നരിക്കാട്ടേരി ബോംബ് സ്ഫോടനം
2011 ഫെബ്രുവരി 26ന് നാദാപുരം നരിക്കാട്ടേരിയിൽ' ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ അഞ്ച് മുസ്‌ലിം ലീഗ് പ്രവർത്തകർ കൊല്ലപ്പെടുകയും ഏഴോളം പ്രവർത്തകർക്ക് പരിക്ക് പറ്റുകയും ചെയ്ത സംഭവമാണ്നരിക്കാട്ടേരി ബോംബ് സ്ഫോടനം,'[1]. മുസ്‌ലിം ലീഗ് നേതാവായ സൂപ്പി നരിക്കാട്ടേരിയുടെ വീടിനു സമീപം അണിയാരിമുക്കത്ത് അഹമ്മദിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആളൊഴിഞ്ഞ പറമ്പിലാണ് സ്ഫോടനം നടന്നത്. 2011ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ തുടർന്ന് നാദാപുരത്ത് ആരംഭിച്ച സംഘർഷത്തിന്റെ ഭാഗമായി തലേ ദിവസം ലീഗ് പ്രവർത്തകരായ 11 പേരുടെ വീടുകൾക്ക് നേരെ CPIM പ്രവർത്തകർ ബോംബെറിഞ്ഞ സംഭവത്തിന് തിരിച്ചടി നൽകാൻ തയ്യാറാക്കിയതെന്നു കരുതുന്ന ബോംബുകളാണ് എടുത്തുമാറ്റുന്നതിനിടെ പൊട്ടിത്തെറിച്ചത്.[2]
കൊല്ലപ്പെട്ടവർ[തിരുത്തുക]
കല്ലാച്ചി ചേലക്കാട്ട് ചെറിയതയ്യിൽ ഹംസയുടെ മകൻ സമീർ(22), ചേലക്കാട് കരയത്ത് മൂസയുടെ മകൻ ഷബീർ(25), ചേലക്കാട്ട് കരയത്ത് മൊയ്തുവിന്റെ മകൻ റഫീഖ്(26), ചേലക്കാട്ട് കരയത്ത് ചാലിൽ മമ്മുഹാജിയുടെ മകൻ റിയാസ്(28), നരിക്കാട്ടേരി സ്രാമ്പിക്ക് സമീപം വലിയപീടികയിൽ അബ്ടുള്ളഹാജിയുടെ മകൻ ഷബീർ(21)എന്നിവരായിരുന്നു നരിക്കാട്ടേരി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ലീഗ് പ്രവർത്തകർ[3]
അവലംബങ്ങൾ[തിരുത്തുക]
- ↑ "നരിക്കാട്ടേരി സ്‌ഫോടനം: മരണം അഞ്ചായി". മാതൃഭൂമി. 28 ഫെബ്രുവരി 2011. മൂലതാളിൽ നിന്നും 2015-03-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-03-30.
{{cite news}}
: Cite has empty unknown parameter:|8=
(help) - ↑ http://www.doolnews.com/soopy-narikkatery-brother-arrested-443.html
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-03-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-03-29.