നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ
| നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ | |
|---|---|
ചിത്രത്തിലെ രംഗം | |
| സംവിധാനം | പി. പത്മരാജൻ |
| തിരക്കഥ | പി. പത്മരാജൻ |
| Story by | കെ.കെ. സുധാകരൻ |
| നിർമ്മാണം | മണി മല്യത്ത് |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | വേണു |
| ചിത്രസംയോജനം | രവി കിരൺ |
| സംഗീതം | ജോൺസൺ |
നിർമ്മാണ കമ്പനി | രാഗം മൂവീസ് |
| വിതരണം | സെഞ്ച്വറി റിലീസ് |
റിലീസ് തീയതി | 1986 നവംബർ 27 |
ദൈർഘ്യം | 140 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
പി. പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണു നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ. സൂക്ഷ്മമായ തിരക്കഥ, ഛായാഗ്രാഹണം, മനോഹരമായ സംഗീതം എന്നിവ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം 1986-ൽ പുറത്തിറങ്ങി.
കെ.കെ.സുധാകരൻ രചിച്ച നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം എന്ന നോവലിനെ ആസ്പദമാക്കിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പ്രധാനകഥാപാത്രങ്ങളെ മോഹൻലാലും ശാരിയും ചേർന്ന് അവതരിപ്പിക്കുന്നു. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ, നായികാനായകന്മാരുടെ പ്രണയസന്ദേശങ്ങൾ 'ഉത്തമഗീതത്തിലെ' ഗീതങ്ങളാലാണ് പ്രേക്ഷകരുമായി പങ്കിടുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം മലയാളസിനിമയിൽ ശക്തവും വ്യത്യസ്തവുമായ നായകസങ്കല്പത്തിനു നാന്ദി കുറിച്ചവയാണ്. പത്മരാജന്റെ എല്ലാ സിനിമകളും പോലെ ഈ ചിത്രവും പ്രണയത്തിനു പ്രധാന്യം നൽകിയിരിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ – സോളമൻ
- ശാരി – സോഫിയ
- തിലകൻ – ആന്റണി പൈലോക്കാരൻ
- വിനീത് – ആന്റണി
- കവിയൂർ പൊന്നമ്മ – റീത്ത
- ഓമന
- ആനി
- മിനി
- വിഷ്ണുപ്രകാശ്
- എൽ. നാരായണൻ
- പള്ളിക്കൽ പി.എൻ.വി.
- പൂജപ്പുര രാധാകൃഷ്ണൻ
സംഗീതം
[തിരുത്തുക]All lyrics are written by ഒ.എൻ.വി. കുറുപ്പ്; all music is composed by ജോൺസൺ.
| No. | Title | ഗായകർ | Length |
|---|---|---|---|
| 1. | "ആകാശമാകേ" | കെ.ജെ. യേശുദാസ് | 4:35 |
| 2. | "പവിഴംപോൽ" | കെ.ജെ. യേശുദാസ് | 4:50 |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
- നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ - മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് (എംത്രീഡിബി.കോം)
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