നതാലി വുഡ്
നതാലി വുഡ് | |
---|---|
ജനനം | ജൂലൈ 20, 1938 |
മരണം | നവംബർ 29, 1981 | (പ്രായം 43)
മരണ കാരണം | Drowning and other undetermined factors[3] |
അന്ത്യ വിശ്രമം | Westwood Village Memorial Park Cemetery |
മറ്റ് പേരുകൾ | Natasha Gurdin |
വിദ്യാഭ്യാസം | Van Nuys High School |
തൊഴിൽ | Actress |
സജീവ കാലം | 1943–1981 |
ജീവിതപങ്കാളി(കൾ) | (m. 1972; her death 1981) |
കുട്ടികൾ | 2, including Natasha Gregson Wagner |
ബന്ധുക്കൾ | Lana Wood (sister) |
നതാലി വുഡ് (ജനനം നതാലിയ നിക്കോളാവ്ന സഖറെൻകോ, ജീവിതകാലം : ജൂലൈ 20, 1938 – നവംബർ 28 / 29, 1981) ഒരു അമേരിക്കൻ സിനിമാ, ടെലിവിഷൻ നടിയായിരുന്നു. “മിറക്കിൾ ഓൺ 34th സ്ട്രീറ്റ്”, “സ്പ്ലെൻഡർ ഇൻ ദ ഗ്രാസ്”, “റിബൽ വിത്തൌട്ട് എ കോസ്”, “ദ സേർച്ചേർസ്”, “വെസ്റ്റ് സൈഡ് സ്റ്റോറി” എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് നതാലി കൂടുതൽ അറിയപ്പെടുന്നത്. ഒരു ബാലനടിയായി തുടക്കമിട്ട നതാലി താമസിയാതെ ഹോളിവുഡ് ചിത്രങ്ങളുടെ വിജയം നിർണ്ണയിക്കുന്ന പ്രധാന യുവനടിയായിത്തീർന്നു. 25 വയസ് എത്തുന്നതിനു മുമ്പ് മൂന്ന് അക്കാദമി അവാർഡുകൾക്ക് അവർ പരിഗണിക്കപ്പെട്ടിരുന്നു.
നതാലി വുഡ് 4 വയസ് പ്രായമുള്ളപ്പോഴാണ് ആദ്യമായി ക്യാമറയുടെ മുന്നിലെത്തുന്നത്. 8 വയസ് പ്രായമുള്ളപ്പോൾ മൌറീൻ ഒ'ഹാരയ്ക്ക് ഒപ്പം മിറക്കിൾ ഓൺ 34th സ്ട്രീറ്റ് എന്ന ക്രിസ്തുമസ് ഇതിവൃത്തമായുള്ള സിനിമയിൽ അഭിനയിച്ചു.[4] കൌമാരകാലത്ത് "റിബൽ വിത്തൌട്ട് എ കോസ്: (1955) എന്ന ചിത്രത്തിൽ അഭിനയിക്കുകയും നല്ല സഹനടിയ്ക്കുള്ള അക്കാദമി അവാർഡിന് പരിഗണിക്കപ്പെടുകയും ചെയ്തിരുന്നു.
അവലംബം
[തിരുത്തുക]- ↑ Natalia Nikolaevna Wagner (Zakharenko) Geni. Retrieved 6 February 2017.
- ↑ Lambert 2004, പുറം. 18.
- ↑ McCartney, Anthony (August 21, 2012). "Authorities amend Natalie Wood's death certificate". Associated Press. Retrieved August 22, 2012.
- ↑ Wilkins, Barbara (December 13, 1976). "Second Time's the Charm – Marriage, Natalie Wood, Robert Wagner". People. 6 (24). Archived from the original on 2016-04-21. Retrieved March 11, 2010.