Jump to content

നതാലിയ കോബ്രിൻസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നതാലിയ കോബ്രിൻസ്ക
Наталія Кобринська
ജനനം
നതാലിയ ഒസാർകെവിച്ച്

8 ജൂൺ 1851
മരണം22 ജനുവരി 1920
ദേശീയതഉക്രേനിയൻ
തൊഴിൽഎഴുത്തുകാരി, ആക്ടിവിസ്റ്റ്
ജീവിതപങ്കാളി(കൾ)തിയോഫിൽ കോബ്രിൻസ്കി
മാതാപിതാക്ക(ൾ)
  • ഇവാൻ ഒസാർകെവിച്ച് (പിതാവ്)
  • ടിയോഫിലിയ ഒകുനെവ്സ്ക (മാതാവ്)

നതാലിയ കോബ്രിൻസ്ക (ജീവിതകാലം: 8 ജൂൺ 1851[1] - 22 ജനുവരി 1920) ഒരു ഉക്രേനിയൻ എഴുത്തുകാരിയും സോഷ്യലിസ്റ്റ് ഫെമിനിസ്റ്റും[2] ആക്ടിവിസ്റ്റുമായിരുന്നു.[3]

ജീവിതരേഖ

[തിരുത്തുക]

പിൽക്കാലത്ത് ഓസ്ട്രിയൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുരോഹിതനായിരുന്ന ഇവാൻ ഒസാർകെവിച്ചിന്റെയും അദ്ദേഹത്തിൻറെ പത്നി ടിയോഫിലിയ ഒകുനെവ്സ്കയുടെയും മകളായി ഗലീഷ്യയിലെ ഹാലിച്ചിന പ്രവിശ്യയിലെ ബെലെലൂയ ഗ്രാമത്തിലാണ് നതാലിയ ഒസാർകെവിച്ച് എന്ന പേരിൽ അവർ ജനിച്ചത്. അക്കാലത്ത്, പ്രാഥമിക തലത്തിനപ്പുറം വിദ്യാഭ്യാസം തുടരാൻ സ്ത്രീകൾക്ക് അനുവാദമില്ലായിരുന്നതിനാൽ അവർ പ്രധാനമായും വീട്ടിലിരുന്നാണ് വിദ്യാഭ്യാസം ചെയ്തത്. ജർമ്മൻ, ഫ്രഞ്ച്, പോളിഷ്, റഷ്യൻ തുടങ്ങി നിരവധി ഭാഷകൾ പഠിച്ച അവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാഹിത്യ കൃതികൾ വായിക്കുന്നതിനും സമയം കണ്ടെത്തി. 1871-ൽ അവൾ തിയോഫിൽ കോബ്രിൻസ്കിയെ വിവാഹം കഴിച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹം മരണമടഞ്ഞതോടെ മാതാപിതാക്കളോടൊപ്പം താമസിക്കാൻ ബോലെഖീവിലേക്ക് മടങ്ങാൻ അവൾ നിർബന്ധിതയായി.[4]

തന്റെ പിതാവിനൊപ്പം വിയന്നയിലേക്ക് പോയ കോബ്രിൻസ്ക, അവിടെ ഇവാൻ ഫ്രാങ്കോയെ എന്ന വ്യക്തിയുമായി പരിചയപ്പെടുകയും ഉക്രേനിയൻ സ്ത്രീകളുടെ നില മെച്ചപ്പെടുത്താനും പുരുഷന്മാരുമായി തുല്യത തേടാൻ അവരെ പ്രോത്സാഹിപ്പിക്കാനും ഫ്രാങ്കോ അവളെ പ്രോത്സാഹിപ്പിച്ചു. 1884-ൽ, സ്ത്രീകളെ സാഹിത്യത്തിലേക്ക് വഴിതിരിച്ചുവിടുന്നതിനും ഒപ്പം  സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് സ്ത്രീകളെ ബോധവൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെ അവർ “ടോവാരിസ്‌റ്റ്വോ റുസ്‌കിക്ക് സിനോക്ക്” (ഉക്രേനിയൻ വനിതകളുടെ അസോസിയേഷൻ) സംഘടിപ്പിച്ചു. 1890-ൽ, സർവ്വകലാശാലയിൽ വനിതകൾക്ക് പ്രവേശനം അനുവദിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രിയിൽ സമ്മർദ്ദം ചെലുത്തിയ ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു അവർ. സാർവത്രിക വോട്ടവകാശം, ഡേ കെയർ, സാമുദായിക അടുക്കളകൾ എന്നിവയ്ക്കുവേണ്ടിയും അവർ വാദിച്ചിരുന്നു.[5]

