നടത്തം
കാലുകളുള്ള മൃഗങ്ങൾക്കിടയിലെ, കാലുകൾ നിലത്തൂന്നിയുള്ള വേഗതയില്ലാത്ത മുന്നോട്ടുള്ള ചലനമാണ് നടത്തം അല്ലെങ്കിൽ ആംബുലേഷൻ എന്ന് അറിയപ്പെടുന്നത്.[1]
ഓട്ടത്തിൽ നിന്നുള്ള വ്യത്യാസം
[തിരുത്തുക]മനുഷ്യരിലും മറ്റ് ബൈപെഡുകളിലും, നടത്തത്തിൽ ഒരു സമയം ഒരു കാൽ, അല്ലെങ്കിൽ ചില സമയം രണ്ട് കാലുകളും നിലവുമായി സമ്പർക്കം പുലർത്തുന്നുണ്ടാവും. ഇതിനു വിപരീതമായി, ഓരോ ഘട്ടത്തിലും രണ്ട് കാലുകളും നിലത്തുനിന്ന് പൊങ്ങുമ്പോഴാണ് ഓട്ടം എന്ന് പറയുന്നത്. നടത്ത മത്സരങ്ങളിൽ ഇത് പ്രധാനമാണ്. ക്വാഡ്രുപെഡൽ സ്പീഷിസുകളെ സംബന്ധിച്ചിടത്തോളം, നടത്തം അല്ലെങ്കിൽ ഓട്ടം എന്ന് വിളിക്കപ്പെടുന്ന നിരവധി ഗെയ്റ്റുകൾ ഉണ്ട്.[2] ഓട്ടത്തിൽ നിന്ന് നടത്തത്തെ വേർതിരിച്ചറിയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം മോഷൻ ക്യാപ്‌ചർ അല്ലെങ്കിൽ ഒരു ഫോഴ്‌സ് പ്ലേറ്റ് ഉപയോഗിച്ച് ഒരു വ്യക്തിയുടെ പിണ്ഡകേന്ദ്രത്തിന്റെ ഉയരം അളക്കുക എന്നതാണ്. നടക്കുമ്പോൾ, പിണ്ഡ കേന്ദ്രം നടുക്ക് പരമാവധി ഉയരത്തിലെത്തുന്നു, ഓടുമ്പോൾ അത് ഏറ്റവും കുറഞ്ഞിരിക്കും. എന്നിരുന്നാലും, ഈ വ്യത്യാസം ലെവലിനു മുകളിലുള്ള അല്ലെങ്കിൽ ഏകദേശം ലെവൽ നിലത്തിന്മേലുള്ള ലോക്കോമോഷന് മാത്രമേ ശരിയുള്ളൂ.
ഓട്ടത്തിൽ നിന്ന് നടത്തത്തെ വേർതിരിക്കുന്ന മറ്റൊരു ഘടകമാണ് വേഗത. ഉയരം, ഭാരം, പ്രായം, ഭൂപ്രദേശം, ഉപരിതലം, ലോഡ്, സംസ്കാരം, പരിശ്രമം, ശാരീരികക്ഷമത തുടങ്ങിയ പല ഘടകങ്ങളെയും ആശ്രയിച്ച് നടത്തത്തിന്റെ വേഗതയിൽ വലിയ വ്യത്യാസമുണ്ടെങ്കിലും , ക്രോസ് വാക്കുകളിൽ മനുഷ്യന്റെ ശരാശരി നടത്ത വേഗത മണിക്കൂറിൽ 5.0 കിലോമീറ്ററാണ്.
ഒരു ശരാശരി മനുഷ്യ ശിശു ഏകദേശം 11 മാസം പ്രായമുള്ളപ്പോൾ സ്വതന്ത്രമായി നടക്കാനുള്ള കഴിവ് കൈവരിക്കുന്നു.[3]
ആരോഗ്യം
[തിരുത്തുക]ഏതെങ്കിലും തരത്തിലുള്ള പതിവ്, വേഗതയുള്ള വ്യായാമം ആത്മവിശ്വാസം, ഊർജ്ജം, ഭാരം നിയന്ത്രിക്കൽ, ആയുർദൈർഘ്യം എന്നിവ മെച്ചപ്പെടുത്തുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. കൊറോണറി ഹൃദ്രോഗം, മസ്തിഷ്കാഘാതം, പ്രമേഹം, രക്താതിമർദ്ദം, ബോവൽ ക്യാൻസർ, ഓസ്റ്റിയോപൊറോസിസ് എന്നിവയ്ക്കുള്ള സാധ്യതയും ഇത് കുറയ്ക്കും. നടത്തം അതിന്റെ ശാരീരിക നേട്ടങ്ങൾക്ക് പുറമെ മനസ്സിന് ഗുണം ചെയ്യുമെന്നും ഓർമ്മ കഴിവുകൾ പഠന ശേഷി, ഏകാഗ്രത, അമൂർത്ത യുക്തി എന്നിവമെച്ചപ്പെടുത്തും എന്നും വിശ്വസിക്കപ്പെടുന്നു. നടത്തം എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, പ്രത്യേകിച്ച് ഹിപ് അസ്ഥിയെ ശക്തിപ്പെടുത്തുന്നു, അതോടൊപ്പം ദോഷകരമായ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ കുറയ്ക്കുകയും ഉപയോഗപ്രദമായ ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.[4] നടത്തം ഡിമെൻഷ്യയെയും അൽഷിമേഴ്‌സിനെയും തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
