നടേരി ലക്ഷ്മീനരസിംഹ മൂർത്തി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ നടേരി, വൈദ്യരങ്ങാടി പ്രദേശത്താണ് നടേരി ശ്രീ ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാലപ്പഴക്കം കൊണ്ട് ഏകദേശം 5000 വർഷത്തിൽപ്പരം പഴക്കമുണ്ട് ഈ ദേവാലയത്തിന്.[അവലംബം ആവശ്യമാണ്] പടിഞ്ഞാറോട്ട് ദർശനമുള്ള ലക്ഷ്മി സമേതനായ, ഉഗ്രസ്വരൂപിയായ നരസിംഹമൂർത്തി ദേവനാണ് പ്രധാന പ്രതിഷ്ഠ. വിസ്തൃതി കൊണ്ട് വളരെ വലുതായ നടേരി ദേശത്തിന്റെ "ദേശ ക്ഷേത്രമാണ് " ഈ ക്ഷേത്രം, കൂടാതെ തച്ചുശാസ്ത്രപരമായി എല്ലാ അംഗങ്ങളോട് കൂടിയതുമായ മഹാക്ഷേത്ര വിഭാഗത്തിലാണ് ഇതുള്ളത്.[അവലംബം ആവശ്യമാണ്] പൗരണാകമായി ചുറ്റുമതിലും ഗോപുരവും ഉൾപ്പെടെ എല്ലാം കൊണ്ടും അതിശ്രേഷ്ഠമായിരുന്നു ഇവിടം. പുരാതന കാലത്ത് 42 ഇല്ലക്കാരുടെ ( നമ്പൂതിരിമാരുടെ ) മേൽനോട്ടത്തിലായിരുന്നു ഈ ക്ഷേത്രം.നിരവധി ഏക്കറു കണക്കിന് ഭൂസ്വത്തും കാർഷികാനുഭവങ്ങളും ഇവിടുത്തേക്ക് മുതൽക്കൂട്ടുണ്ടായിരുന്നു. എന്നാൽ ഇന്ന്, ഇതെല്ലാം അന്യാധീനപ്പെട്ടു എന്നത് യാഥാർത്ഥ്യമാണ്. ഈ 42 ഇല്ലക്കാരിൽ എരഞ്ഞോളി ഇല്ലത്തിനാണ് ഇന്ന് ഊരായ്മ സ്ഥാനമുള്ളത്. ക്ഷേത്ര നടത്തിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട പരിപാലന സമിതിയുമുണ്ട്.

പ്രത്യേകത[തിരുത്തുക]

മറ്റു ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവിടുത്തെ ക്ഷേത്ര സമ്പ്രദായം. മഹാക്ഷേത്രത്തിനെ കൂടാതെ, ചുറ്റുമതിലിന് പുറത്തായി, കിഴക്ക് മാറി വടക്കോട്ട് പ്രതിഷ്ഠയായ ശ്രീ ഭഗവതിയും, തൊട്ടടുത്ത് കിഴക്കോട്ട് പ്രതിഷ്ഠയുള്ള വേട്ടയ്ക്കൊരു മകനും പ്രതിഷ്ഠയായുണ്ട്. ഇത് കൂടാതെ അല്പം വടക്ക് - കിഴക്കായി സ്വയംഭൂവായ അയ്യപ്പനും, നാഗക്കാവും ഈ ക്ഷേത്രത്തിന്റെ ഭാഗമായി നിലകൊള്ളുന്നു.

ശ്രീകോവിൽ[തിരുത്തുക]

വട്ട ശ്രീകോവിലും, ഇടനാഴിയും ചേർന്ന രണ്ടു തട്ട് ശ്രീകോവിലായാണ് ഇവിടുത്തേത്. വൃശ്ചികമാസത്തിലെ തിരുവോണ നാൾപ്രധാനമായി ആചരിച്ചു വരുന്നു. ജീർണ്ണിച്ച അവസ്ഥയിലാണെങ്കിൽപ്പോലും ഇവിടുത്തെ ശ്രീകോവിലിന് ചുറ്റും പഴയ സമ്പ്രദായത്തിലുള്ള ചുമർചിത്രങ്ങൾ അങ്ങിങ്ങായി കാണാം.ഇതിന്റെ കാലപ്പഴക്കം ക്ഷേത്ര കാലപ്പഴക്കത്തോടടുത്ത് തന്നെയാണ്.

