നന്ദിനാഗരി
| നന്ദിനാഗരി 𑧁𑧞𑦿𑧒𑧁𑧑𑦰𑧈𑧓 | |
|---|---|
| ലിപി മാതൃകകൾ | |
| തരം | |
| ഭാഷകൾ | സംസ്കൃതം കന്നഡ |
കാലയളവ് | c. എ.ഡി. 11-ാം നൂറ്റാണ്ട് മുതൽ 19-ാം നൂറ്റാണ്ട് വരെ |
| ബന്ധപ്പെട്ട ലിപികൾ | |
മാതൃലിപികൾ | |
സഹോദരലിപികൾ | |
| ISO | |
| ഐ.എസ്.ഒ. 15924 | Nand, 311 |
| യൂണികോഡ് | |
യൂണികോഡ് അപരനാമം | Nandinagari |
| U+119A0–U+119FF | |
| ഭാരതീയ ലിപികൾ |
|---|
| ബ്രാഹ്മി ലിപിയും അതിൽ നിന്ന് ഉത്ഭവിച്ച ലിപികളും |
ദക്ഷിണേന്ത്യയിൽ ഉപയോഗത്തിലുണ്ടായിരുന്ന ഒരു പ്രാചീന ഭാരതീയ ലിപിയാണ് നന്ദിനാഗരി (നന്ദിനാഗരി: 𑧁𑧞𑦿𑧒𑧁𑧑𑦰𑧈𑧓).[1]
എ.ഡി. 7-ാം നൂറ്റാണ്ടിൽ ആവിർഭവിച്ച നാഗരി ലിപിയിൽ നിന്നാണ് ഉത്ഭവം. ഡെക്കാൻ പീഠഭൂമിയുടെ മധ്യഭാഗത്തും ദക്ഷിണേന്ത്യയിലുമാണ് ഈ ലിപിയും ഇതിന്റെ വകഭേദങ്ങളും പ്രധാനമായും ഉപയോഗിച്ചിരുന്നത്.[1] നന്ദിനാഗരിയിലുള്ള നിരവധി സംസ്കൃത കയ്യെഴുത്തുപ്രതികൾ കണ്ടെടുത്തിട്ടുണ്ടെങ്കിലും, അവയിൽ പലതും ഇനിയും ലിപ്യന്തരണം ചെയ്യപ്പെടാതെ കിടക്കുന്നു.[2][3] ഹിന്ദു മതത്തിലെ ദ്വൈത വേദാന്ത ചിന്താധാരയുടെ ഉപജ്ഞാതാവായ മധ്വാചാര്യരുടെ ലഭ്യമായ ചില കയ്യെഴുത്തുപ്രതികളും നന്ദിനാഗരി ലിപിയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്.[4]
ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ പ്രചാരത്തിലുള്ള ദേവനാഗരിയുടെ സഹോദര ലിപിയാണിത്.[5]
പദോൽപ്പത്തി
[തിരുത്തുക]നഗരം എന്ന് അർത്ഥം വരുന്ന നഗര (नगर) എന്ന സംസ്കൃത പദത്തിൽ നിന്നാണ് നാഗരി എന്ന വാക്ക് ഉത്ഭവിച്ചത്.[6]
ഹൈദരാബാദിലെ നന്ദി നഗറിൽ നിന്ന് 212 കിലോമീറ്റർ അകലെയുള്ള മഹബൂബാബാദിൽ നിന്ന് കാകതീയ കാലഘട്ടത്തിലെ നന്ദിനാഗരി ലിഖിതങ്ങൾ കണ്ടെടുത്തിട്ടുണ്ട്.[7]
ഇതിലെ "നന്ദി" എന്ന പദത്തിന്റെ ആദ്യഭാഗം നൽകുന്ന അർത്ഥം അവ്യക്തമാണ്. ഇതിന് "പവിത്രമായത്" അല്ലെങ്കിൽ "മംഗളകരമായത്" എന്ന അർത്ഥം ഉണ്ടായിരിക്കാം (ഉദാഹരണത്തിന്, സംസ്കൃത നാടകങ്ങളിലെ നാന്ദി ശ്ലോകങ്ങൾ). അതുമല്ലെങ്കിൽ, പരമശിവന്റെ വാഹനവും ആരാധനാമൂർത്തിയുമായ നന്ദികേശന്റെ പേരിൽ നിന്നുമാകാം ഈ പേര് ലഭിച്ചത്.