പ്രമേഹമുള്ള യുഎസ് മുതിർന്നവർക്കിടയിൽ മരണവും നടത്തവും തമ്മിലുള്ള ബന്ധം എന്ന വിഷയത്തിൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ ഫാക്റ്റ് ഷീറ്റിൽ പറയുന്നത്, പ്രമേഹമുള്ളവർ ആഴ്ചയിൽ രണ്ടോ അതിലധികമോ മണിക്കൂർ നടന്നാൽ, എല്ലാ കാരണങ്ങളിൽ നിന്നുമുള്ള മരണനിരക്ക് 39 ശതമാനം കുറയുന്നു എന്നാണ്. ഒരു ദിവസം 4,500 ചുവടുകൾ മുതൽ 7,500 ചുവടുകൾ വരെ നടക്കുന്ന സ്ത്രീകൾക്ക് ഒരു ദിവസം 2,700 ചുവടുകൾ മാത്രം നടക്കുന്നവരെ അപേക്ഷിച്ച് അകാലമരണങ്ങൾ കുറവാണെന്ന് കരുതുന്നു.[5] "പ്രായം, ലിംഗഭേദം, വംശം, ബോഡി മാസ് ഇൻഡക്സ്, രോഗനിർണയത്തിനു ശേഷം സങ്കീർണതകൾ അല്ലെങ്കിൽ പ്രവർത്തനപരമായ പരിമിതികൾ എന്നിവ വരാനെടുക്കുന്ന സമയം എന്നിവ കണക്കിലെടുക്കാതെ നടത്തം പ്രമേഹമുള്ളവരുടെ ആയുസ്സ് വർദ്ധിപ്പിച്ചു."[6] നടത്തത്തിന്റെ വേഗതയും ആരോഗ്യവും തമ്മിൽ ഒരു ബന്ധമുണ്ടെന്നും 2.5 mph (4km/h) ൽ കൂടുതൽ വേഗതയിൽ നടക്കുന്നതിലൂടെ മികച്ച ഫലങ്ങൾ നേടാമെന്നും അഭിപ്രായമുണ്ട്.[7]
മാനസികവും ശാരീരികവുമായ ആരോഗ്യം വർദ്ധിപ്പിക്കുന്നതിൽ നടക്കുന്നതിന്റെ ഗുണങ്ങൾ ഗവൺമെന്റുകൾ ഇപ്പോൾ തിരിച്ചറിയുകയും അത് സജീവമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുമ്പത്തേതിനേക്കാൾ ഇപ്പോൾ ആളുകൾ കുറവാണ് നടക്കുന്നത് എന്നതിനാൽ നടത്തത്തിന് വർദ്ധിച്ച പരിഗണന നൽകുന്നു. യുകെ ഗതാഗത വകുപ്പ് റിപ്പോർട്ട്[8] പ്രകാരം 1995/97 നും 2005 നും ഇടയിൽ ഒരാളുടെ ശരാശരി നടത്ത യാത്രകളുടെ എണ്ണം 16% കുറഞ്ഞുവെന്ന് കണ്ടെത്തി, ഇത് പ്രതിവർഷം 292 ൽ നിന്ന് 245 ആയി. പ്രാദേശിക അധികാരികളിലെയും എൻഎച്ച്‌എസിലെയും നിരവധി പ്രൊഫഷണലുകൾ ഈ ഇടിവ് തടയാൻ നിയോഗിക്കപ്പെടുത്തി. നടത്തം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾ പ്രധാനമായും ആരോഗ്യം, ഗതാഗതം, പരിസ്ഥിതി, സ്കൂളുകൾ, കായികം, വിനോദം, നഗര രൂപകൽപ്പന എന്നീ ആറ് മേഖലകളിൽ നിന്നാണ് വരുന്നത്.
ഉത്ഭവം
[തിരുത്തുക]ടെട്രപോഡുകളിലെ "നടത്തം" വെള്ളത്തിനടിയിൽ "നടക്കാൻ" കഴിയുന്ന വായു ശ്വസിക്കുന്ന മത്സ്യങ്ങളിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് സിദ്ധാന്തമുണ്ട്.[9][10] ഭൗമ ടെട്രപോഡുകൾക്ക് ഒരൊറ്റ ഉത്ഭവം ഉണ്ടെന്ന് സൈദ്ധാന്തികമായി കണക്കാക്കുമ്പോൾ, ആർത്രോപോഡുകളും അവരുടെ ബന്ധുക്കളും പലതവണ സ്വതന്ത്രമായി കാൽനടയായി പരിണമിച്ചുവെന്ന് കരുതപ്പെടുന്നു, പ്രത്യേകിച്ചും പ്രാണികൾ, മരിയാപോഡുകൾ, ചെലൈസറേറ്റുകൾ, ടാർഡിഗ്രേഡുകൾ, ഒനിക്കോഫോറൻസ്, ക്രസ്റ്റേഷ്യനുകൾ എന്നിവയിൽ.[11] 420 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, കശേരുകികൾ കരയിൽ നടന്ന് തുടങ്ങുന്നതിന് മുമ്പ്, വികസിച്ച ന്യൂറൽ മെക്കാനിസങ്ങൾ ഉപയോഗിച്ച് ഡീമെർസൽ ഫിഷ് കമ്മ്യൂണിറ്റിയിലെ അംഗങ്ങളായ ചെറിയ സ്കേറ്റുകൾ പെൽവിക് ഫിനുകൾ ഉപയോഗിച്ച് സമുദ്രനിരപ്പിൽ സ്വയം മുന്നോട്ട് പോകാൻ തുടങ്ങി.[12][13]
കെനിയയിലെ ഒരു മുൻ തീരത്ത് നിന്ന് കണ്ടെത്തിയ കാൽപ്പാടുകളിൽ നിന്ന്, ആധുനിക മനുഷ്യരുടെ പൂർവ്വികർ 3 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുതന്നെ ഇന്നത്തെ നടത്തവുമായി സാമ്യമുള്ള രീതിയിലാണ് നടക്കുന്നത് എന്ന് മനസ്സിലാക്കി.
