നരഭോജി മരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നരഭോജി മരം
The ya-te-veo.jpg
ആഫ്രിക്കയിലും മദ്ധ്യ അമേരിക്കയിലുമുള്ള യാ-തേ-വിയോ (ഞാൻ നിന്നെ കാണുന്നു) എന്ന നരഭോജി മരം ദേശവാസിയെ ഭക്ഷിക്കുന്നു, ജെ. ഡബ്ലിയു. ബുവെലിന്റെ കടലും കരയും (1887) എന്നതിൽ നിന്ന്
വിഭാഗംക്രിപ്റ്റിഡ്‌
പ്രദേശംആഫ്രിക്ക, മദ്ധ്യ അമേരിക്ക
വാസസ്ഥലംവനങ്ങൾ

നരഭോജി മരം എന്നത് വിവിധ സങ്കൽപ്പിക-കീടഭോജി സസ്യങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ്. [1] കണ്ടുപിടിച്ചിരിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ കീടഭോജി സസ്യം നിപെന്തിസ് റാജ-യാണ്.

മഡഗാസ്കർ മരം[തിരുത്തുക]

ന്യൂ യോർക്ക്‌ വേൾഡ്-ൽ പ്രസിദ്ധീകരിക്കപ്പെട്ട എഡ്മണ്ട് സ്പെൻസറിന്റെ സാഹിത്യസ്പർശമുള്ള ഒരു രചനയിലൂടെയാണ് നരഭോജി മരം എന്ന ആശയം ഉരുത്തിരിഞ്ഞത്. സ്പെൻസറിന്റെ ലേഖനം 26 ഏപ്രിൽ 1874-ലാണ് ന്യൂ യോർക്ക്‌ വേൾഡിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് രണ്ടു ദിവസങ്ങൾക്ക് ശേഷം വീണ്ടും പ്രസിദ്ധീകരിക്കപ്പെട്ടു.[2] ലേഖനത്തിൽ ജെർമ്മൻ പര്യവേഷകനായ കാൾ ലീച്ചിന്റെ കത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. മഡഗാസ്കറിലെ മ്കോഡോ ഗോത്രവർഗ്ഗക്കാരുടെ നരബലിയെക്കുറിച്ച് ഇതിൽ പരാമർശമുണ്ടായിരുന്നു. പിന്നീട് ഇത് മറ്റു പത്രങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടു. 

ചെയിസ് ഓസ്ബോണിന്റെ മഡഗാസ്കർ, നരഭോജി മരത്തിന്റെ നാട് എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെ ഇതിനു കൂടുതൽ പ്രചാരണം ലഭിച്ചു. മഡഗാസ്കറിലെ ഗോത്രവർഗ്ഗക്കർക്കും മിഷണറിമാർക്കും ഈ ഭയാനകവൃക്ഷത്തെക്കുറിച്ച് അറിവുണ്ടായിരുന്നെന്നു സമർത്ഥിക്കുന്നു.[3]  

എന്നാൽ 1955-ൽ അരണകളും മറ്റ് അത്ഭുതങ്ങളും എന്ന തന്റെ പുസ്തകത്തിൽ വില്ലി ലേ ഇവയെല്ലാം കെട്ടുകഥകളാണെന്നു പറയുന്നു.[4]

അവലംബങ്ങൾ[തിരുത്തുക]

  1. Shuker, Karl (2003). The Beasts That Hide From Man. Paraview. ISBN 1-931044-64-3.
  2. Spencer, Edmund (April 26–28, 1874). "Crinoida Dajeeana, The Man-eating Tree of Madagascar" (PDF). New York World. ശേഖരിച്ചത് 2013-07-01.
  3. Osborn, Chase Salmon (1925). Madagascar, Land of the Man-eating Tree.
  4. Ley, Willy (1955). Salamanders and other Wonders. Viking Press.
"https://ml.wikipedia.org/w/index.php?title=നരഭോജി_മരം&oldid=2670848" എന്ന താളിൽനിന്ന് ശേഖരിച്ചത്