പിച്ചു പോന്നിരുന്നു.സമ്പന്ന കുടുംബങ്ങളിൽ ദൈവപ്രീതിക്കും ശത്രുനാശത്തിനും വേണ്ടി ചില കർമ്മങ്ങൾ നടന്നിരുന്നു. പാണന്മാരുടെ കലാവൈഭവം ഇവിടങ്ങളിൽ അവതരിപ്പിക്കപ്പെട്ടുപോന്നു. ചെണ്ടമേളം സർവ്വ ചടങ്ങുകൾക്കും കൊഴുപ്പു നൽകി.ഈ പഞ്ചായത്തിൽ ആദ്യത്തെ സംഘടിത ശ്രമം കലാസാംസ്കാരിക മേഖലയിൽ നടത്തിയത് കൈവേലിയിൽ 1950-കളിൽ രൂപം പൂണ്ട നരിപ്പറ്റ ഗ്രാമീണ കലാസമിതി (എന് .ജി.കെ.എസ്) എന്ന സംഘമായിരുന്നു. പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ് അക്കാലത്ത് മിക്ക കലാസമിതികളും ജന്മം കൊണ്ടത്. തോറ്റംപാട്ട്, വടക്കൻപാട്ട്, പൂരക്കളി, കോൽക്കളി എന്നിവ സാധാരണ ജനതയുടെ സാംസ്കാരിക പാരമ്പര്യമായിരുന്നു. കഥകളി, ചാക്യാർകൂത്ത്, ഓട്ടം തുള്ളൽ എന്നീ കൂറെകൂടി ഉയർന്ന കലാപ്രവർത്തനങ്ങൾ അക്കാലത്ത് സവർണ്ണ കുടുംബങ്ങളിൽ മാത്രം ഒതുങ്ങി നിന്നു. പുരാണകഥകളുടെ നാടകരൂപങ്ങൾ സാധാരണക്കാർക്ക് എത്തിപ്പെടാൻ കഴിയുന്ന വിതാനത്തിലേക്കെത്തിക്കാൻ ജീവിതകാലം മുഴുവൻ പ്രവർത്തിച്ച ഒരാളായിരുന്നു അന്തരിച്ച രാമൻ നമ്പ്യാർ ആശാന് .ഉത്സവങ്ങൾക്കും മറ്റും വേഷം കെട്ടുകയും ഓണപ്പൊട്ടൻ, കാലൻ, വേടൻ എന്നീ വേഷങ്ങളിൽ വർഷംതോറും ഗൃഹസന്ദർശനം നടത്തുകയും ചെയ്യുന്ന പാണന്മാരുടെ സംഭാവനയും സ്മരണീയമാണ്.ഇന്ത്യയിലെ അറിയപ്പെടുന്ന ഇംഗ്ളീഷ് വാരികകളിൽ ലേഖനങ്ങളും കഥകളും കവിതകളും പ്രസിദ്ധീകരിക്കാൻ കഴിഞ്ഞ എം.പുരുഷോത്തമൻ ഈ നാട് ഏറെ അറിയാത്ത ഒരു പ്രതിഭാശാലിയായിരുന്നു. മയ്യഴിയുടെ വിമോചന സമരത്തിൽ എടുത്തുചാടി ദീർഘകാലത്തേക്ക് ജയിൽശിക്ഷ ഏറ്റുവാങ്ങി മയ്യഴിയിൽ നിന്ന് ഒളിച്ചോടി തന്റെ പിതൃഗൃഹമായ വേങ്ങോറയിൽ എത്തി കരസേനയിൽ ഉപജീവനം കണ്ടെത്തിയ ഒരു സ്വാതന്ത്ര്യസമര പോരാളിയായിരുന്നു അദ്ദേഹം.