വേരിയന്റുകൾ
[തിരുത്തുക]- കുത്തനെയുള്ള കുന്നിലോ മലയിലോ രണ്ട് കൈകളും ഉപയോഗിച്ച് കയറുന്ന രീതിയാണ് സ്‌ക്രാംബ്ലിംഗ്.[14]
- സ്നോ ഷൂയിംഗ് - ഹിമത്തിന് മുകളിലൂടെ നടക്കാനുള്ള പാദരക്ഷയാണ് സ്നോഷൂ. വ്യക്തിയുടെ ഭാരം ഒരു വലിയ പ്രദേശത്ത് വിതരണം ചെയ്തുകൊണ്ടാണ് സ്നോഷൂ പ്രവർത്തിക്കുന്നത്, അങ്ങനെ വ്യക്തിയുടെ കാൽ പൂർണ്ണമായും മഞ്ഞിൽ താഴില്ല, ഇത് "ഫ്ലോട്ടേഷൻ" എന്നറിയപ്പെടുന്നു. നിങ്ങൾക്ക് നടക്കാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് സ്നോഷൂ ചെയ്യാമെന്ന് സ്നോഷൂവർമാർ പലപ്പോഴും പറയാറുണ്ട്. പക്ഷേ സ്നോഷൂയിംഗ് രീതിയിൽ ശരിയായി നടക്കാൻ കുറച്ച് മാറ്റങ്ങൾ ആവശ്യമാണ്.
- ക്രോസ്-കൺട്രി സ്കീയിംഗ് - ആഴത്തിലുള്ള മഞ്ഞുവീഴ്ചയുടെ കാലത്ത് സ്നോ ഷൂവിങ് പോലെ യാത്രാ മാർഗമായി വിഭാവനം ചെയ്തത് ആണ് ഇത്. വേനൽക്കാലത്ത് കാൽനടയായി പോകുന്ന പാതകൾ പലപ്പോഴും ശൈത്യകാലത്ത് സ്കൈ ചെയ്യപ്പെടുന്നു. നോർവീജിയൻ ട്രെക്കിംഗ് അസോസിയേഷൻ ആയിരക്കണക്കിന് കിലോമീറ്റർ പാതകളിലായി വേനൽക്കാലത്ത് ഹൈക്കർമാർക്കും മഞ്ഞ് കാലത്ത് സ്കൈയർമാർക്കും ഉപയോഗിക്കാനായി 400 ഓളം കുടിലുകൾ പരിപാലിക്കുന്നു.[15]
- കടൽത്തീരത്തെ മണലിലെ നടത്തത്തെ അടിസ്ഥാനമാക്കിയുള്ള ഒരു കായിക വിനോദമാണ് ബീച്ച് വാക്കിങ്. കോംപാക്റ്റ് ആയതോ അല്ലാത്തതോ ആയ മണ്ണിൽ നടക്കാം. കോംപാക്റ്റ് അല്ലാത്ത മണലിൽ ബീച്ച് നടത്ത മത്സരങ്ങൾ ഉണ്ട്.
- നോർഡിക് വാക്കിങ് ഒരു ശാരീരിക പ്രവർത്തനവും കായിക വിനോദവുമാണ്, ഇത് സ്കീ പോളുകൾക്ക് സമാനമായ പ്രത്യേകമായി രൂപകൽപ്പന ചെയ്ത വാക്കിംഗ് പോളുകൾ ഉപയോഗിച്ചാണ് നടത്തുന്നത്. പതിവ് നടത്തവുമായി താരതമ്യപ്പെടുത്തുമ്പോൾ, നോർഡിക് വാക്കിങ്ങിൽ (പോൾ വാക്കിംഗ് എന്നും വിളിക്കുന്നു) ഓരോമുന്നോട്ടുള്ള ചലനത്തിലും പോളിൽ ശക്തി പ്രയോഗിക്കുന്നത് ഉൾപ്പെടുന്നു. സാധാരണ നടത്തത്തിനെ അപേക്ഷിച്ച് നോർഡിക് വാക്കിങ് ഊർജ്ജ ഉപഭോഗത്തിൽ 46% വരെ വർദ്ധനവ് ഉണ്ടാക്കുന്നു.[16] [17]
- പതിനെട്ടാം നൂറ്റാണ്ടിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും വികസിപ്പിച്ചെടുത്ത ഒരു കായിക വിനോദമാണ് പെഡസ്ട്രിയനിസം, ബ്രിട്ടീഷ് ദ്വീപുകളിലെ ജനപ്രിയ കാഴ്‌ചാ കായിക വിനോദമായിരുന്നു ഇത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, പ്രത്യേകിച്ചും ജനപ്രിയ മാധ്യമങ്ങളുടെ വളർച്ചയോടെ, വലിയ ദൂരങ്ങളിളുള്ള (ഒരു ആധുനിക അൾട്രാമരത്തോണിന് സമാനമായ) കാൽനടയാത്ര ശ്രദ്ധ പിടിച്ചുപറ്റി, അവ "പെഡസ്ട്രിയനിസം" എന്ന് അറിയപ്പെടാൻ തുടങ്ങി. കായികരംഗത്തെ താൽപ്പര്യവും അതിനോടൊപ്പമുള്ള പന്തയവും കാരണം 19-ആം നൂറ്റാണ്ടിൽ യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് ഇത് വ്യാപിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ആധുനിക കായികരംഗത്തെ ഉയർച്ചയും നിയമങ്ങൾ ഉൾപ്പെട്ട വിവാദങ്ങളും മൂലം പെഡസ്ട്രിയനിസത്തിന്റെ ആകർഷണീയതയെ പരിമിതപ്പെടുത്തുകയും ഇത് അമേച്വർ അത്‌ലറ്റിക്സ് പ്രസ്ഥാനത്തിൽ ഉൾപ്പെടുത്തുന്നതിന് കാരണമാവുകയും ചെയ്തു.[18]
- വേഗത്തിലുള്ള നടത്തത്തിനെ വിശേഷിപ്പിക്കുന്ന പൊതുവായ പദമാണ് സ്പീഡ് വാക്കിംഗ്. സ്പീഡ് വാക്കിംഗ് വിഭാഗത്തിനുള്ളിൽ പവർ വാക്കിംഗ്, ഫിറ്റ് വാക്കിംഗ് മുതലായ വിവിധതരം വേഗത്തിലുള്ള നടത്ത രീതികൾ ഉണ്ട്.
