Jump to content

നത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

True owl
Temporal range: Early Eocene to present
Eastern screech owl
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Strigiformes
Family: Strigidae
Leach, 1820
Genera

some 25, see text

Synonyms

Striginae sensu Sibley & Ahlquist

നത്തുകൾ

മൂങ്ങ വർഗത്തിൽപ്പെട്ട വലിപ്പം കുറഞ്ഞ പക്ഷിയാണ് നത്ത്. ഇവ സ്ട്രിഗിഡേ (Strigidae) കുടുംബത്തിൽ ഉൾപ്പെടുന്നു. പരന്നതും വൃത്താകൃതിയിലുള്ളതുമായ മുഖവും വലിപ്പമേറിയ കണ്ണുകളും ഇവയുടെ പ്രത്യേകതകളാണ്.

കൂർത്തു വളഞ്ഞതും തടിച്ചതുമായ ചുണ്ടിന് പരുന്തിന്റെ ചുണ്ടിനോട് സാദൃശ്യമുണ്ട്. മൈനയോളം വലിപ്പമുള്ള ഇവയുടെ കഴുത്ത് വളരെ ചെറുതാണ്. കൂർത്ത് ബലിഷ്ഠമായ നഖങ്ങളാണ് ഇവയുടെ മറ്റൊരു പ്രത്യേകത.

വിവിധയിനം നത്തുകൾ

[തിരുത്തുക]

നത്തുകൾ പലതരത്തിൽ ഉണ്ട്, ചിലവ തലയുടെ ആകൃതിയിലും നിറത്തിലും മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാണ്.

പുള്ളി നത്ത്

ശാസ്ത്രനാമം: അതീനെ ബ്രാമ (Athene brama). തവിട്ടുകലർന്ന ചാരനിറമുള്ള ഇവയുടെ ശരീരത്തിലെ വെളുത്ത നിറമുള്ള പുള്ളികളാണ് ഈ പേരിന് അടിസ്ഥാനം.

ചെമ്പൻനത്ത് (Barred jungle owlet)

[തിരുത്തുക]

ശാസ്ത്രനാമം: ഗ്ളോസിഡിയം റേഡിയേറ്റം (Glaucidium radiatum). വൃക്ഷങ്ങൾ ധാരാളമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവയുടെ ശരീരത്തിന് നല്ല ചെമ്പിച്ച തവിട്ടുനിറമാണ്. ഉദരഭാഗത്തിന് വെളുത്ത നിറവും.

ചെമ്പൻ നത്ത്

പുള്ളുനത്ത് (Brown hawk-owl)

[തിരുത്തുക]

പുള്ളി നത്തിനെക്കാൾ വലിപ്പം കൂടിയ ഇനമാണ് പുള്ളുനത്ത്. ശാസ്ത്രനാമം: നിനോക്സ് സ്കുറ്റുലേറ്റ (Ninox scutulata). വണ്ടുകളെയും പാറ്റകളെയും പറക്കുന്ന സമയത്ത് തുരത്തിപ്പിടിക്കുകയാണ് ഇവയുടെ പതിവ്.

ചെവിയൻനത്ത് (Collared scops owlet)

[തിരുത്തുക]

മറ്റു നത്തുകളിൽനിന്നു വ്യത്യസ്തമായ ഇവയുടെ കണ്ണുകൾക്ക് തവിട്ടുനിറമാണുള്ളത്. ശാസ്ത്രനാമം: ഓറ്റസ് ബക്കാമീണ (Otus bakkamoena). നത്തുകൾ പുറപ്പെടുവിക്കുന്ന ശബ്ദവ്യത്യാസത്തിൽനിന്നാണ് ഓരോ ഇനത്തെയും തിരിച്ചറിയുന്നത്. ജനു.-മേയ് മാസങ്ങളാണ് നത്തിന്റെ പ്രജനനകാലം. വെളുത്ത നിറമുള്ള 34 മുട്ടകളാണിടുന്നത്. മരങ്ങളിലും കെട്ടിടങ്ങളിലും മറ്റുമുള്ള പൊത്തുകൾക്കുള്ളിൽ ചപ്പുചവറുകൾ ഉപയോഗിച്ച് ഇവ കൂടുണ്ടാക്കുന്നു.

ഇതും കാണുക

[തിരുത്തുക]

മൂങ്ങ

"https://ml.wikipedia.org/w/index.php?title=നത്ത്&oldid=3235052" എന്ന താളിൽനിന്ന് ശേഖരിച്ചത്