നരിക്കോട് നടുവലത്ത് ശ്രീ ശാസ്താക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

വനശാസ്താവിനു തെയ്യക്കോലമുള്ള മലബാറിലെ ഏകക്ഷേത്രമാണ് നരിക്കോട് നടുവലത്ത് ശ്രീ ശാസ്താക്ഷേത്രം[അവലംബം ആവശ്യമാണ്].ഇവിടെ ശാസ്താവിനെ,ശാസ്താവിന്റെ തന്നെ അവതാരരൂപമായ വേട്ടക്കൊരുമകന്റെ രൂപത്തിലും ഭാവത്തിലുമാണ് തെയ്യം കെട്ടിയാടിക്കുന്നത്.കുതിരപ്പുറത്തേറി വരുന്ന യോദ്ധാവിന്റെ ഭാവത്തിലാണ് ദേവനെ ഇവിടെ ആരാധിക്കുന്നതെങ്കിലും വിഗ്രഹമില്ല.വാളാണ് പ്രതിഷ്ഠ.അമ്പല സമാനമായ പൂജ അകത്തും തെയ്യം പുറത്തും എന്നതാണ് രീതി .

ഐതിഹ്യം[തിരുത്തുക]

ശാസ്താവ് എത്തിയത് കുന്നുമ്മൽ കാരണവരുടെ പ്രാർത്ഥനയിൽ സംപ്രീതനായിട്ടാണ് എന്നാണു ഐതിഹ്യം.കുടകിൽ ജോലി ചെയ്തു നേടിയ സമ്പാദ്യവുമായി നാട്ടിലേക്ക് തിരിക്കുമ്പോൾ കള്ളന്മാർ ആക്രമിക്കുവാൻ വന്നുവെന്നും കള്ളന്മാരെ പേടിച്ചോടിയ കുന്നുമ്മൽ കാരണവർ ശക്തമായ അടിയൊഴുക്കുള്ള പുഴയ്ക്ക് അരികിൽ എത്തിയെന്നും പിന്നീട് രക്ഷയ്ക്ക് ഒരു മാർഗ്ഗവുമില്ലാതെ വന്നപ്പോൾ അദ്ദേഹം കുടകിൽ വച്ച് ആരാധിച്ചു പോന്നിരുന്ന വനശാസ്താവിനെ വിളിച്ചു കരഞ്ഞുവെന്നും കുന്നുമ്മൽ കാരണവർ കണ്ണടച്ച് തുറക്കുംമുൻപേ കുതിരപ്പുറത്തേറി വന്നൊരു യോദ്ധാവ് അദ്ദേഹത്തെ രക്ഷിച്ചുമെന്നാണ് പറയപ്പെടുന്നത്.അത് ശാസ്താവാണെനാണ് വിശ്വാസം .പിന്നീട് കുന്നുമ്മൽ കാരണവരുടെ അപേക്ഷപ്രകാരം അദ്ദേഹത്തിന്റെ തറവാടായ നരിക്കോട് നടുവലത്ത് വീടിന്റെ കൊട്ടിലകത്ത് കുടിയിരുന്നുമെന്നാണ് ഐതിഹ്യത്തിൽ വിവരിക്കുന്നത്.

വിശേഷദിവസങ്ങൾ[തിരുത്തുക]

എല്ലാ സംക്രമ ദിവസങ്ങളിൽ പൂജയും വിഷു സംക്രമത്തിനും പ്രതിഷ്ഠദിനത്തിനും പ്രത്യേക പൂജയും നടത്തപ്പെടുന്നു .ദേവന്റെ ഇഷ്ട നൈവേദ്യം കാരയപ്പം എന്നറിയപ്പെടുന്ന ഉണ്ണിയപ്പമാണ്.മേടം 10 നു (ഏപ്രിൽ 23) ഒറ്റതിറയും വെള്ളാട്ടവുമെന്ന പേരിലും വൃശ്ചികം 15,16 തീയതികളിൽ (ഡിസംബർ 1,2) കാൽകളിയാട്ടമെന്ന പേരിലും തെയ്യം കെട്ടിയാടുന്നു .കോൽകളി ദേവന്റെ ഇഷ്ടവിനോദമായതിനാൽ തെയ്യത്തിനു കോൽകളി നടത്തുന്ന പതിവുണ്ട് .വൈഷ്ണവംശ മൂർത്തിയായ കരിവേടനും ശൈവംശ മൂർത്തിയായ അമ്പേറ്റ ദൈവവും സഹായിയായ കൈകൊളൻ(തെയ്യം മാത്രമേ ഉള്ളൂ.പൂജ ഇല്ല) ഉപമൂർത്തികളാണ് .ഈ ദേവന്മാർ എല്ലാവരും സ്വാതിക മൂർത്തികളും വനദേവതമാരുമാണ്