- നടക്കാൻ നടക്കാനുള്ള സ്വാഭാവിക ശ്രേണിയുടെ മുകൾ അറ്റത്ത് വേഗതയോടെ നടക്കുക എന്നതാണ് പവർ വാക്കിംഗ് (സാധാരണയായി 7 മുതൽ 9 വരെ km / h (4.5 മുതൽ 5.5 വരെ mph)). ജോഗിംഗിനോ ഓട്ടത്തിനോ എതിരായി പവർ വാക്കിംഗ് ആയി യോഗ്യത നേടുന്നതിന്, കുറഞ്ഞത് ഒരു കാലെങ്കിലും നിലവുമായി സമ്പർക്കം പുലർത്തണം.
- ഒരു ദീർഘദൂര അത്‌ലറ്റിക് മത്സരമാണ് നടത്തമത്സരം. ഇത് ഒരു ഫൂട്ട് റേസ് ആണെങ്കിലും, ഓടുന്നതിൽ നിന്ന് വ്യത്യസ്തമായി ഒരു കാൽ എല്ലായ്പ്പോഴും നിലവുമായി സമ്പർക്കം പുലർത്തുന്നതായിരിക്കണം.
- അഫ്ഗാൻ വാക്ക്: നടത്തവുമായി സമന്വയിപ്പിച്ച ഒരു താളാത്മക ശ്വസന രീതിയാണ് അഫ്ഗാൻ വാക്ക്. 1980 കളിൽ ഫ്രഞ്ച്കാരനായ എഡ്വാർഡ് ജി. സ്റ്റീഗ്ലർ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് ആരംഭിച്ചത്.
ബയോമെക്കാനിക്സ്
[തിരുത്തുക]ഡബിൾ പെൻഡുലം സ്ട്രാറ്റജിയിലൂടെയാണ് മനുഷ്യർ നടത്തം പൂർത്തിയാക്കുന്നത്. മുന്നോട്ടുള്ള ചലന സമയത്ത്, നിലത്തു നിന്ന് പുറപ്പെടുന്ന കാൽ ഇടുപ്പിൽ നിന്ന് മുന്നോട്ട് നീങ്ങുന്നു. ഈ സ്വീപ്പ് ആദ്യത്തെ പെൻഡുലമാണ്. തുടർന്ന് കാൽ ഉപ്പൂറ്റി കുത്തി നിലത്ത് അമരുകയും വിപരീത പെൻഡുലം എന്ന് വിശേഷിപ്പിക്കുന്ന ചലനത്തിലൂടെ കാൽവിരലിലേക്ക് ബലം ചെലുത്തുകയും ചെയ്യുന്നു. രണ്ട് കാലുകളുടെയും ചലനം ഏകോപിപ്പിക്കുന്നതിനാൽ ഒരു കാൽ അല്ലെങ്കിൽ മറ്റൊന്ന് എല്ലായ്പ്പോഴും നിലവുമായി സമ്പർക്കം പുലർത്തുന്നു. പെൻഡുലം ഡൈനാമിക്സും ഗ്രൗണ്ട് റിയാക്ഷൻ ഫോഴ്സും കാരണം ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ ഏകദേശം അറുപത് ശതമാനം നടത്ത പ്രക്രിയ വീണ്ടെടുക്കുന്നു.[19][20]
ഓട്ടത്തിൽ നിന്ന് നടത്തം പല തരത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. നടക്കുമ്പോൾ ഒരു കാൽ എല്ലായ്പ്പോഴും നിലത്തു നിൽക്കും, മറ്റേത് സ്വിംഗ് ചെയ്യുന്നു എന്നതാണ് ഏറ്റവും വ്യക്തമായ വ്യത്യാസം. ഓട്ടത്തിൽ സാധാരണയായി രണ്ട് കാലുകളും വായുവിൽ നിൽക്കുന്ന ബാലിസ്റ്റിക് ഘട്ടമുണ്ട്.
മറ്റൊരു വ്യത്യാസം ശരീരത്തിന്റെ പിണ്ഡ കേന്ദ്രത്തിന്റെ ചലനത്തെ സംബന്ധിക്കുന്നതാണ്. നടക്കുമ്പോൾ, കാലുകൾ ലംബമായി കടന്നുപോകുമ്പോൾ പിണ്ഡ കേന്ദ്രം അതിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തും, കാലുകൾ പരസ്പരം അകലുന്നതിനനുസരിച്ച് അത് താഴ്ന്ന് വന്ന് രണ്ടു കാലുകളും ഏറ്റവും അകന്ന് ഇരിക്കുമ്പോൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് വരും. ഓട്ടത്തിൽ ഇത് വിപരീതമാണ്.
ഒഴിവു സമയ വിനോദം
[തിരുത്തുക]ആധുനിക ലോകത്ത് നടത്തം ഒരു വിനോദമായി പലരും ആസ്വദിക്കുന്നു, മാത്രമല്ല ഇത് വ്യായാമത്തിന്റെ മികച്ച രൂപങ്ങളിൽ ഒന്നാണ്.[21] ചിലർക്ക്, നടത്തം പ്രകൃതിയെ ആസ്വദിക്കാനുള്ള ഒരു മാർഗമാണ്; മറ്റുള്ളവർക്ക് ശാരീരികവും കായികവും ആയ ഗുണങ്ങൾ കൂടുതൽ പ്രധാനമാണ്.
