നടാഷ കെല്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നടാഷ കെല്ലർ

Keller playing for Germany in 2009.
Medal record
Women's Field Hockey
Representing  ജർമ്മനി
Olympic Games
Gold medal – first place 2004 Athens Team Competition
European Nations Cup
Silver medal – second place 1999 Cologne Team Competition
Silver medal – second place 2011 Gladbach Team Competition
Bronze medal – third place 1995 Amstelveen Team Competition

നടാഷ കെല്ലർ (ജൂലൈ 3, 1977, വെസ്റ്റ് ബെർലിൻ) ഒരു ജർമ്മൻ റിട്ടയർഡ് ഫീൽഡ് ഹോക്കി സ്ട്രൈക്കറാണ്. 2004 സമ്മർ ഒളിമ്പിക്സിൽ ജർമൻ ടീമിലെ അംഗമായി ഗോൾഡ് മെഡൽ സ്വന്തമാക്കി.1996 സമ്മർ ഒളിമ്പിക്സിലും 2000 സമ്മർ ഒളിമ്പിക്സിലും 2008 സമ്മർ ഒളിമ്പിക്സിലും 2012 ഒളിമ്പിക്സിലും പങ്കെടുത്തു.1999 -ൽ ഇന്റർനാഷണൽ ഹോക്കി ഫെഡറേഷനിൽ നിന്ന് അവാർഡും ലഭിച്ചു.

നടാഷ റിട്ടയർഡ് ഒളിമ്പിക് ഹോക്കി കളിക്കാരനായ കാർസ്റ്റൻ കെല്ലറിന്റെ മകളും എർവിൻ കെല്ലറിന്റെ ചെറുമകളുമാണ്. അവരുടെ സഹോദരന്മാർ ആന്ദ്രേസ് കെല്ലറും ഫ്ളോറിയൻ കെല്ലറും, അവരുടെ അച്ഛനെ പോലെ, സ്വർണമെഡൽ ജേതാവായ ഹോക്കി ടീമുകളിൽ ഉണ്ടായിരുന്നു.

ജർമ്മൻ വനിതകളുടെ ദേശീയ ഹോക്കി ടീമിനുള്ള 400 ഓളം ഗെയിമുകളാണ് കെല്ലർ പങ്കെടുത്തിരുന്നത്. ഇത് ചരിത്രത്തിൽ രാജ്യത്തിലെ ഏറ്റവും കൂടുതൽ ക്യാപ്ഡ് അണിഞ്ഞ വനിതാകായികതാരമാണ്. 2012- ലെ വേനൽക്കാല ഒളിമ്പിക്സിൽ ജർമ്മനിയുടെ പതാകവാഹകയായിരുന്ന കെല്ലർ കൂടുതൽ ആദരിക്കപ്പെട്ടു. ഈ രീതിയിൽ ആദരിക്കപ്പെടുന്ന ആദ്യ ഹോക്കി കായികതാരമായി.

സാഹിത്യം[തിരുത്തുക]

  • National Olympics Committee for Germany: Die deutsche Olympiamannschaft. Athen 2004. Frankfurt am Main 2004

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നടാഷ_കെല്ലർ&oldid=3634947" എന്ന താളിൽനിന്ന് ശേഖരിച്ചത്