നമിത ടോപ്പോ
ദൃശ്യരൂപം
വ്യക്തി വിവരങ്ങൾ | |
---|---|
പൂർണ്ണനാമം | Namita Toppo |
പൗരത്വം | ഇന്ത്യ |
Sport | |
രാജ്യം | India |
കായികമേഖല | Hockey |
ക്ലബ് | Odisha, Railway, WR[1] |
ഇന്ത്യൻ ഹോക്കി ടീമിലെ ഒരു മധ്യനിരക്കളിക്കാരിയാണ് നമിത ടോപ്പോ (Namita Toppo).[2] ഒഡീഷയിലെ സുന്ദർഗ്രാഹ് ജില്ലയിലെ ജൗറുമൽ പഞ്ചായത്തിലെ ധോഭോ ടോപ്പോയുടേയും ചക്രവർത്തി ടോപ്പോയുടേയും മകളാണ് നമിത.[3] ഒഡീഷയിലെ പൻപോഷ് സ്പോർട്സ് ഹോസ്റ്റലിൽ നിന്നും പരിശീലനം നേടിയാണ് ഹോക്കിടീമിൽഎത്തിയത്.[4]
നേട്ടങ്ങൾ
[തിരുത്തുക]നമിത ടോപ്പോ 97 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും 4 ഗോളുകൾ നേടിയിട്ടുണ്ട്.[5]
- 2011 സെപ്റ്റമ്പർ 25 ന് ബാങ്കോക്കിൽ വെച്ചു നടന്ന പതിനെട്ടുവയസ്സിന് താഴെയുള്ള വനിതകളുടെ ഏഷ്യാകപ്പിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു..[6][7]
- 2013 ഫെബ്രുവരിയിൽ ന്യൂ ഡെൽഹിയിൽ വെച്ചു നടന്ന FIH വേൾഡ് ലീഗിൽ രണ്ടാം റൗണ്ടിൽ എത്തിയ സിനിയർ വനിതാ ഇന്ത്യൻഹോക്കി ടീം അംഗമായിരുന്നു.[8]
- 2013 ജൂലൈയിൽ ജർമനിയിൽ വെച്ചു നടന്ന ജുനിയർ വനിതകളുടെ ഹോക്കിവേൾഡ് കപ്പിൽ വെങ്കല മെഡൽ നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ ടീം അംഗമായിരുന്നു.[9][10]
- 2013 ൽ ജപ്പാനിൽ വെച്ചു നടന്ന മൂന്നാമത് വനിതകളുടെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ രാജ്യത്തെ പ്രതിനിധീകരിച്ചു.[11]
- 2013 ൽ മലേഷ്യയിൽ വെച്ചു നടന്ന എട്ടാമത് വനിതാ ഏഷ്യാകപ്പിൽ രാജ്യത്തെ പ്രതിനിധീകരിച്ചു
- 22014 ൽ ഗ്ലാസ്കോയിൽ വെച്ചു നടന്ന ഒന്നാമത് FIH ചാമ്പ്യൻസ് ചാലഞ്ചിൽ രാജ്യത്തെ പ്രതിനിധീകരിച്ചു.[12]
- 2014 ജൂണിൽ കോലാലംപൂരിൽ വെച്ചു നടന്ന വനിതാഹോക്കി ടെസ്റ്റ് പരമ്പരയിൽ മലേഷ്യയെ 6-0 ന് പരാജയപ്പെടുത്തിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Senior Women Core Probables". hockeyindia.org. Archived from the original on 2017-02-02. Retrieved 31 July 2016.
- ↑ "Four Odisha players part of Olympic-bound women's hockey squad". timesofindia.indiatimes.com. Retrieved 30 July 2016.
- ↑ "PERSONALITIES". orisports.com. Retrieved 31 July 2016.
- ↑ "Hockey cradle celebrates Rio entry". newindianexpress.com. Archived from the original on 2016-08-16. Retrieved 31 July 2016.
- ↑ "Senior Women Core Probables". hockeyindia.org. Archived from the original on 2017-02-02. Retrieved 31 July 2016.
- ↑ "Bronze for India in the U-18 Girls Asia Cup". thefansofhockey.com. Retrieved 31 July 2016.
- ↑ "India Get Bronze Medal in u-18 Asia Cup Women's Hockey". bharatiyahockey.org. Retrieved 31 July 2016.
- ↑ "Ritu Rani to Lead Indian Women's Team at World Hockey League Round 2 in Delhi". thefansofhockey.com. Retrieved 31 July 2016.
- ↑ "India win historic bronze at junior women hockey World Cup". thehindu.com. Retrieved 31 July 2016.
- ↑ "Sushila to Lead India at Junior Women's Hockey World Cup in Mönchengladbach". thefansofhockey.com. Retrieved 31 July 2016.
- ↑ "Indian Senior Women Hockey Team Announced For 8th Women's Asia Cup At Kuala Lumpur, Malaysia". hockeyindia.org. Retrieved 31 July 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Indian Women Team departs for Champions Challenge 1". thefansofhockey.com. Retrieved 31 July 2016.