നഗ്ഗർ കൊട്ടാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നഗ്ഗർ കൊട്ടാരം
കുളു, ഹിമാചൽ പ്രദേശ്, ഇന്ത്യ
Naggar Castle - 2.jpg
നഗ്ഗർ കൊട്ടാരം
നിർമ്മിച്ച വർഷം എ ഡി 1460 ൽ
നിർമ്മിച്ചത് രാജ സിദ്ധ് സിംഗ്
നിർമ്മാണ
വസ്തുക്കൾ
കല്ലുകളും തടികളും ഇടകലർന്ന
നിർമ്മാണ രീതി
നിയന്ത്രിക്കുന്നത് ഹിമാചൽ പ്രദേശ് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ
View from Naggar Castle

ഹിമാചൽ പ്രദേശിലെ കുളുവിൽ സ്ഥിതിചെയ്യുന്ന ഏകദേശം 500 വർഷത്തോളം പഴക്കമുള്ള മധ്യകാലഘട്ടത്തിലെ ഒരു കൊട്ടാരമാണ് നഗ്ഗർ കൊട്ടാരം. എ ഡി 1460 ൽ കുളുവിലെ രാജാവായ സിദ്ധ് സിംഗ്, മൂന്ന് നിലകളിലായി പടിഞ്ഞാറൻ ഹിമാലയൻ ശൈലിയിൽ കല്ലിലും തടിയിലും കൊത്തുപണികളോടുകൂടി പണികഴിപ്പിച്ചതാണീ കൊട്ടാരം.

വർഷങ്ങളോളം രാജകീയ വസതിയായി നിലനിന്നിരുന്ന ഈ കൊട്ടാരം പിന്നീട് 1978 ൽ ഒരു ഹെറിറ്റേജ് ഹോട്ടലായി പ്രവർത്തിപ്പിക്കുന്നതിനായി ഹിമാചൽ പ്രദേശ് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനു (HPTDC) കൈമാറി.[1][2]

ചരിത്രം[തിരുത്തുക]

നൂറ്റാണ്ടുകളായി നഗ്ഗർ കൊട്ടാരം രാജാക്കന്മാരുടെ ഔദ്യോഗിക വസതിയായിരുന്നു.[3]

ജനപ്രിയ സംസ്കാരത്തിൽ[തിരുത്തുക]

"ജബ് വി മെറ്റ്" എന്ന പ്രശസ്ത ബോളിവുഡ് ചിത്രത്തിലെ മനോഹര ഗാനത്തിനു പാശ്ചാത്തലമായിരിക്കുന്നത് ഈ കൊട്ടാരമാണ്.[4] നിലവിൽ, കൊട്ടാരം ഒരു ഹെറിറ്റേജ് ഹോട്ടലായി ആയി പ്രവർത്തിക്കുന്നു.

അവലംബം[തിരുത്തുക]

  1. "The Castle, Naggar". hptdc.in.
  2. "Tourism in Naggar". tourism-of-india.com.
  3. http://untouchedindia.in/naggar-castle-kulu-himachal-pradesh/
  4. "നഗ്ഗർ കൊട്ടാരം, Naggar". malayalam.nativeplanet.com (ഭാഷ: ma). ശേഖരിച്ചത് 2019-02-18.CS1 maint: Unrecognized language (link)
"https://ml.wikipedia.org/w/index.php?title=നഗ്ഗർ_കൊട്ടാരം&oldid=3082791" എന്ന താളിൽനിന്ന് ശേഖരിച്ചത്