നന്ദിനി മേനോൻ
ദൃശ്യരൂപം
എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമാണ് നന്ദിനി മേനോൻ. ആന്ധ്രയിലെ പ്രവാസി മലയാളികൾക്കുള്ള ത്രൈമാസികയുടെ ചീഫ് എഡിറ്ററായി പ്രവർത്തിക്കുന്നു. മലയാളം മിഷൻ ആന്ധ്ര പ്രദേശ് കോ ഓർഡിനേറ്ററാണ്. മലയാളത്തിൽ രണ്ട് യാത്രാ വിവരണ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. ആംചൊ ബസ്തർ എന്ന കൃതിക്ക് 2023 ലെ കേരള സാഹിത്യ അക്കാദമിയുടെ യാത്രാ വിവരണത്തിനുള്ള പുരസ്കാരം ലഭിച്ചു.[1]
കൃതികൾ
[തിരുത്തുക]- പച്ചമണമുള്ള വഴികൾ
- ആംചൊ ബസ്തർ
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി പുരസ്കാരം