നമീബിയയിലെ വിദ്യാഭ്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമീബിയയിലെ വിദ്യാഭ്യാസം 10 വർഷത്തേയ്ക്ക് 6 വയസുമുതൽ 16 വയസുവരെ നിർബന്ധിതമാണ്.[1] നമീബിയയിൽ ഏതാണ്ട് 1500 സ്കൂളുകൾ ഉണ്ട്. അവയിൽ എതാണ്ട്, 100 സ്കൂളുകൾ സ്വകാര്യവിദ്യാലയങ്ങൾ ആണ്.[2] ഭരണഘടനയനുസരിച്ച് വിദ്യാഭാസം സൗജന്യമാണെങ്കിലും കുടുംബങ്ങൾക്ക് യൂണിഫോമിനും പഠനൊപകരണങ്ങൾക്കും പുസ്തകങ്ങൾക്കും താമസസൗകര്യത്തിനും സ്കൂളിന്റെ വികസനത്തിനും പണം നൽകേണ്ടതുണ്ട്.

വിദ്യാഭ്യാസ തന്ത്രങ്ങൾ[തിരുത്തുക]

സ്വാതന്ത്ര്യത്തിനു മുമ്പ്[തിരുത്തുക]

നമീബിയയുടെ സ്വാതന്ത്ര്യത്തിനു മുമ്പ് അവിടെ ഭരിച്ചിരുന്ന സർക്കാർ വർണ്ണവിവേചനത്തെ അനുകൂലിച്ചിരുന്നതിനാൽ ആ നയം പിന്തുടരുന്ന കാര്യങ്ങളാണു വിദ്യാഭ്യാാസരംഗത്തു നടപ്പിലാക്കിയിരുന്നത്. അതിനാൽ സാമൂഹയമായതും സാമ്പത്തിക്ലമായതുമായ വികസനം മുരടിക്കുകയാണുണ്ടായത്. അതിനാൽ രാജ്യം വംശീയമായ വിഭജനം നേരിട്ടു. രാജ്യസമ്പത്തിന്റെ വിതരണവും അതുവഴി വിദ്യാഭ്യാസ വികസനവും തകർന്നു.[3]

സ്വാതന്ത്ര്യത്തിനുശേഷം[തിരുത്തുക]

സ്വാതന്ത്ര്യത്തിനുശേഷം വന്ന പുതിയ സർക്കാർ വിദ്യാഭ്യാസ ഭരണത്തിനായി ഒരു പൊതു സംവിധാനം ഏർപ്പെടുത്തി. ഇപ്പോൾ, നമീബിയ അതിന്റെ ബജറ്റിന്റെ 20% ആണ് വിദ്യാഭ്യാസത്തിനായി ചിലവിടുന്നത്. ഇത് നമീബിയയുടെ ജി ഡി പിയുടെ 6 മുതൽ 7 ശതമാനം വരും. ഇത്തരത്തിൽ ഇത്രവലിയ തുക വിദ്യാഭ്യാസത്തിനായി ചിലവിടുന്ന ലോകത്തെ 3-4 രാജ്യങ്ങളിലൊന്നാണ് നമിബിയ. നമീബിയ ക്വാളിഫിക്കേഷൻസ് അതോറിറ്റിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ നൽകുന്നത്. ഈ സ്ഥാപനം യോഗ്യതാനിർണ്ണയം നടത്തുന്നു. അതുവഴി നമീബിയയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും വിദേശത്തു പഠിച്ചു തിരിച്ചുവന്ന വിദ്യാർത്ഥികൾക്കും അവരുടെ യോഗ്യതകൾ പരിശോധിച്ച് അംഗീകാരം നൽകുന്നു.[4]

നമീബിയയിലെ എല്ലാ സർക്കാർ സ്കൂളുകളിലെയും പ്രാഥമികവിദ്യാഭ്യാസം 2013 മുതൽ സൗജന്യമാണ്,[5] 2016 മുതൽ സെക്കണ്ടറി വിദ്യാഭ്യാസവും സൗജന്യമാക്കിയിട്ടുണ്ട്.[6] തൃതീയ വിദ്യാഭ്യാസത്തിനു ഫീസുണ്ട്. കുട്ടികളെ ഉപദ്രവകരമായ രീതിയിൽ ശിക്ഷിക്കുന്നത് കുറ്റകരമാണ്.[7]

വിദ്യാഭ്യാസഘട്ടങ്ങൾ[തിരുത്തുക]

പ്രി-പ്രൈമറി വിദ്യാഭ്യാസം[തിരുത്തുക]

പ്രാഥമികവിദ്യാഭ്യാസം[തിരുത്തുക]

സെക്കണ്ടറി വിദ്യാഭ്യാസം[തിരുത്തുക]

