നരസിംഹപുരാണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

18 ഉപപുരാണങ്ങളിൽ പ്രധാനപ്പെട്ടതാണ് നരസിംഹപുരാണം. മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളും സവിസ്തരം ഇതിൽ പ്രതിപാദിക്കുന്നു. എങ്കിലും നരസിംഹാവതാരത്തിന് മുൻഗണന നൽകിയിട്ടുണ്ട്.ഒപ്പം മാർക്കണ്ഡേയ ചരിതം, സൂര്യവംശം, ചന്ദ്ര വംശം, ഇക്ഷ്വാകുവംശം, ധ്രുവചരിതം തുടങ്ങിയ പ്രസിദ്ധമായ കഥകളും അടങ്ങിയിരിക്കുന്നു. പ്രയാഗയിൽ വെച്ച് ഭരദ്വാജമുനിയുടെ ആവശ്യപ്രകാരം സൂതൻ പറയുന്ന രീതിയിലാണ് ഈ പുരാണം രചിക്കപ്പെട്ടിരിക്കുന്നത്.

നരസിംഹപുരാണത്തിൽ 68 അദ്ധ്യായങ്ങളിലായി 3424 ശ്ലോകങ്ങൾ ഉണ്ട്.

"https://ml.wikipedia.org/w/index.php?title=നരസിംഹപുരാണം&oldid=3105785" എന്ന താളിൽനിന്ന് ശേഖരിച്ചത്