പിതു തലമുറയില്‍ ഒട്ടനവധി കലാ സാംസ്കാരിക വേദികളും പ്രവര്‍ത്തകരും നരിപ്പറ്റയുടെവിവിധ ഭാഗങ്ങളില്‍ പ്രവറ്ത്തിക്കുന്നുണ്ട്.നന്ദനന്‍ മുള്ളമ്പതത്,ശ്രീജിത്ത് കൈവേലി തുടങ്ങിയവര്‍ നരിപ്പറ്റയുടെ അഭിമാനമാണ്
പ്രധാന സ്ഥലങ്ങൾ[തിരുത്തുക]
- കൈവേലി
- മുള്ളമ്പത്ത്
- താഴേനരിപ്പറ്റ
- കോയ്യാൽ
- നമ്പ്യത്താംകുണ്ട്
- കുമ്പളചോല
- തിനൂര്
ചരിത്രം[തിരുത്തുക]
അതിരുകൾ[തിരുത്തുക]
- കിഴക്ക് : കാവിലുംപാറ, കായക്കൊടി, പഞ്ചായത്തുകൾ, വയനാട് ജില്ല
- പടിഞ്ഞാറ് : നാദാപുരം ,വാണിമേല്‍ ഗ്രാമപഞ്ചായത്ത്
- വടക്ക് : വാണിമേല്‍, പഞ്ചായത്തുകൾ
- തെക്ക് കുന്നുമ്മല്‍ പഞ്ചായത്തു
വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]
- ഗവ.ഐ.ടി.ഐ നരിപ്പറ്റ ,കൈവേലി
- ആർ.എൻ.എം.എച്ച്.എസ്. നരിപ്പറ്റ
- ചീക്കോന്ന് യു പി കൈവേലി
- നരിപ്പറ്റ യു പി
- ജി എല് പി തിനൂര്
- ജി എസ് ടി തിനൂര്, മുള്ളമ്പത്ത്
- നമ്പ്യത്താംകുണ്ട് എല് പി
പ്രധാന സ്ഥാപനങ്ങള്[തിരുത്തുക]
P H C NARIPPATTA
SBT CHEEKKONNU
KGB NARIPPATTA
KAKKATTIL CO-OP BANK ,MULLAMBATH Br
2020 തദ്ദേശ തിരഞ്ഞെടുപ്പ് ഫലം[തിരുത്തുക]
{===പ്രസി.ബാബു കെ
വൈ പ്രസി. വി കെ ബീന===}
LDF 001 PAYYEKKANDY won 2 - ഷാജു ടോം പ്ലാക്കൽ 719
LDF 002 KUMBALACHOLA won 1 - മിനി പി 668
LDF 003 VALOOK won 1 - അൽഫോൻസ റോബിൻ കണ്ണമുണ്ടയിൽ 476
LDF 004 MULLAMBATH won 4 - ടി.ശശി 622
LDF 005 NADUTHARA won 3 - ഷീജ ടി കെ 750
LDF 006 THAVULLAKOLLY won 1 - ബാബു കാട്ടാളി 869
LDF 007 MUNDYOD won 1 - അജിത വി ടി 675
LDF 008 KAIVELY won 1 - വി.കെ.അനുരാജ് 663
LDF 009 CHAMBILORA won 2 - വി.നാണു 674
UDF 010 KAYAKOOL won 2 - ലിബിയ എം 635
UDF 011 KANDOTHKUNI won 3 - സക്കീന ഹൈദർ.കെ.എം 693
LDF 012 MANNIYUR won 3 - ടി.സുധീർ 699
UDF 013 THAZHE NARIPATTA won 3 - സജിത സുധാകരൻ 521
UDF 014 CHEVITTUPARA won 2 - സി.വി.അസീസ് മാസ്റ്റർ 642
LDF 015 KOYYAL won 1 - ബീന വി കെ 785
UDF 016 KAKKUZHIPPEEDIKA won 3 - സി.പി.കുഞ്ഞബ്ദുല്ല 720
UDF 017 THINUR won 3 - ലേഖ 715 1