ചരിത്രം
[തിരുത്തുക]തെക്കൻ മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ എ.ഡി. 11-ാം നൂറ്റാണ്ടിനും 19-ാം നൂറ്റാണ്ടിനുമിടയിൽ സംസ്കൃതത്തിൽ കയ്യെഴുത്തുപ്രതികളും ശിലാശാസനങ്ങളും തയ്യാറാക്കാൻ ഉപയോഗിച്ചിരുന്ന ഒരു ബ്രാഹ്മിക് ലിപിയാണ് നന്ദിനാഗരി. ഇത് നാഗരി ലിപികളുടെ മധ്യകാല വിഭാഗത്തിൽ നിന്ന് ഉരുത്തിരിഞ്ഞതും ദേവനാഗരിയുമായി ബന്ധമുള്ളതുമാണ്. നന്ദിനാഗരിക്ക് വിവിധ എഴുത്തുശൈലികളുണ്ടായിരുന്നു, ഈ വകഭേദങ്ങളെല്ലാം ലിപിയുടെ വ്യത്യസ്ത രൂപങ്ങളായാണ് പണ്ഡിതർ കണക്കാക്കുന്നത്.[5][9]
നന്ദിനാഗരിയിലുള്ള ഏറ്റവും പഴയ ലിഖിതങ്ങളിൽ ചിലത് തമിഴ്‌നാട്ടിൽ നിന്നാണ് കണ്ടെത്തിയിട്ടുള്ളത്. തമിഴ്‌നാടിന്റെ തീരപ്രദേശമായ മാമല്ലപുരത്തെ 8-ാം നൂറ്റാണ്ടിലെ നരസിംഹ പല്ലവന്റെ ശിലാശാസനങ്ങൾ, ചോള രാജാവായ രാജരാജന്റെ കാലത്തെ 10-ാം നൂറ്റാണ്ടിലെ നാണയങ്ങൾ, 9-ാം നൂറ്റാണ്ടിലെ ആയ് രാജാവായ വരഗുണന്റെ പാലിയം ചെപ്പേടുകൾ എന്നിവയെല്ലാം നന്ദിനാഗരി ലിപിയിലുള്ളതാണ്.[10][11] നന്ദിനാഗരിയിൽ എഴുതിയ ഒരു ഋഗ്വേദ കയ്യെഴുത്തുപ്രതിയും,[12] മറ്റ് വേദങ്ങളുടെ ഗ്രന്ഥങ്ങളും കണ്ടെത്തിയിട്ടുണ്ട്.[13] കൂടാതെ, ബി.സി. ഒന്നാം നൂറ്റാണ്ടിലെ വിക്രമചരിതം (വിക്രമാദിത്യന്റെ സാഹസിക കഥകൾ) എന്ന ഗ്രന്ഥത്തിന്റെ കയ്യെഴുത്തുപ്രതികളും ഈ ലിപിയിൽ ലഭിച്ചിട്ടുണ്ട്.[14]
കേരളത്തിലെ ഒരു തിരുവിതാംകൂർ ക്ഷേത്രത്തിൽ നിന്ന് നന്ദിനാഗരി ലിപിയിലുള്ള 'അനന്തശയന മാഹാത്മ്യം' എന്നൊരു താളിയോല ഗ്രന്ഥം കണ്ടെത്തിയിരുന്നു.[15]
സംസ്കൃത ഭാഷ എഴുതാനാണ് നന്ദിനാഗരി ലിപി പ്രധാനമായും ഉപയോഗിച്ചിരുന്നത്. വിജയനഗര സാമ്രാജ്യത്തിന്റെ കാലത്തെ പല സംസ്കൃത ചെപ്പേടുകളും ഈ ലിപിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്.[8]
ദക്ഷിണേന്ത്യയിൽ നിന്ന് നന്ദിനാഗരിയിൽ എഴുതിയ ധാരാളം സംസ്കൃത കയ്യെഴുത്തുപ്രതികൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഇന്ത്യയിലെ ഏറ്റവും കുറവ് പഠനം നടന്നിട്ടുള്ളതും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതുമായ പ്രാചീന ലിപികളിലൊന്നാണിത്.[16] ഇവയിൽ വേദങ്ങൾ, തത്ത്വചിന്ത, പ്രാചീന കൃതികളുടെ വ്യാഖ്യാനങ്ങൾ,[17] പുരാണങ്ങൾ, ശാസ്ത്രം, കല എന്നിവ ഉൾപ്പെടുന്നു.[3][18][19] പ്രധാനമായും ദക്ഷിണേന്ത്യയിലെ കയ്യെഴുത്തുപ്രതി ലൈബ്രറികളിലാണ് ഇവ സൂക്ഷിച്ചിട്ടുള്ളത്.[2] ചില നന്ദിനാഗരി ഗ്രന്ഥങ്ങൾ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ തുടങ്ങിയ മറ്റ് പ്രധാന ദക്ഷിണേന്ത്യൻ ലിപികൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഇരുലിപികളിലായാണ് എഴുതിയിട്ടുള്ളത്.[20]
വർണ്ണമാല