അവൾ തന്റെ ആദ്യ ചെറുകഥയായ "ഷുമിൻസ്‌ക" എഴുതി (പിന്നീട് 1883-ൽ ദി സ്പിരിറ്റ് ഓഫ് ദി ടൈംസ് എന്നറിയപ്പെട്ടു). അടുത്ത വർഷം, ഫോർ എ പീസ് ഓഫ് ബ്രെഡ് എന്ന പേരിൽ അവൾ ഒരു നോവല്ല എഴുതി.[6] 1887-ൽ, ഒലീന പിൽക്കയ്‌ക്കൊപ്പം, ഉക്രേനിയൻ സ്ത്രീകളുടെ രചനകളുടെ ശേഖരമായ “പെർഷി വിനോക്” (ദ ഫസ്റ്റ് ഗാർലാൻറ്) എഡിറ്റ് ചെയ്തു.[7] കോബ്രിൻസ്കയുടെ പ്രസിദ്ധീകരണശാലയായ സിനോച്ച സ്പ്രാവ (വിമൻസ് കോസ്)[8] സ്ത്രീകളുടെ പഞ്ചാംഗത്തിൻറെ മൂന്ന് ലക്കങ്ങൾ നാഷാ ഡോല്യ (ഔർ ഫേറ്റ്) എന്ന പേരിൽ പ്രസിദ്ധീകരിച്ചു.[9]

1920-ൽ ബോലെഖീവ് നഗരത്തിൽവച്ചാണ് അവർ അന്തരിച്ചത്.[10]

ദ സ്പിരിറ്റ് ഓഫ് ദ ടൈംസ് (1998), വാം ദ ചിൽഡ്രൺ, ഓ സൺ (1998) എന്നീ ശേഖരങ്ങളിലൂടെ അവളുടെ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.[11]

അവലംബം

[തിരുത്തുക]
  1. Some sources say 1855.
  2. Bohachevsky-Chomiak, Martha (1988). Feminists Despite Themselves: Women in Ukrainian Community Life, 1884-1939. CIUS Press. p. 71.
  3. de Haan, Francisca; Daskalova, Krasimira; Loutfi, Anna (2006). Biographical Dictionary of Women's Movements and Feminisms in Central, Eastern, and South Eastern Europe: 19th and 20th Centuries. pp. 244–47. ISBN 9637326391.
  4. de Haan, Francisca; Daskalova, Krasimira; Loutfi, Anna (2006). Biographical Dictionary of Women's Movements and Feminisms in Central, Eastern, and South Eastern Europe: 19th and 20th Centuries. pp. 244–47. ISBN 9637326391.
  5. "Nataliya Kobrynska (1855-1920)". Women's Voices in Ukrainian Literature. Language Lanterns Publications.
  6. "The Pioneer of Ukrainian Feminism". The Day. July 5, 2005.
  7. "Nataliya Kobrynska (1855-1920)". Women's Voices in Ukrainian Literature. Language Lanterns Publications.
  8. "The Pioneer of Ukrainian Feminism". The Day. July 5, 2005.
  9. "Nataliya Kobrynska (1855-1920)". Women's Voices in Ukrainian Literature. Language Lanterns Publications.
  10. "The Pioneer of Ukrainian Feminism". The Day. July 5, 2005.
  11. "Nataliya Kobrynska (1855-1920)". Women's Voices in Ukrainian Literature. Language Lanterns Publications.
"https://ml.wikipedia.org/w/index.php?title=നതാലിയ_കോബ്രിൻസ്ക&oldid=3898469" എന്ന താളിൽനിന്ന് ശേഖരിച്ചത്