Jump to content

നന്ദിത ദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നന്ദിത ദാസ്
ദാസ് 2019-ൽ
ജനനം1969 നവംബർ 7
തൊഴിൽഅഭിനേത്രി, സംവിധായക
സജീവ കാലം1989, 1996–ഇതുവരെ
ജീവിതപങ്കാളി(കൾ)
സൗമ്യ സെൻ
(m. 2002; div. 2007)
സുബോധ് മസ്കര
(2010⁠–⁠2017)
കുട്ടികൾ1
HonoursChevalier de l'Ordre des Arts et des Lettres (2011)

ഇന്ത്യൻ ചലച്ചിത്രവേദിയിലെ ഒരു നടിയും സംവിധായികയുമാണ് നന്ദിത ദാസ്. (ജനനം: നവംബർ 7, 1969). നന്ദിത ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ശ്രദ്ധേയമായത് 1996 ലെ ഫയർ, 1998 എർത്ത് എന്നീ ചിത്രങ്ങളിലെ വിമർശനാത്മകമായ അഭിനയിത്തിലൂടെയാണ്. ആദ്യം സംവിധാനം ചെയ്ത ചിത്രമായ ഫിരാക് എന്ന ചിത്രം മികച്ച തിരക്കഥക്കുള്ള പുരസ്കാരം സിംഗപ്പൂരിൽ നടന്ന ഏഷ്യൻ ഫെസ്റ്റിവൽ ഓഫ് ഫസ്റ്റ് ഫിലിംസ് മേളയിൽ ലഭിച്ചു.

സ്വകാര്യ ജീവിതം

[തിരുത്തുക]

മികച്ച കലാ‍കാരനായ ജതിൻ ദാസ് , എഴുത്തുകാരിയായ വർഷ ദാസിന്റേയും മകളാണ് നന്ദിത. നന്ദിതയുടെ വിദ്യാഭ്യാസം കഴിഞ്ഞത് ന്യൂ ഡെൽഹിയിലാണ്[1]. നന്ദിത രണ്ട് പ്രാവശ്യം വിവാഹം കഴിക്കുകയും പിന്നീട് വിവാഹ മോചനം നേടുകയും ചെയ്തിട്ടുണ്ട്.[2] രണ്ടാമത് വിവാഹം ചെയ്തത് കൊൽക്കത്തയിലെ ഒരു പരസ്യകമ്പനിക്കാരനായ സൗമ്യ സെന്നിനെയാണ്. 2006 ൽ വിവാഹ മോചനവും നേടി.

ഔദ്യോഗിക ജീവിതം

[തിരുത്തുക]

നന്ദിത തന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയത് ജന്ത്യ മഞ്ച് എന്ന തിയേറ്റർ നാടക കൂട്ടത്തിലൂടെയാണ്.[3] ഇതുവരെ നന്ദിത 30 ലധികം ചിത്രങ്ങളിൽ , പത്തിലധികം ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. മിക്ക ചിത്രങ്ങളും സമാന്തര ചിത്രങ്ങളുടെ രീതിയിലുള്ള ചിത്രങ്ങളാണ്. പ്രമുഖ സാമാന്തര ചിത്ര സംവിധായകയായ ദീപ മേഹ്ത സംവിധാനം ചെയ്തത ഫയർ എന്ന ചിത്രത്തിലും, പിന്നീട് എർത്ത് എന്ന ചിത്രത്തിലും എന്നിവയിലെ അഭിനയം വിവാദം വരുത്തിവച്ചിരുന്നത്.

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചിത്രം റോൾ ഭാഷ കുറിപ്പുകൾ
1989 പരിനാതി ഒറിയ
1996 ഫയർ സീത ഇംഗ്ലീഷ്
1998 എർത്ത് ഹിന്ദി
ഹസാർ ചൌരാസി കി മാ നന്ദിനി മിത്ര ഹിന്ദി
ജന്മദിനം സരസു മലയാളം
1999 ദേവേരി Deveeri (Akka) കന്നട
റോക്ഫോർഡ് ലിലി വേഗാസ് ഇംഗ്ലീഷ്
2000 ഹരി ഭരി അഫ്സാന ഹിന്ദി
സാഞ്ച് ഉർദു
ബവന്ദർ സന്വരി ഹിന്ദി
2001 അക്സ് സുപ്രിയ വർമ്മ ഹിന്ദി
ഡോട്ടേഴ്സ് ഓഫ് ദി സെഞ്ചുറി ചാരു ഹിന്ദി
2002 ആമർ ഭുവാൻ സകീന ബംഗാളി
കണ്ണകി കണ്ണകി മലയാളം
പിതാഃ പാറൊ ഹിന്ദി
അസകി ധനലക്സ്മി തമിഴ്
കണ്ണത്തിൽ മുത്തമിട്ടാൾ ശ്യാമ തമിഴ്
ലാൽ സലാം രൂപി മലയാളം
2003 ഏക് അലഗ് മൌസം അപർണ്ണ വർമ്മ ഹിന്ദി
ബസ് യൂ ഹി വേദ ഹിന്ദി
സുപാരി മമത സിക്രി ഉർദു
ശുബോ മഹൂറത്ത് മല്ലിക സെൻ ബംഗാളി
ലൈഫ് ഓൺ ദി എഡ്ജ് അതിഥി ഹിന്ദി
എക് ദിൻ ചൌബിസ് ഘണ്ടെ സമീര ദത്ത ഹിന്ദി
2004 വിശ്വ തുളസി സീത തമിൾ
പാനി മീര ബെൻ ഹിന്ദി
2008 Ramchand Pakistani Champa Urdu
ഫിരാഖ് - Hindi / Urdu / Gujarati First film as director. Won best film and screenplay awards at Asian Festival of First Films.
2010 Midnight's Children[4]

അവലംബം

[തിരുത്തുക]
  1. http://www.thehindubusinessline.com/life/2003/06/23/stories/2003062300180100.htm
  2. http://edition.cnn.com/2006/TRAVEL/11/16/delhi.biog/
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-08. Retrieved 2008-12-23.
  4. "Deepa Mehta to adapt 'Midnight's Children'". Archived from the original on 2008-12-12. Retrieved 2008-12-23.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നന്ദിത_ദാസ്&oldid=3867079" എന്ന താളിൽനിന്ന് ശേഖരിച്ചത്