ബുഷ് വാക്കിംഗ്, റേസ് വാക്കിംഗ്, ബീച്ച് വാക്കിംഗ്, ഹിൽവാക്കിംഗ്, ഫോക്‌സ്‌മാർച്ചിംഗ്, നോർഡിക് വാക്കിംഗ്, ട്രെക്കിംഗ്, ഡോഗ് വാക്കിംഗ്, ഹൈക്കിംഗ് എന്നിവ ഉൾപ്പെടെ വിവിധതരം നടത്തം ഉണ്ട്. ചില ആളുകൾ വീടിനകത്തോ ജിമ്മിലോട്രെഡ്‌മില്ലിൽ നടക്കാൻ താൽപ്പര്യപ്പെടുന്നു. ഫിറ്റ്‌നെസ് നടത്തക്കാരും മറ്റുള്ളവരും അവരുടെ ഘട്ടങ്ങൾ കണക്കാക്കാൻ ഒരു പെഡോമീറ്റർ ഉപയോഗിക്കാം.
ടൂറിസം
[തിരുത്തുക]ടൂറിസത്തിന്റെ കാര്യത്തിൽ, നഗരങ്ങളിലെ ഗൈഡഡ് വാക്കിംഗ് ടൂറുകൾ മുതൽ ഹിമാലയത്തിലെ സംഘടിത ട്രെക്കിംഗ് വരെ ഉൾക്കൊള്ളുന്നതാണ് നടത്തത്തിൻ്റെ സാധ്യതകൾ. യുകെയിൽ വാക്കിംഗ് ടൂർ എന്ന പദം ഒരു ഗ്രൂപ്പോ വ്യക്തിയോ ഏറ്റെടുക്കുന്ന ഒന്നിലധികം ദിവസത്തെ നടത്തം അല്ലെങ്കിൽ ഹൈക്കിനെ സൂചിപ്പിക്കുന്നു. കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ന്യൂസീലൻഡ്, നേപ്പാൾ എന്നിവിടങ്ങളിലും മറ്റ് പല യൂറോപ്യൻ കൗണ്ടികളിലും നന്നായി ചിട്ടപ്പെടുത്തിയ നടപ്പാതകൾ നിലവിലുണ്ട്. കാനഡ, അമേരിക്കൻ ഐക്യനാടുകൾ, ന്യൂസിലൻ്റ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലും യൂറോപ്പിൽ ഉടനീളവും വലിയ നടത്ത പാതകളുടെ സംവിധാനങ്ങൾ നിലവിലുണ്ട്.[22] പലരും പരമ്പരാഗത തീർത്ഥാടന റൂട്ടുകളിലൂടെ സഞ്ചരിക്കുന്നു, അതിൽ ഏറ്റവും പ്രസിദ്ധമായത് എൽ കാമിനോ ഡി സാന്റിയാഗോ, സെന്റ് ജെയിംസിന്റെ വഴി ആണ്.
നിരവധി രാജ്യങ്ങളിൽ ഓരോ വർഷവും നിരവധി നടത്ത ഉത്സവങ്ങളും മറ്റ് നടത്ത പരിപാടികളും നടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മൾട്ടി-ഡേ നടത്ത പരിപാടി നെതർലാൻഡിലെ ഇന്റർനാഷണൽ ഫോർ ഡെയ്‌സ് മാർച്ചസ് നിജ്മെഗൻ ആണ്. 1909 മുതൽ നടന്നുവരുന്ന ഡച്ച് വാർഷിക നടത്തമാണ് "വിയർഡാഗ്സെ" ("നാല് ദിവസത്തെ ഇവൻ്റ്); 1916 മുതൽ ഇത് നിജ്മെഗനിൽ അധിഷ്ഠിതമാണ്. പ്രായപരിധി, വിഭാഗം എന്നിവ അനുസരിച്ച് കാൽനടയാത്രക്കാർക്ക് ഓരോ ദിവസവും 30, 40 അല്ലെങ്കിൽ 50 കിലോമീറ്റർ നടക്കണം. യഥാർത്ഥത്തിൽ കുറച്ച് സിവിലിയന്മാരെ മാത്രം ഉൾക്കൊള്ളിച്ച് ഒരു സൈനിക പരിപാടിയായി ആരംഭിച്ച ഇത്, ഇപ്പോൾ പ്രധാനമായും ഒരു സിവിലിയൻ പരിപാടിയാണ്. ഇപ്പോൾ അയ്യായിരത്തോളം സൈനികർ ഉൾപ്പെടെ 40,000 പേർ ഇതിൽ പങ്കെടുക്കുന്നു. റൂട്ടിലെ തിരക്ക് കാരണം, 2004 മുതൽ സംഘാടകർ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തി. യുഎസിൽ, മിഷിഗനിലെ മാക്കിനാക് ബ്രിഡ്ജിൽ വാർഷിക തൊഴിലാളി ദിന പദയാത്രയുണ്ട്, അതിൽ 60,000 ത്തിലധികം പേർ പങ്കെടുക്കുന്നു; ഇത് ഏറ്റവും വലിയ ഏകദിന നടത്ത പരിപാടിയാണ്; മേരിലാൻഡിലെ ചെസാപീക്ക് ബേ ബ്രിഡ്ജ് വാക്കിൽ ഓരോ വർഷവും 50,000 ത്തിലധികം പേർ പങ്കെടുക്കുന്നു. ഒരു പ്രത്യേക ലക്ഷ്യത്തിനായി ചാരിറ്റി ഇവന്റുകളായി വിവിധ പദയാത്രകൾ സംഘടിപ്പിക്കാറുണ്ട്.