തൃതീയ വിദ്യാഭ്യാസം[തിരുത്തുക]

സർവ്വകലാശാലകളും കോളജുകളും[തിരുത്തുക]

തൊഴിലധിഷ്ടിത വിദ്യാഭ്യാസം[തിരുത്തുക]

Namibian plumbing students

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

1997ൽ പ്രാഥമിക വിദ്യാലയങ്ങളിൽ ഏതാണ്ട് മുഴുവൻ കുട്ടികളും ചേർന്നു. ബാലവേലക്കാരായ6 മുതൽ 16 വയസുവരെയുള്ള കുട്ടികളിൽ 80% കുട്ടികളും അവർ വേല ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ സ്കൂളുകളിൽ ചേർന്ന് പഠിച്ചുകൊണ്ടിരിക്കുന്നു. 1998ലെ കണക്കുപ്രകാരം, 400,325 കുട്ടികൽ പ്രാഥമിക സ്കൂളുകളിൽ പഠിച്ചിരുന്നു. 115,237 കുട്ടികളായിരുന്നു സെക്കണ്ടറി സ്കൂളുകളിൽ പഠിച്ചിരുന്നത്. 32.1 ആണ് നമീബിയയിലെ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം. വിദ്യാഭ്യാസത്തിനായി ജി ഡി പിയുടെ 8% ചിലവഴിക്കുന്ന രാജ്യമാണ് നമീബിയ.[8]

2011ൽ നമിബിയയിലെ വിദ്യാഭ്യാസമെഖലയിൽ ഏതാണ്ട് 600,000 കുട്ടികളാണുണ്ടായിരുന്നത്. അതിൽ, 174,000 പേരാണ് സീനിയർ സെക്കണ്ടറി സ്കൂളുകളിൽ പഠിക്കുന്നത്. 10,000ൽത്താഴെ കുട്ടികളേ പ്രീ-പ്രൈമറിയിൽ പോകുന്നുള്ളു.[9] അദ്ധ്യാപകരാകട്ടെ ആവശ്യത്തിനു വിദ്യാഭ്യാസമില്ലാത്തവരാണ് ഇവിടെയുള്ളത്. അവർക്ക് പ്രത്യേക ട്രൈനിങ് ഒന്നും ലഭിക്കുന്നില്ല. സ്കൂളുകൾ പ്രതീക്ഷയിൽനിന്നും വളഎത്താണ നിലവാരമാണു കാണിക്കുന്നത്. അതിനാൽ, കൊഴിഞ്ഞുപോക്കിന്റെ അളവ് കൂടുതലാണ്. വെറും 12% ത്തിൽ താഴെ കുട്ടികളേ ഉന്നത വിദ്യാഭ്യാസത്തിനു പോകുന്നുള്ളു. ആവ്ശ്യമായ തൊഴിൽ പരിശീലനസ്കൂളുകളോ സാങ്കേതിക സ്ഥാപനങ്ങളോ സർവ്വകലാശാലകളോ ഈ രാജ്യത്ത് ഇല്ലാത്തതാണ് കാരണം.[10]

അവലംബം[തിരുത്തുക]

  1. "Namibia". United States Department of Labor. മൂലതാളിൽ നിന്നും 2008-09-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-08-04. This article incorporates text from this source which is in the public domain.
  2. Fischer,G. "The Namibian Educational System" (PDF). Friedrich Ebert Stiftung Windhoek, Namibia. മൂലതാളിൽ (PDF) നിന്നും 2011-07-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-09-27.
  3. "Namibia Africa: Strategic Objectives: Quality Primary Education". United States Agency for International Development. 2008-08-26. മൂലതാളിൽ നിന്നും 2008-08-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-08-04. This article incorporates text from this source which is in the public domain.
  4. "NQA:: History". Namibia Qualifications Authority. മൂലതാളിൽ നിന്നും 24 August 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 November 2012.
  5. "Free Primary Education from 2013". Government of Namibia. 20 December 2012. മൂലതാളിൽ നിന്നും 2017-01-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-10-29.
  6. "Free secondary education in 2016 – Hanse-Himarwa". New Era. 10 November 2015. മൂലതാളിൽ നിന്നും 2018-07-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-10-29. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  7. Menges, Werner (6 September 2016). "School beatings ruled illegal". The Namibian. പുറം. 3. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  8. "Namibia – Education". Encyclopedia of Nations.
  9. Sasman, Catherine (28 June 2011). "Education under spotlight". The Namibian. മൂലതാളിൽ നിന്നും 2012-05-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-10-29. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  10. Sasman, Catherine (28 June 2011). "Quality, shortages, and concerns of teachers". The Namibian. മൂലതാളിൽ നിന്നും 2012-05-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-10-29. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)