[തിരുത്തുക]നന്ദിനാഗരി അക്ഷരമാലയിൽ പ്രധാനമായും സ്വരങ്ങൾ (സംസ്കൃതം: 𑧍𑧠𑧊𑧈𑧟), വ്യഞ്ജനങ്ങൾ (സംസ്കൃതം: 𑧊𑧠𑧇𑦷𑧠𑦵𑧁) എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള അടിസ്ഥാന അക്ഷരങ്ങൾ ഉൾപ്പെടുന്നു. മറ്റ് ഭാരതീയ ഭാഷകളെപ്പോലെ ഇടത്തുനിന്ന് വലത്തോട്ട് എഴുതുന്ന ഈ അബുഗിഡാ ലിപിയിൽ, വ്യഞ്ജനാക്ഷരങ്ങൾക്കൊപ്പം സ്വരചിഹ്നങ്ങൾ (മാത്രകൾ) ചേർത്താണ് പദങ്ങളും കൂട്ടക്ഷരങ്ങളും രൂപപ്പെടുത്തുന്നത്. നന്ദിനാഗരിക്ക് തനതായ അക്കങ്ങൾ ഇല്ലാത്തതിനാൽ, അക്കങ്ങളെ സൂചിപ്പിക്കാൻ സാധാരണയായി ദേവനാഗരിയിലെയോ മറ്റ് പ്രാദേശിക ലിപികളിലെയോ അക്കങ്ങളാണ് ഉപയോഗിച്ചിരുന്നത്.
സംസ്കൃതത്തിൽ അക്ഷരങ്ങളെ സൂചിപ്പിക്കാൻ അക്ഷര (𑦠𑦮𑧠𑧌𑧈), വർണ്ണ (𑧊𑧈𑧠𑦼) എന്നീ വാക്കുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്. ദൃശ്യവും ശ്രാവ്യവുമായ പ്രതിനിധാനങ്ങൾ നൽകുന്നതിനായി ഓരോ അക്ഷരത്തിനും അതിന്റേതായ ആകൃതിയും ശബ്ദവുമുണ്ട്.
| സ്വരാക്ഷരങ്ങൾ (സംസ്കൃതം: 𑧍𑧠𑧊𑧈𑧟) | ||||
𑦠 ഐ.പി.എ: a |
𑦡 ഐ.പി.എ: aː |
𑦢 ഐ.പി.എ: i |
𑦣 ഐ.പി.എ: iː |
𑦤 ഐ.പി.എ: u |
𑦥 ഐ.പി.എ: uː |
𑦦 ഐ.പി.എ: r̩ |
𑦧 ഐ.പി.എ: r̩ː |
𑦪 ഐ.പി.എ: eː |
𑦫 ഐ.പി.എ: ai |
𑦬 ഐ.പി.എ: oː |
𑦭 ഐ.പി.എ: au |
𑦠𑧞 ഐ.പി.എ: aṃ |
𑦠𑧟 ഐ.പി.എ: ah |
𑧢 ഐ.പി.എ: ah̤ |
| വ്യഞ്ജനങ്ങൾ (സംസ്കൃതം: 𑧊𑧠𑧇𑦷𑧠𑦵𑧁) | ||||
𑦮 ഐ.പി.എ: kə |
𑦯 ഐ.പി.എ: kʰə |
𑦰 ഐ.പി.എ: gə |
𑦱 ഐ.പി.എ: gʱə |
𑦲 ഐ.പി.എ: ŋə |
𑦳 ഐ.പി.എ: t͡ʃə |
𑦴 ഐ.പി.എ: t͡ʃʰə |
𑦵 ഐ.പി.എ: d͡ʒə |
𑦶 ഐ.പി.എ: d͡ʒʱə |
𑦷 ഐ.പി.എ: ɲə |
𑦸 ഐ.പി.എ: ʈə |
𑦹 ഐ.പി.എ: ʈʰə |
𑦺 ഐ.പി.എ: ɖə |
𑦻 ഐ.പി.എ: ɖʱə |
𑦼 ഐ.പി.എ: ɳə |
𑦽 ഐ.പി.എ: t̪ə |
𑦾 ഐ.പി.എ: t̪ʰə |
𑦿 ഐ.പി.എ: d̪ə |
𑧀 ഐ.പി.എ: d̪ʱə |
𑧁 ഐ.പി.എ: n̪ə |
𑧂 ഐ.പി.എ: pə |
𑧃 ഐ.പി.എ: pʰə |
𑧄 ഐ.പി.എ: bə |
𑧅 ഐ.പി.എ: bʱə |
𑧆 ഐ.പി.എ: mə |
𑧇 ഐ.പി.എ: jə |
𑧈 ഐ.പി.എ: rə |
𑧉 ഐ.പി.എ: lə |
𑧊 ഐ.പി.എ: ʋə |
𑧋 ഐ.പി.എ: ɕə |
𑧌 ഐ.പി.എ: ʂə |
𑧍 ഐ.പി.എ: sə |
𑧎 ഐ.പി.എ: hə |
𑧏 ഐ.പി.എ: ɭə |
𑧐 ഐ.പി.എ: ɽə |
ദേവനാഗരിയുമായുള്ള താരതമ്യം
[തിരുത്തുക]നന്ദിനാഗരിയും ദേവനാഗരിയും തമ്മിൽ വലിയ സാമ്യങ്ങളുണ്ടെങ്കിലും, വ്യക്തമായ വ്യത്യാസങ്ങളുമുണ്ട്. വ്യഞ്ജനാക്ഷരങ്ങളെക്കാൾ സ്വരാക്ഷരങ്ങളുടെ രൂപത്തിലാണ് നന്ദിനാഗരി ദേവനാഗരിയിൽ നിന്ന് കൂടുതൽ വ്യത്യാസപ്പെട്ടിരിക്കുന്നത്.[8] നന്ദിനാഗരിയിലെ ഓരോ അക്ഷരങ്ങൾക്കും മുകളിൽ ഒരു നേർവരയുണ്ട് (ശിരോരേഖ). എന്നാൽ ദേവനാഗരിയിലേതുപോലെ വാക്കിലെ മുഴുവൻ അക്ഷരങ്ങളെയും ബന്ധിപ്പിച്ച് ഒരൊറ്റ വരയായി ഇത് നീളുന്നില്ല. അതുകൊണ്ട് നന്ദിനാഗരിയെ ദേവനാഗരിയുടെ ഒരു സഹോദര ലിപിയായി കണക്കാക്കാം, അല്ലാതെ അതൊരു ചെറിയ വകഭേദമല്ല.[5]