റോബോട്ടിക്സിൽ
[തിരുത്തുക]ആദ്യകാല നടക്കുന്ന റോബോട്ടുകൾക്ക് ആറ് കാലുകളാണുള്ളത്. മൈക്രോപ്രൊസസ്സർ സാങ്കേതികവിദ്യ മുന്നേറിയതിനനുസരിച്ച് കാലുകളുടെ എണ്ണം കുറഞ്ഞു വന്നു. ഇപ്പോൾ രണ്ട് കാലുകളിൽ നടക്കാൻ കഴിയുന്ന നിരവധി റോബോട്ടുകൾ ഉണ്ട്, ഉദാഹരണത്തിന്, അസിമോ. റോബോട്ടുകൾ ഇരു കാൽ നടത്തത്തിൽ വളരെയധികം മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും, സ്ഥിരത മെച്ചപ്പെടുത്തുന്നതിനായി മുട്ടുകൾ സ്ഥിരമായി വളച്ച് നിർത്തേണ്ടതിനാൽ അവയുടെ നടത്തം ഇപ്പോഴും മനുഷ്യരുടേതിന് സമാനമായിട്ടില്ല.
2009 ൽ ജാപ്പനീസ് റോബോട്ടിസ്റ്റ് ടൊമോട്ടക തകഹാഷി വികസിപ്പിച്ച ഒരു റോബോട്ടിന് മൂന്ന് ഇഞ്ച് ഉയരത്തിൽ ചാടാൻ കഴിയും. റോപിഡ് എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ട് എഴുന്നേൽക്കാനും നടക്കാനും ഓടാനും ചാടാനും കഴിവുള്ളതാണ്.[23]
മൃഗങ്ങൾ
[തിരുത്തുക]കുതിരകൾ
[തിരുത്തുക]ശരാശരി 6.4 കി.മി / മണിക്കൂർ വേഗതയിൽ നാല് ബീറ്റ് ഗെയ്റ്റ് നടത്തം ആണ് കുതിരകളുടേത്. നടക്കുമ്പോൾ, ഒരു കുതിരയുടെ കാലുകൾ 1-2-3-4 ബീറ്റിൽ ഇടത് പിൻ കാൽ, ഇടത് മുൻ കാൽ, വലത് പിൻ കാൽ, വലത് മുൻ കാൽ എന്ന ക്രമം പിന്തുടരുന്നു. നടത്തത്തിൽ, കുതിര എല്ലായ്പ്പോഴും ഒരു കാൽ മാത്രം ഉയർത്തുകയും മറ്റേത് മൂന്നും നിലത്ത് നിലനിർത്തുകയും ചെയ്യും. നടക്കുമ്പോൾ കുതിര തലയും കഴുത്തും അല്പം മുകളിലേക്കും താഴേക്കും ചലിപ്പിക്കുന്നു, അത് അവയെ ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു.[24]
ആനകൾ
[തിരുത്തുക]ആനകൾക്ക് മുന്നോട്ടും പിന്നോട്ടും നടക്കാൻ കഴിയും പക്ഷെ അതിന് ചാടാൻ കഴിയില്ല. കരയിൽ ചലനത്തിന് അവ നടത്തം, ഓട്ടത്തിന് സമാനമായ വേഗതയുള്ള ഗെയ്റ്റ് എന്നീ രണ്ട് ഗെയ്റ്റുകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ.[25] നടത്തത്തിൽ, കാലുകൾ പെൻഡുലം പോലെ പ്രവർത്തിക്കുന്നു. "ഏരിയൽ ഫേസ്" ഇല്ലാത്തതിനാൽ, ഓടുന്നതിന്റെ എല്ലാ മാനദണ്ഡങ്ങളും സാധാരണ നടത്തത്തേക്കാൾ വേഗത കൂടിയ ഫാസ്റ്റ് ഗെയ്റ്റ് പാലിക്കുന്നില്ല.[26] അതിവേഗം നീങ്ങുന്ന ആനകളുടെ മുൻകാലുകൾ 'ഓടുന്നതായി' കാണപ്പെടുന്നു, പക്ഷേ പിൻകാലുകൾ 'നടക്കുന്നത്' പോലെയാവും തോന്നുക. ഈ ഗെയ്റ്റിൽ അവയ്ക്ക് 11 കി.മീ / മണിക്കൂർ ഉയർന്ന വേഗതയിൽ എത്താൻ കഴിയും.[27]
നടക്കുന്ന മത്സ്യം
[തിരുത്തുക]ദീർഘനേരം കരയിലൂടെ സഞ്ചരിക്കാൻ കഴിയുന്ന മത്സ്യങ്ങളാണ് വാക്കിംഗ് ഫിഷ്, ആംബുലേറ്ററി ഫിഷ് അല്ലെങ്കിൽ നടക്കുന്ന മത്സ്യം എന്നെല്ലാം അറിയപ്പെടുന്നത്. ഫിഷ് ലോക്കോമോഷന്റെ മറ്റ് ചില കേസുകൾക്കും ഈ പദം ഉപയോഗിക്കാം.