വിശേഷ ദിവസങ്ങൾ[തിരുത്തുക]

പ്രധാന ദിവസങ്ങൾ ബുധനും (അവതാര ദേവനായതിനാൽ)വ്യാഴവും. കൂടാതെ അഷ്ടമിരോഹിണി, വൃശ്ചികത്തിലെ തിരുവോണം, നവരാത്രി - മണ്ഡലക്കാല ദിനങ്ങൾ, കർക്കടകം, ( ഇല്ലംനിറ ഉൾപ്പെടെ) ചിങ്ങത്തിലെ തിരുവോണം, വിഷു തുടങ്ങിയവയും വിശേഷമായി ആചരിച്ചു വരുന്നു. ശൈവാംശമായതിനാൽ വേട്ടയ്ക്കരന് തിങ്കളും, ഭദ്രകാളി ഭഗവതിക്ക് ചൊവ്വയും വെള്ളിയും വിശേഷമാണ്. പ്രധാന നിവേദ്യങ്ങൾ പാൽപ്പായസവും പാനകവുമാണ്. പാൽപായസ നിവേദ്യം രാവിലത്തെ പൂജക്കും, പാനക നിവേദ്യം തൃസന്ധ്യക്കുമാണ്.നരസിംഹാവതാരമായതിനാൽ സന്ധ്യാസമയത്തെ ദർശനം വിശേഷമാണ്.

ഉത്സവാഘോഷങ്ങൾ[തിരുത്തുക]

പഴയ കാലത്ത് ഒരു പാട്ടുപുരയിൽ തന്നെ ഒരേ ദിവസം രണ്ട് കളമെഴുത്തുംപാട്ടും നടന്നിരുന്നു. അത്ര വലുതായിരുന്നു പഴയ രീതിയിലുള്ള പാട്ടുപുര. എന്നാലിന്ന് അത്തരം രീതിയല്ല പിന്തുടരുന്നത്. കുംഭം 10 ന് പടഹാദി സമ്പ്രദായത്തിൽ കൊടിയേറി ഉത്സവം നടക്കുന്നു. ഇതിൽ 2 ദിവസങ്ങളിലെ ആദ്യ ദിനത്തിൽ പരദേവത ( വേട്ടയ്ക്കരൻ)ക്ക് തേങ്ങയേറും കളമെഴുത്തും, രണ്ടാം ദിവസം ഭഗവതിക്ക് കളമെഴുത്തുംപാട്ടും നടക്കുന്നു.കൂടാതെ അവസാന ദിവസം തിറ എന്ന സമ്പ്രദായവും ആചരിച്ചു വരുന്നു.

പുഴയ്ക്കര അയ്യപ്പനും നാഗക്കാവും[തിരുത്തുക]

നടേരി, നായാടൻ പുഴയുടെ ഭാഗത്താണ് സ്വയംഭൂവായിട്ടുള്ള അയ്യപ്പൻകുടികൊള്ളുന്നത്. നടേരി ക്ഷേത്രത്തിന്റെയും വളരെക്കാലം മുമ്പ് തന്നെ ഈ ദേവ സങ്കേതം ഉണ്ടായിട്ടുണ്ട് എന്നാണ് കേൾവി. ചുറ്റും ജലത്താൽ നിറഞ്ഞ ഈ അയ്യപ്പൻ ചമ്രവട്ടം അയ്യപ്പനായും അറിയപ്പെടുന്നു. നിലവിൽ ശനിയാഴ്ച ദിവസങ്ങളിൽ മാത്രമാണ് ഇവിടുത്തെ പൂജ. അയ്യപ്പനോട് ചേർന്ന് തെക്ക് മാറിയാണ് നാഗ സങ്കൽപ്പം ഉള്ളത്. വർഷത്തിൽ ഒരു തവണ മാത്രമാണ് ഇവിടുത്തെ പൂജ.

അവലംബം[തിരുത്തുക]