നഥാനിയേൽ ലോർഡ് ബ്രിട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നഥാനിയേൽ ലോർഡ് ബ്രിട്ടൺ
ജനനം(1859 -01-15)ജനുവരി 15, 1859
മരണംജൂൺ 25, 1934(1934-06-25) (പ്രായം 75)
ദേശീയതAmerican
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBotany
നഥാനിയേൽ ലോർഡ് ബ്രിട്ടൺ

ഒരു അമേരിക്കൻ സസ്യശാസ്ത്രജ്ഞനും സസ്യവർഗ്ഗീകരണവിദഗ്ദ്ധനും ആയിരുന്നു നഥാനിയേൽ ലോർഡ് ബ്രിട്ടൺ (Nathaniel Lord Britton) (ജനുവരി 15, 1859 – ജൂൺ 25, 1934) . ന്യൂയോർക്കിലെ ബ്രോക്സിൽ സ്ഥിതിചെയ്യുന്ന ന്യൂയോർക്ക് ബോട്ടാണിക്കൽ ഗാർഡൻ അദ്ദേഹം മറ്റുള്ളവരുമായിച്ചേർന്ന് സ്ഥാപിച്ചു.

ആദ്യകാലജീവിതം[തിരുത്തുക]

ന്യൂയോർക്കിലെ സ്റ്റാറ്റെൻ ദ്വീപിലെ ന്യൂഡൊർപ്പിലാണു ജനിച്ചത്. ജാസ്പെർ അലെക്സാണ്ടർ ഹാമിൽട്ടൺ ബ്രിട്ടൺ, ഹാറിയറ്റ് ലോർഡ് ടേണർ എന്നിവർ മാതാപിതാക്കളായിരുന്നു. [1][2]അദ്ദേഹത്തിന്റെ മാതാപിതാക്കൾ, മകനെ മതപഠനത്തിനു വിടാൻ ആഗ്രഹിച്ചെങ്കിലും ചെറുപ്രായത്തിൽത്തന്നെ പ്രകൃതിശാസ്ത്രത്തിലായിരുന്നു നഥാനിയേൽ ലോർഡ് ബ്രിട്ടണു കമ്പം.

കൊളംബിയ സർവ്വകലാശാലയുടെ സ്കൂൾ ഓഫ് മൈൻസിൽ നിന്നും ബിരുദമെടുത്ത അദ്ദേഹം, ആ സർവ്വകലാശാലയിൽത്തന്നെ സസ്യശാസ്ത്രം, ജിയോളജി ഇവ പഠിപ്പിച്ചു. പന്നൽച്ചെടികളുടെ പഠനത്തിൽ വിദഗ്ദ്ധയായ എലിസബത്ത് ജെർട്രൂഡ് നൈറ്റിനെ വിവാഹം കഴിച്ചു.

അവലംബം[തിരുത്തുക]

  1. Fraser, Susan. "NATHANIEL LORD BRITTON RECORDS (1875-1934)". New York Botanical Garden. Retrieved 5 July 2012.
  2. "Toddler's Dress". Online Collections Database. Staten Island Historical Society. Retrieved 11 May 2011.