നബാം തുക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നബാം തുക്കി

അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രി
നിലവിൽ
പദവിയിൽ 
01 നവംബർ 2011
മുൻ‌ഗാമി ജാർബോം ഗാംലിൻ
ജനനം 07 ജൂലൈ1964
ദേശീയത ഭാരതീയൻ
തൊഴിൽ രാഷ്ട്രീയ നേതാവ്
രാഷ്ട്രീയപ്പാർട്ടി
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
മതം ക്രിസ്തു മതം

അരുണാചൽ പ്രദേശിന്റെ മുൻ മുഖ്യമന്ത്രിയാണ് നബാം തുക്കി .

ജീവിതരേഖ[തിരുത്തുക]

1964 ജൂലൈ 7-ന് പപുംപാരെ ജില്ലയിലെ സഗാലീ സബ്‌ഡിവിഷനിൽ ഉൾപ്പെട്ട ഓംപുലി ഗ്രാമത്തിൽ ജനനം.[1] ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്-യുടെ വിദ്യാർത്ഥി വിഭാഗമായ എൻ.എസ്.യു.ഐ യുടെയും യൂത്ത് കോൺഗ്രസ്സ്ന്റേയും സംസ്ഥാന അധ്യക്ഷസ്ഥാനമടക്കമുള്ള നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. 1995-ൽ സഗാലീ മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തിയ അദ്ദേഹത്തിന് ഗെഗോങ്ങ്‌ അപാങ്ങിന്റെ മന്ത്രിസഭയിൽ കൃഷി വകുപ്പിന്റെ സഹമന്ത്രി സ്ഥാനം ലഭിച്ചു. 1998-ൽ ഗതാഗത-സിവിൽ വ്യോമയാന വകുപ്പിന്റെ ചുമതലയും ലഭിച്ചു. 1999-ൽ ഇതേ മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച അദ്ദേഹം മുകുത് മിതിയുടെ മന്ത്രിസഭയിൽ വനം-പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്നു. 2004-ലും 2009-ലും ഇതേ മണ്ഡലത്തെ പ്രതിനിധീകരിച്ച തുക്കി ഗെഗോങ്ങ്‌ അപാങ്ങിന്റെയും ദോർജി ഖണ്ഡുവിന്റെയും മന്ത്രിസഭകളിൽ പൊതുമരാമത്ത്-നഗരവികസന മന്ത്രിയായി പ്രവർത്തിച്ചിരുന്നു.

മുഖ്യമന്ത്രിയായിരുന്ന ദോർജി ഖണ്ഡു വിമാനപകടത്തിൽ മരിച്ചതിനെത്തുടർന്ന് 2011 മെയ് 5-ന് ജാർബോം ഗാംലിൻ മുഖ്യമന്ത്രിയായി സ്ഥാനമേറ്റുവെങ്കിലും പാർട്ടി എം.എൽ.എ.മാർക്കിടയിലുള്ള കടുത്ത അഭിപ്രായഭിന്നതയെത്തുടർന്ന് 2011 ഒക്ടോബർ 31-ന് അദ്ദേഹത്തിന് സ്ഥാനം രാജി വെക്കേണ്ടി വന്നു.[2] തുടർന്ന് വിമത നീക്കങ്ങൾക്ക് നേതൃത്വം നൽകിയ തുക്കിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയും 2011 നവംബർ 1-ന് നബാം തുക്കി അരുണാചൽ പ്രദേശിന്റെ ഏഴാമത്തെ മുഖ്യമന്തിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. "ചെറുനേതാവിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു യാത്ര" (ഭാഷ: ഇംഗ്ലീഷ്). ടൈംസ് ഓഫ് ഇന്ത്യ. നവംബർ 2, 2011. ശേഖരിച്ചത് ഫെബ്രുവരി 10, 2012. 
  2. "നബാം തുക്കി അരുണാചൽ മുഖ്യമന്ത്രി". മാതൃഭൂമി. നവംബർ 2, 2011. ശേഖരിച്ചത് ഫെബ്രുവരി 10, 2012. 
"https://ml.wikipedia.org/w/index.php?title=നബാം_തുക്കി&oldid=2387427" എന്ന താളിൽനിന്നു ശേഖരിച്ചത്