നന്ദിനാഗരി കയ്യെഴുത്തുപ്രതികളിൽ അനുസ്വാരങ്ങളുടെ ഉപയോഗത്തിലും, ശ്ലോകങ്ങൾ അടയാളപ്പെടുത്തുന്ന രീതിയിലും മറ്റും വ്യത്യസ്തമായ എഴുത്തുശൈലികൾ കാണാൻ കഴിയും.[21]
യൂണിക്കോഡ്
[തിരുത്തുക]2019 മാർച്ചിൽ പുറത്തിറങ്ങിയ യൂണിക്കോഡ് പതിപ്പ് 12.0 ലാണ് നന്ദിനാഗരി ലിപി ഉൾപ്പെടുത്തിയത്.
നന്ദിനാഗരിക്കായുള്ള യൂണിക്കോഡ് ബ്ലോക്ക് U+119A0–U+119FF ആണ്:
| നന്ദിനാഗരി[1][2] ഔദ്യോഗിക യൂണിക്കോഡ് കൺസോർഷ്യം പട്ടിക (PDF) | ||||||||||||||||
| 0 | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | A | B | C | D | E | F | |
| U+119Ax | 𑦠 | 𑦡 | 𑦢 | 𑦣 | 𑦤 | 𑦥 | 𑦦 | 𑦧 | 𑦪 | 𑦫 | 𑦬 | 𑦭 | 𑦮 | 𑦯 | ||
| U+119Bx | 𑦰 | 𑦱 | 𑦲 | 𑦳 | 𑦴 | 𑦵 | 𑦶 | 𑦷 | 𑦸 | 𑦹 | 𑦺 | 𑦻 | 𑦼 | 𑦽 | 𑦾 | 𑦿 |
| U+119Cx | 𑧀 | 𑧁 | 𑧂 | 𑧃 | 𑧄 | 𑧅 | 𑧆 | 𑧇 | 𑧈 | 𑧉 | 𑧊 | 𑧋 | 𑧌 | 𑧍 | 𑧎 | 𑧏 |
| U+119Dx | 𑧐 | 𑧑 | 𑧒 | 𑧓 | 𑧔 | 𑧕 | 𑧖 | 𑧗 | 𑧚 | 𑧛 | 𑧜 | 𑧝 | 𑧞 | 𑧟 | ||
| U+119Ex | 𑧠 | 𑧡 | 𑧢 | 𑧣 | 𑧤 | |||||||||||
| U+119Fx | ||||||||||||||||
| കുറിപ്പുകൾ | ||||||||||||||||
ഇതും കാണുക
[തിരുത്തുക]- ശിക്ഷ – സംസ്കൃത അക്ഷരമാലയിലെ ശബ്ദങ്ങളെക്കുറിച്ചുള്ള വേദപഠനം
കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- 1 2 George Cardona and Danesh Jain (2003), The Indo-Aryan Languages, Routledge, ISBN 978-0415772945, page 75
- 1 2 Reinhold Grünendahl (2001), South Indian Scripts in Sanskrit Manuscripts and Prints, Otto Harrassowitz Verlag, ISBN 978-3447045049, pages xxii, 201-210
- 1 2 P. Visalakshy (2003), The Fundamentals of Manuscriptology, Dravidian Linguistics Association, ISBN 978-8185691107, pages 55–62
- ↑ Friedrich Otto Schrader (1988), A descriptive catalogue of the Sanskrit manuscripts in the Adyar Library, Otto Harrassowitz Verlag
- 1 2 3 Pandey, Anshuman. (2013). Preliminary Proposal to Encode Nandinagari in ISO/IEC 10646.
- ↑ "Sanskrit and Tamil Dictionaries". www.sanskrit-lexicon.uni-koeln.de. Retrieved 2021-05-22.
- ↑ U. Sudhakar Reddy (Jun 12, 2018). "Kakatiya dynasty: Nandinagar script inscription from Kakatiya rule found in Mahabubabad | Hyderabad News - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2021-05-22.
- 1 2 3 Prathima, G. & Rao, G. K. (2011). A Survey of Nandinagari Manuscript Recognition System. International Journal of Science & Technology, 1(1), 30-36.
