നരസിംഹ്‌പൂർ ജില്ല
നരസിംഹ്‌പൂർ ജില്ല नरसिंहपुर जिला | |
---|---|
നരസിംഹ്‌പൂർ ജില്ല (Madhya Pradesh) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Madhya Pradesh |
ഭരണനിർവ്വഹണ പ്രദേശം | Jabalpur |
ആസ്ഥാനം | നരസിംഹ്പൂർ |
• ലോകസഭാ മണ്ഡലങ്ങൾ | Hoshangabad |
(2011) | |
• ആകെ | 1,092,141 |
• സാക്ഷരത | 76.79 per cent |
• സ്ത്രീപുരുഷ അനുപാതം | 917 |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
മധ്യപ്രദേശിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ജില്ലയാണ് നരസിംഹ്പൂർ. വടക്കു നർമദാനദിക്കും തെക്കു സത്പുരാ നിരകൾക്കും മധ്യേയുള്ള ഇടുങ്ങിയ എക്കൽ തടത്തിൽ, സമുദ്രനിരപ്പിൽ നിന്ന് സുമാർ 353 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന സരസിംഹ്പൂരിന് 5133 ച.കി.മീ. വിസ്തൃതിയുണ്ട്. നരസിംഹക്ഷേത്രമാണ് ജില്ലാനാമത്തിന് ആധാരം.
- ജനസംഖ്യ: 9,57,399 (2001)
- ജനസാന്ദ്രത: 187/ച.കി.മീ. (2001)
- സാക്ഷരതാനിരക്ക് 78.34 (2001)
- ആസ്ഥാനം: നരസിംഹ്പൂർ
- അതിർത്തികൾ:-
- വടക്ക് സാഗർ, ദാമോ ജില്ലകൾ
- വടക്കുകിഴക്ക് ജബൽപൂർ ജില്ല
- തെക്കുകിഴക്ക് സിയോനി ജില്ല
- തെക്ക് ഛിന്ദ്വാര ജില്ല
- തെക്കുപടിഞ്ഞാറ് ഹോഷന്ദ്ഗാബാദ് ജില്ല
- വടക്കുപടിഞ്ഞാറ് റെയ്സൻ ജില്ല.
സമ്പദ്ഘടന
[തിരുത്തുക]നരസിംഹ്പൂർ ജില്ലയുടെ സമ്പദ്ഘടനയിൽ കാർഷികമേഖലയ്ക്കാണ് പ്രാമുഖ്യം. മുഖ്യവിളകളിൽ ഗോതമ്പ്, ജോവർ, എണ്ണക്കുരുക്കൾ എന്നിവ ഉൾപ്പെടുന്നു. വനവിഭവങ്ങളും കൽക്കരി-മാർബിൾ നിക്ഷേപങ്ങളും ജില്ലയുടെ സമ്പദ് വ്യവസ്ഥയെ നിർണായകമായി സ്വാധീനിക്കുന്നുണ്ട്. ജില്ലാ വിസ്തൃതിയുടെ 24 ശതമാനത്തോളം വ്യാപിച്ചിരിക്കുന്ന വനങ്ങളധികവും ഉഷ്ണമേഖലാ ഇലപൊഴിയും വിഭാഗത്തിൽപ്പെട്ടവയാണ്. നിരവധി തേക്കിൻ കാടുകളും ജില്ലയിലുണ്ട്.
പ്രധന ജലസ്രോതസ്സുകൾ
[തിരുത്തുക]നർമദാനദിയും പോഷകനദികളുമാണ് നരസിംഹ്പൂരിലെ പ്രധാന ജലസ്രോതസ്സുകൾ. മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന ഈ നദികളിൽ പ്രധാനനദികൾ ഒഴികെ മിക്കവയും വേനൽക്കാലത്ത് വറ്റിവരണ്ടുപോവുക പതിവാണ്.
ജനങ്ങളും വിദ്യാഭ്യാസവും
[തിരുത്തുക]നരസിംഹ്പൂർ ജില്ലയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്; മുസ്ലിങ്ങൾക്കാണ് രണ്ടാം സ്ഥാനം. ഹിന്ദിയാണ് മുഖ്യവ്യവഹാര ഭാഷ.
- ഗവൺമെന്റ് കോളജ്
- ഗവൺമെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് കോളജ്
- ഗവൺമെന്റ് എസ്.എൻ.എം. വിമെൻസ് മഹാവിദ്യാലയ
- മഹാത്മാഗാന്ധി മഹാവിദ്യാലയ
എന്നിവയാണ് ജില്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നരസിംഹ്പൂർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |