നന്ദു (നടൻ)
നന്ദു | |
---|---|
ജനനം | നന്ദലാൽ കൃഷ്ണമൂർത്തിy[1] ഫെബ്രുവരി 9, 1965 തൈക്കാട്, തിരുവനന്തപുരം, Kerala, India |
ദേശീയത | ഭാരതീയൻ |
മറ്റ് പേരുകൾ | നന്ദു |
തൊഴിൽ | നടൻ |
സജീവ കാലം | 1986 – present |
കുട്ടികൾ | നന്ദിത,കൃഷൻ |
മാതാപിതാക്ക(ൾ) | കൃഷ്ണമൂർത്തി, സുകുമാരി |
നന്ദു എന്ന പേരിൽ അറിയപ്പെടുന്നനന്ദലാൽ കൃഷ്ണമൂർത്തി മലയാളചലച്ചിത്രനടൻ എന്ന നിലയിലാണ് പ്രശസ്തൻ. അധികവും മലയാളസിനിമയിലാണ് നന്ദു ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. മുപ്പത് വർഷത്തോളമായി രംഗത്തുണ്ടെങ്കിലും കമലദളം പോലുള്ള ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹൻലാൽ നായകനായി 2012ൽ രഞ്ജിത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിലെ കുടിയൻ കഥാപാത്രമാണ് നന്ദുവിനെ പ്രശസ്തനാക്കിയത്. [2] പ്രിയദർശന്റെ പല ചിത്രങ്ങളിലും വേഷമിട്ടിട്ടുള്ള നന്ദുവിനു സ്പിരിറ്റിലെ അഭിനയത്തിനു മികച്ച സ്വഭാവനടനുള്ള SIIMA അവാർഡ് ലഭിക്കുകയുണ്ടായി
വ്യക്തിജീവിതം[തിരുത്തുക]
1965ൽ തിരുവനന്തപുരത്തടുത്ത് തൈക്കാട്ടിൽ ടേബിൾ ടെന്നീസ് കോച്ച് കൃഷ്ണമൂർത്തിയുടെയും സംഗീതജ്ഞ സുകുമാരിയുടെ യും മകനായി ജനിച്ചു. ജനിച്ച് 60 ദിവസത്തിനുള്ളിൽ അമ്മ മരിച്ചു.[3] അമ്മാവനും അമ്മാവിയുമാണ് വളർത്തിയത്. അച്ഛൻ പുനർവിവാഹം ചെയ്തില്ല. ടേബിൾ ടെന്നീസ് പഠിപ്പിക്കുന്നതിനിടയിൽ തന്നെ ഇഹലോകവാസം വെടിഞ്ഞു.
1997ൽ കവിത നന്ദലാൽ ജീവിതസഖിയായി. 1999ൽ നന്ദിത, 2013ൽ കൃഷൻ എന്നിവർ ജനിച്ചു.ref>http://www.mangalam.com/mangalam-varika/193436</ref>[4]
കലാജീവിതം[തിരുത്തുക]
1986ൽ മോഹൻലാൽ നായകനായ വേണു നാഗവള്ളി സംവിധാനം ചെയ്ത സർവ്വകലാശാലആണ് ആദ്യ ചിത്രം. പിന്നീട് 20 വർഷത്തോളം പ്രതിവർഷം രണ്ടും മൂന്നും ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരുന്നു. മിക്കവാറും കോളജ് വിദ്യാർത്ഥി വേഷങ്ങൾ ആണ് ലഭിച്ചുകൊണ്ടിരുന്നത്. 2012ലെ സ്പിരിറ്റ് രഞ്ജിത് സംവിധാനം ചെയ്ത ചിത്രത്തിലെ മണിയൻ എന്ന കുടിയൻ കഥാപാത്രമാണ് വഴിത്തിരിവായത്.
സിനിമാജീവിതം[തിരുത്തുക]
മലയാളം[തിരുത്തുക]
തമിഴ്[തിരുത്തുക]
ക്ര.നം. | വർഷം | ചിത്രം | വേഷം |
---|---|---|---|
2014 | കാതൽ മുടിച്ചു | ||
2003 | ലേസ ലേസ |
ഹിന്ദി[തിരുത്തുക]
ക്ര.നം. | വർഷം | ചിത്രം | വേഷം |
---|---|---|---|
1998 | ഡോളി സജ കെ രഖ്ന |
|
ടെലിവിഷൻ ജീവിതം[തിരുത്തുക]
- സത്യം ശിവം സുന്ദരം (അമൃത)
- ദേവീമാഹാത്മ്യം (ഏഷ്യാനെറ്റ്)
- ശ്രീ മഹാഭാഗവതം(ഏഷ്യാനെറ്റ്)
- സ്വാമി അയ്യപ്പൻ (ഏഷ്യാനെറ്റ്)
- ചന്ദ്രോദയം(ഡിഡി മലയാളം)
അവാർഡ്കൾ[തിരുത്തുക]
- നോമിനേഷൻ
ഫിലിം ഫെയർ- സ്വഭാവനടൻ- (സ്പിരിറ്റ് )
അവലംബം[തിരുത്തുക]
- ↑ http://archive.indianexpress.com/news/nandalal-krishnamurthy-on-a-career-high/1177716/
- ↑ "Actor Nandu gets busy". nowrunning.com. 29 April 2013. മൂലതാളിൽ നിന്നും 2013-05-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-12.
- ↑ "Manam Pole Mangalyam". jaihindtv. ശേഖരിച്ചത് 12 August 2015.
- ↑ http://www.mangalam.com/life-style/success/26910?page=0,0
- Nandu Profile Archived 2014-07-23 at the Wayback Machine.
- Actor Nandu at CiniDiary Archived 2011-07-08 at the Wayback Machine.