പ്രാണികൾ
[തിരുത്തുക]നടത്തത്തിന്റെ സമയത്ത് പ്രാണികൾ ആറ് കാലുകൾ ശ്രദ്ധാപൂർവ്വം ഏകോപിപ്പിച്ച് മുന്നോട്ടുള്ള ചലനം അനുവദിക്കുന്ന ഗെയ്റ്റുകൾ നിർമ്മിക്കുന്നു. വെട്ടുക്കിളികൾ (ഷിസ്റ്റോസെർക്ക ഗ്രെഗേറിയ), പാറ്റകൾ (പെരിപ്ലാനറ്റ അമേരിക്കാന), സ്റ്റിക്ക് പ്രാണികൾ (കാരാസിയസ് മൊറോസസ്), പഴ ഈച്ചകൾ (ഡ്രോസോഫില മെലനോഗാസ്റ്റർ) എന്നിവയുൾപ്പെടെ വിവിധതരം പ്രാണികളിൽ ഇന്റർലെഗ് ഏകോപന രീതികൾ പഠിച്ചിട്ടുണ്ട്.[28][29][30] വേഗതയെ ആശ്രയിച്ച് അവയ്ക്ക് വ്യത്യസ്ത നടത്ത ഗെയ്റ്റുകൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അവയുടെ നടത്ത ഗെയ്റ്റുകൾ വ്യതിരിക്തമല്ലെങ്കിലും, അവയെ പലപ്പോഴും മെറ്റാക്രോണൽ വേവ് ഗെയ്റ്റ്, ടെട്രപോഡ് ഗെയ്റ്റ് അല്ലെങ്കിൽ ട്രൈപോഡ് ഗെയ്റ്റ് എന്നിങ്ങനെ വിശാലമായി തരംതിരിക്കാം.[31]
ഒരു മെറ്റാക്രോണൽ വേവ് ഗെയ്റ്റിൽ, ഒരു സമയം ഒരു കാൽ മാത്രമേ നിലവുമായി സമ്പർക്കം ഒഴിവാക്കുകയുള്ളു. ഈ ഗെയ്റ്റ് പിൻകാലുകളിലൊന്നിൽ നിന്ന് ആരംഭിക്കുന്നു, തുടർന്ന് ആ വശത്തെ നടുക്കുള്ള കാലും മുൻകാലും പൊക്കും. അതിന് ശേഷം എതിർവശത്തെ പിൻകാലിൽ നിന്ന് ഇതേപോലെ തുടരുന്നു.[31] വേവ് ഗെയ്റ്റ് പലപ്പോഴും മന്ദഗതിയിലുള്ള നടത്തത്തിന് ഉപയോഗിക്കുന്നു. അഞ്ച് കാലുകൾ എല്ലായ്പ്പോഴും ഒരു സമയം നിലവുമായി സമ്പർക്കം പുലർത്തുന്നതിനാൽ ഇത് ഏറ്റവും സ്ഥിരതയുള്ളതുമാണ്.[32]
ഒരു ടെട്രപോഡ് ഗെയ്റ്റിൽ, രണ്ട് കാലുകൾ ഒരു സമയം സ്വിംഗ് ചെയ്യുന്നു, മറ്റ് നാല് കാലുകൾ നിലവുമായി സമ്പർക്കം പുലർത്തുന്നു. ടെട്രപോഡ് ഗെയ്റ്റുകൾക്കായി ഒന്നിലധികം കോൺഫിഗറേഷനുകൾ ഉണ്ട്, എന്നാൽ ഒരുമിച്ച് നീങ്ങുന്ന കാലുകൾ ശരീരത്തിന്റെ പരസ്പരവിരുദ്ധമായ വശങ്ങളിലായിരിക്കണം.[31] ടെട്രപോഡ് ഗെയ്റ്റുകൾ സാധാരണ ഇടത്തരം വേഗതയിലെ ചലനത്തിന്, ഉപയോഗിക്കുന്നു. ഇതും വളരെ സ്ഥിരതയുള്ളതുമാണ്.[29]
മൂന്ന് കാലുകൾ ഒരേസമയം സ്വിംഗ് ഘട്ടത്തിലേക്ക് പ്രവേശിച്ച് മറ്റ് മൂന്ന് കാലുകൾ നിലവുമായി സമ്പർക്കം പുലർത്തുമ്പോൾ ഒരു നടത്ത ഗെയ്റ്റ് ട്രൈപോഡായി കണക്കാക്കപ്പെടുന്നു.[31] ഒരു വശത്തിന്റെ മധ്യഭാഗത്തെ കാൽ മറു വശത്തെ പിൻ, മുൻ കാലുകൾക്കൊപ്പം നീങ്ങുന്നു. ട്രൈപോഡ് ഗെയ്റ്റുകൾ സാധാരണയായി ഉയർന്ന വേഗതയിലെ നടത്തത്തിന് ഉപയോഗിക്കുന്നു, എന്നിരുന്നാലും കുറഞ്ഞ വേഗതയിലും ഇത് ഉപയോഗിക്കാൻ കഴിയും.[32]{{ ട്രൈപോഡ് ഗെയ്റ്റ് മറ്റുള്ളവയെക്കാൾ സ്ഥിരത കുറഞ്ഞതാണ്, പക്ഷേ ഇത് ഏറ്റവും കരുത്തുറ്റതാണെന്നാണ് സൈദ്ധാന്തികമായി അവകാശപ്പെടുന്നത്.[29]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Mechanical work in terrestrial locomotion: two basic mechanisms for minimizing energy expenditure". American Journal of Physiology. 233 (5): R243-261. 1977. doi:10.1152/ajpregu.1977.233.5.R243. PMID 411381.
- ↑ Biewener, A. A. (2003). Animal Locomotion. Oxford University Press. ISBN 978-0-19-850022-3.
- ↑ "Walking Age Does Not Explain Term vs. Preterm Differences in Bone Geometry". J. Pediatr. 151 (1): 61–6, 66.e1–2. July 2007. doi:10.1016/j.jpeds.2007.02.033. PMC 2031218. PMID 17586192.
- ↑ References:
- ↑ Taking Steps So You May Live Longer
- ↑ "Relationship of walking to mortality among U.S. adults". Centers for Disease Control. 20 May 2011. Archived from the original on 29 January 2013. Retrieved 16 October 2013.
