നതാഷ സതർലാൻഡ്
നതാഷ സതർലാൻഡ് | |
---|---|
ജനനം | നതാഷ സതർലാൻഡ് നവംബർ 20, 1970 |
ദേശീയത | ദക്ഷിണാഫ്രിക്കൻ |
തൊഴിൽ | നടി, മോട്ടിവേഷണൽ സ്പീക്കർ, രചയിതാവ് |
സജീവ കാലം | 1991–present |
ജീവിതപങ്കാളി(കൾ) | സ്റ്റീവ് ഹോഫ്‌മെയർ (m. 1998–div. 2008) |
കുട്ടികൾ | 2 |
ഒരു ദക്ഷിണാഫ്രിക്കൻ നടിയാണ് നതാഷ സതർലാൻഡ് (ജനനം: നവംബർ 20, 1970). ടെലിവിഷൻ പരമ്പരകളായ ഹണിടൗൺ, ടാർസാൻ: ദി എപ്പിക് അഡ്വഞ്ചേഴ്സ്, സ്കാൻഡൽ എന്നിവയിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. അഭിനയത്തിനു പുറമേ, അവർ ഒരു എഴുത്തുകാരിയും മോട്ടിവേഷണൽ സ്പീക്കറും ഉപദേശകയുമാണ്[1]
സ്വകാര്യ ജീവിതം
[തിരുത്തുക]1970 നവംബർ 20 ന് ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നൃത്തസംവിധായകരായ ജെഫ്രി സതർലാൻഡിന്റെയും കെൻലിൻ ആഷ്ബിയുടെയും മകളായി നതാഷ ജനിച്ചു.[2]
ദക്ഷിണാഫ്രിക്കൻ ഗായകനും, ഗാനരചയിതാവും, ടിവി അവതാരകനുമായ സ്റ്റീവ് ഹോഫ്‌മെയറുമായി 1998-ൽ അവർ വിവാഹിതയായി.[3] ഫിറ്റ്‌നെസ് ഇൻസ്ട്രക്ടർ ജാനൈൻ വാൻ ഡെർ വൈവറുമായുള്ള സ്റ്റീവിന്റെ 10 വർഷത്തെ മറ്റൊരു ബന്ധം ചൂണ്ടിക്കാട്ടി 2008-ൽ അവർ വിവാഹമോചനം നേടി.[4] ദമ്പതികൾക്ക് ബെന്യാമിൻ, സെബാസ്റ്റ്യൻ എന്നീ രണ്ട് ആൺമക്കളുണ്ട്.[5]
കരിയർ
[തിരുത്തുക]1990 കളുടെ തുടക്കത്തിൽ കുട്ടികളുടെ ഷോ കിഡിയോയുടെ അവതാരകയായിട്ടാണ് അവർ കരിയർ ആരംഭിച്ചത്. 1991-ൽ കൗമാരപ്രായത്തിൽ എഗോലി: ദി പ്ലേസ് ഓഫ് ഗോൾഡ് എന്ന സോപ്പ് ഓപ്പറയിൽ അഭിനയിച്ചു. 1996-ൽ ഹണിടൗൺ, ടാർസാൻ: ദി എപ്പിക് അഡ്വഞ്ചേഴ്സ് എന്നീ രണ്ട് ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയ ജീവിതം ആരംഭിച്ചു. ആ സീരിയലുകളുടെ വിജയത്തിനുശേഷം 1997-ൽ ഹോം സിനിമയായ ഓപ്പറേഷൻ ഡെൽറ്റയിൽ അഭിനയിച്ചു. അതേസമയം, 1992-ൽ ജിജി, ദി റെവ്ലോൺ ഗേൾ തുടങ്ങി നിരവധി ജനപ്രിയ സ്റ്റേജ് നാടകങ്ങളിലൂടെ ദക്ഷിണാഫ്രിക്ക നാടകവേദിയിൽ ആധിപത്യം സ്ഥാപിച്ചു. ഇതിനിടയിൽ, മ്യൂസിക് വീഡിയോകൾ സംവിധാനം ചെയ്യുകയും ഫിനെസി മാസികയുടെ എഡിറ്ററായി പ്രവർത്തിക്കുകയും ചെയ്തു.[2]
അഭിനയത്തിന് പുറമെ രാജ്യമെമ്പാടും അന്തർദ്ദേശീയ വേദികളിലും സഞ്ചരിച്ച പബ്ലിക് മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ് നതാഷ. അവർ ദക്ഷിണാഫ്രിക്കൻ ബ്യൂട്ടി ബ്രാൻഡായ 'പ്ലേസ്കോൾ', 'ഡിഎൻബി' എന്നിവയുടെ ബ്രാൻഡ് അംബാസഡറാണ്. തന്റെ ആദ്യ പുസ്തകം ആയ എഡിറ്റർസ്വീറ്റ് എഴുതിയ നല്ലൊരു എഴുത്തുകാരി കൂടിയാണ് അവർ. ഒരു എഴുത്തുകാരിയെന്ന നിലയിൽ അവർ പിന്നീട് 2010-ൽ ഗ്രീൻ ആൻഡ് ബ്ലൂ (അവരുടെ ആദ്യത്തെ കുട്ടികൾക്കുള്ള പുസ്തകം), ഫെയറിടെയിൽ, സ്പ്രോക്കി എന്നീ പുസ്തകങ്ങൾ എഴുതി.[2]
ഫിലിമോഗ്രാഫി
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Natasha Sutherland". ESAT. Retrieved 15 November 2020.
- ↑ 2.0 2.1 2.2 "Natasha Sutherland". news24. Retrieved 15 November 2020.
- ↑ "Steve, Janine a bitter pill - Natasha". news24. Retrieved 15 November 2020.
- ↑ "Steve Hofmeyr to divorce after affair". IOL. Retrieved 15 November 2020.
- ↑ "Steve 'had too much to lose'". news24. Retrieved 15 November 2020.