നന്നു ബ്രോവ നീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ ആഭോഗിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് നന്നു ബ്രോവ നീ കിന്ത താമസമാ[1]

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി നന്നു ബ്രോവ നീ കിന്ത താമസമാ
നാപൈ നേരമേമി പൽകുമാ
എന്താണ് എന്നെ രക്ഷിക്കാൻ ഇത്രയും താമസം
പറയൂ, എന്താണ് എന്നിലുള്ള കുറ്റം?
അനുപല്ലവി ചിന്ന നാഡേ നീ ചെലിമി കല്ഗ കോരി
ചിന്തിമ്പ ലേദാ ശ്രീ രാമാ
കൊച്ചുനാൾ മുതൽ തന്നെ നിന്നോടുള്ള സൗഹൃദം
വികസിപ്പിക്കുന്നതിനായി ഞാൻ ശ്രദ്ധിച്ചിരുന്നില്ലേ
ചരണം നിജ ദാസ വരുലഗു തമ്മുലതോ
നീവു ബാഗ പുട്ടഗ ലേദാ
ഗജ രാജ രക്ഷക തനയുലനു
കനി പെഞ്ച ലേദാ ത്യാഗരാജ നുത
നേർഭക്തരും സേവകരുമായ സഹോദരങ്ങളോടൊപ്പം
മഹത്തരമായ ജന്മമാണ് അങ്ങയുടേത്, മക്കളേയും
വളർത്തിവലുതാക്കിയ അങ്ങേക്ക് അങ്ങയെ
ആരാധിക്കുന്ന ത്യാഗരാജനെ രക്ഷിക്കാൻ എന്താണ് താമസം?

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നന്നു_ബ്രോവ_നീ&oldid=3727552" എന്ന താളിൽനിന്ന് ശേഖരിച്ചത്