നമസ്തേ ടവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നമസ്തേ ടവർ
പ്രധാന വിവരങ്ങൾ
സ്ഥിതിനിർമ്മാണത്തിലിരിക്കുന്നു
തരംപാർപ്പിടം, വ്യാപാരസംബന്ധം
സ്ഥാനംലോവർ പരേൽ, മുംബൈ
Estimated completion2015
Height
Roof300 m (984 ft)
സാങ്കേതിക വിവരങ്ങൾ
നിലകൾ62
തറ വിസ്തീർണ്ണം116,000 m2 (1,250,000 sq ft)
Design and construction
ശില്പിഅറ്റ്കിൻസ്
Developerജാഗ്വാർ ബിൽഡ്കോൺ
References
[1][2]


ഇന്ത്യയിലെ മുംബൈ നഗരത്തിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു അംബരചുംബിയാണ് നമസ്തേ ടവർ[3]. നിർമ്മാണം പൂർത്തിയാകുമ്പോൾ ഇതിന് 300മീ ഉയരമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. 62 നിലകളിലായാണ് ഈ കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. വിവിധോദ്ദേശ മന്ദിരമായ ഇതിൽ 380 മുറികളുള്ള ഡബ്ലിയു ഹോട്ടലും മറ്റ് കാര്യാലയങ്ങളും വാണിജ്യകേന്ദ്രങ്ങളും ഉണ്ടാവും. ദുബായിലെ അറ്റ്കിൻസാണ് കെട്ടിടത്തിന്റെ രൂപകൽപന നിർവ്വഹിച്ചിരിക്കുന്നത്.[4] രണ്ടുകൈകളും കൂട്ടിച്ചേർത്ത് നമസ്തേ പറയുന്ന തരത്തിലുള്ള ഒരു രൂപകൽപനയാണ് ഈ കെട്ടിടത്തിന് അവലംബിച്ചിരിക്കുന്നത്. മുംബൈയിലെ ലോവർ പാരെലിലുള്ള അംബികാ മിൽസ് നിലനിന്നിരുന്ന സ്ഥലത്താണ് ഈ കെട്ടിടം നിർമ്മിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "Namaste Tower Facts - CTBUH Skyscraper Center". CTBUH. ശേഖരിച്ചത് 2011-02-01.
  2. 4-traders. "W Hotels Worldwide Continues Global Expansion with the Announcement of W Mumbai". 4-traders.com. ശേഖരിച്ചത് 2011-04-06.
  3. "India's first W hotel coming up off Mahalaxmi racecourse - Mumbai - DNA". Dnaindia.com. ശേഖരിച്ചത് 2011-02-01.
  4. "Namaste: Hotel and Office Tower". World Buildings Directory. ശേഖരിച്ചത് 2011-02-01.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Coordinates: 18°59′29″N 72°49′24″E / 18.99139°N 72.82333°E / 18.99139; 72.82333

"https://ml.wikipedia.org/w/index.php?title=നമസ്തേ_ടവർ&oldid=2231609" എന്ന താളിൽനിന്ന് ശേഖരിച്ചത്