- ↑ Pandey, Anshuman. (2017). Final proposal to encode Nandinagari in Unicode.
- ↑ Nagari script Archived 2016-03-04 at the Wayback Machine Department of Archaeology, Government of Tamil Nadu (2011)
- ↑ I Nakacami (2008), Mahabalipuram (Mamallapuram), Oxford University Press, ISBN 978-0195693737, pages 29-30
- ↑ AC Burnell, Elements of South-Indian Palaeography from the Fourth to the Seventeenth Century AD, Cambridge University Press, ISBN 978-1108046107, page 61 with footnote 1
- ↑ MacKenzie Collection of Oriental Manuscripts, p. PA3, at ഗൂഗിൾ ബുക്സ്, Asiatic Society of Bengal, pages 3, 6-7
- ↑ A Hindu Book of Tales: The Vikramacarita, Franklin Edgerton, The American Journal of Philology, Volume 33, No. 131, page 262
- ↑ H. H. Wilson and Colin Mackenzie, Mackenzie Collection: A Descriptive Catalogue of the Oriental Manuscripts, p. 62, at ഗൂഗിൾ ബുക്സ്, Asiatic Society, page 62
- ↑ Reinhold Grünendahl (2001), South Indian Scripts in Sanskrit Manuscripts and Prints: Grantha Tamil - Malayalam - Telugu - Kannada - Nandinagari, Otto Harrassowitz Verlag, ISBN 978-3447045049, page xxii
- ↑ David Pingree (1981), Census of the Exact Sciences in Sanskrit, Volume 4, American Philosophical Society, ISBN 978-0871691460, pages 29, 201, 217, 260, 269, 409
- ↑ A Descriptive Catalogue of the Oriental Manuscripts, p. PA2, at ഗൂഗിൾ ബുക്സ്, H. H. Wilson, Mackenzie Collection of Nandinagari, Devanagari, Grandham and Telugu Manuscripts (South India), pages 2-8, 12-14
- ↑ David Pingree (1970), Census of the Exact Sciences in Sanskrit, Volume 5, American Philosophical Society, ISBN 978-0871692139, pages 26-27, 79-81, 237-241
- ↑ David Pingree (1970), Census of the Exact Sciences in Sanskrit, Volume 1 and 2, American Philosophical Society, ISBN 978-0871690814, see Preface and Introduction
- ↑ Srinidhi (2015), Encoding of Vedic characters used in non-Devanagari scripts, UNICODE International, pages 7-9
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Palaeographical Importance of Nandinagari Archived 2014-11-28 at the Wayback Machine, HareKrsna.com