- ↑
Paul T. Williams mail; Paul D. Thompson (November 19, 2013). "The Relationship of Walking Intensity to Total and Cause-Specific Mortality. Results from the National Walkers' Health Study". PLOS ONE. 8 (11): e81098. Bibcode:2013PLoSO...881098W. doi:10.1371/journal.pone.0081098. PMC 3834211. PMID 24260542.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ "Statistics – Department for Transport" (PDF). Dft.gov.uk. Archived from the original (PDF) on 2009-04-11. Retrieved 2012-08-22.
- ↑ "What has the head of a crocodile and the gills of a fish?". evolution.berkeley.edu. Retrieved 2018-06-06.
- ↑ Choi, Charles (2011-12-12). "Hopping fish suggests walking originated underwater; Discovery might redraw the evolutionary route scientists think life took from water to land". NBC News. Retrieved 2012-08-22.
- ↑ Grimaldi, David; Engel, Michael S.; Engel, Michael S. (2005-05-16). Evolution of the Insects – David Grimaldi, Michael S. Engel – Google Books. ISBN 9780521821490. Retrieved 2018-06-11.
- ↑ H. Jung et al. The ancient origins of neural substrates for land walking. Cell. Vol. 172, February 8, 2018, p. 667. doi:10.1016/j.cell.2018.01.013
- ↑ Garisto, Dan, The wiring for walking developed long before fish left the sea in Science News, Feb. 8, 2018
- ↑ See Terry Adby and Stuart Johnston, The Hillwalker's Guide to Mountaineering, (Milnthorpe: Cicerone, 2003), ISBN 1-85284-393-4, pp. 62–65 for more on defining scrambles.
- ↑ Volken, Martin; Schnell, Scott; Wheeler, Margaret (2007). Backcountry Skiing: Skills for Ski Touring and Ski Mountaineering. Mountaineers Books. p. 12. ISBN 978-1-59485-038-7. Retrieved 2014-07-12.
- ↑ Cooper Institute, Research Quarterly for Exercise and Sports, 2002
- ↑ "Field testing of physiological responses associated with Nordic Walking". Res Q Exerc Sport. 73 (3): 296–300. 2013-03-25. doi:10.1080/02701367.2002.10609023. PMID 12230336.
- ↑ Phil Howell (1986).
- ↑ "Walk without waste". ABC Online Index. January 2001. Retrieved August 2009.
{{cite web}}
: Check date values in:|access-date=
(help) - ↑ Uyar, Erol; Baser, Özgün; Baci, Recep; Özçivici, Engin (before 2003). "Investigation of Bipedal Human Gait Dynamics and Knee Motion Control" (PDF). Izmir, Turkey: Dokuz Eylül University – Faculty of Engineering Department of Mechanical Engineering. Archived from the original (PDF) on 2012-05-28. Retrieved August 2009.
{{cite web}}
: Check date values in:|access-date=
and|date=
(help) - ↑ Ramblers. "Walking benefits". Ramblers.org.uk. Retrieved 2012-08-22.
- ↑ See European long-distance paths
- ↑ "Ropid the robot can walk, run, and hop". CBS Interactive. Archived from the original on 2011-08-11. Retrieved 2012-06-19.
- ↑ Harris, Susan E. Horse Gaits, Balance and Movement New York: Howell Book House 1993 ISBN 0-87605-955-8 pp. 32–33
- ↑ Shoshani, J.; Walter, R. C.; Abraha, M.; Berhe, S.; Tassy, P.; Sanders, W. J.; Marchant, G. H.; Libsekal, Y.; Ghirmai, T. (2006). "A proboscidean from the late Oligocene of Eritrea, a "missing link" between early Elephantiformes and Elephantimorpha, and biogeographic implications". Proceedings of the National Academy of Sciences. 103 (46): 17296–301. Bibcode:2006PNAS..10317296S. doi:10.1073/pnas.0603689103. PMC 1859925. PMID 17085582.
- ↑ Hutchinson, J. R.; Schwerda, D.; Famini, D. J.; Dale, R. H.; Fischer, M. S.; Kram, R. (2006). "The locomotor kinematics of Asian and African elephants: changes with speed and size". Journal of Experimental Biology. 209 (19): 3812–27. doi:10.1242/jeb.02443. PMID 16985198.
- ↑ Genin, J. J.; Willems, P. A.; Cavagna, G. A.; Lair, R.; Heglund, N. C. (2010). "Biomechanics of locomotion in Asian elephants". Journal of Experimental Biology. 213 (5): 694–706. doi:10.1242/jeb.035436. PMID 20154184.
- ↑ "A behavioural analysis of the temporal organisation of walking movements in the 1st instar and adult stick insect (Carausius morosus)". Journal of Comparative Physiology. 81: 23–52. 1972. doi:10.1007/BF00693548.
- ↑ 29.0 29.1 29.2 "Static stability predicts the continuum of interleg coordination patterns in Drosophila". The Journal of Experimental Biology. 221 (Pt 22): jeb189142. November 2018. doi:10.1242/jeb.189142. PMID 30274987.
- ↑ "Interlimb Coordination During Slow Walking in the Cockroach: I. Effects of Substrate Alterations". Journal of Experimental Biology. 78: 233–243. 1979.
- ↑ 31.0 31.1 31.2 31.3 "Insect Walking". Annual Review of Entomology. 11 (1): 103–122. 1966. doi:10.1146/annurev.en.11.010166.000535. PMID 5321575.
- ↑ 32.0 32.1 "The Co-Ordination of Insect Movements". Journal of Experimental Biology. 34: 306–333. 1957.
പുറം കണ്ണികൾ
[തിരുത്തുക]- യൂറോപ്യൻ ലോക്കൽ ട്രാൻസ്പോർട്ട് ഇൻഫർമേഷൻ സർവീസ് ( എൽട്ടിസ് ) ഒരു പ്രാദേശിക ഗതാഗത ആശയമായി നടത്തത്തെ വിലയിരുത്തുന്ന പഠനങ്ങൾ.
- നടത്തം ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