Jump to content

നഗോയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nagoya

名古屋
名古屋市 · City of Nagoya[1]
From top left: Nagoya Port, Higashiyama Zoo and Botanical Gardens, Central Nagoya, Nagoya Castle, Nagoya TV Tower
പതാക Nagoya
Flag
ഔദ്യോഗിക ലോഗോ Nagoya
Location of Nagoya in Aichi
Location of Nagoya in Aichi
CountryJapan
RegionChūbu
PrefectureAichi
ഭരണസമ്പ്രദായം
 • MayorTakashi Kawamura (DPJ)
വിസ്തീർണ്ണം
 • ആകെ326.45 ച.കി.മീ.(126.04 ച മൈ)
ജനസംഖ്യ
 (June 1, 2010)
 • ആകെ22,66,488
 • ജനസാന്ദ്രത6,919.3/ച.കി.മീ.(17,921/ച മൈ)
സമയമേഖലUTC+9 (Japan Standard Time)
- TreeCamphor laurel
(Cinnamomum camphora)
- FlowerLilium
Phone number052-972-2017
Address3-1-1 Sannomaru, Naka-ku, Nagoya-shi, Aichi-ken
460-0001
വെബ്സൈറ്റ്City of Nagoya
[2]

ടോക്കിയോ, യോകഹോമ, ഒസാക എന്നിവ കഴിഞ്ഞാൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജപ്പാനിലെ നഗരമാണ് നഗോയ'Nagoya' (名古屋市 Nagoya-shi?) . മധ്യ ഹോൺഷൂവിലെ നോബി സമതലത്തിൽ, ഇസീ ഉൾക്കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന നഗോയ ഹോൺഷൂ/ചുബു പ്രദേശത്തിലെ മുഖ്യ നഗരവും ഐകീപ്രവിശ്യയുടെ തലസ്ഥാനവുമാണ്. ജപ്പാനിലെ നഗരങ്ങളിൽ വലിപ്പത്തിൽ നാലാം സ്ഥാനമാണ് നഗോയയ്ക്കുള്ളത്. ഇവിടത്തെ ജനസംഖ്യ 2001-ൽ 21.7 ലക്ഷമായിരുന്നു [3] ഒസാകാ നഗരത്തിൽനിന്ന് സു. 136 കി.മീ. അകലെ സ്ഥിതിചെയ്യുന്ന ഈ നഗരം രാജ്യത്തിലെ ഒരു പ്രധാന വ്യാവസായിക-ഗതാഗത കേന്ദ്രമെന്ന നിലയിലും ശ്രദ്ധേയമാണ്. ജപ്പാനിലെ തിരക്കേറിയ തുറമുഖങ്ങളിലൊന്നുകൂടിയായ നഗോയയിൽ വാണിജ്യപ്രാധാന്യമുള്ള ഒരു അന്താരാഷ്ട്ര വിമാനത്താവളവും പ്രവർത്തിക്കുന്നുണ്ട്.

1939-ൽ സ്ഥാപിതമായ നഗോയ സർവകലാശാലയുടെ ആസ്ഥാനം നഗോയയാണ്. അത്സൂതാദേവാലയം, നഗോയ കൊട്ടാരം, തോകുഗാവ മ്യൂസിയം, ഹിഗാഷിയാമ സസ്യോദ്യാനം, മൃഗശാല, സയൻസ് മ്യൂസിയം തുടങ്ങിയവയാണ് നഗരത്തിലെ മുഖ്യ ആകർഷണങ്ങൾ. 1907-ഓടെയാണ് നഗോയ ആധുനിക വികസനപ്രക്രിയയ്ക്കും ദ്രുതഗതിയിലുള്ള വ്യവസായവത്കരണത്തിനും വിധേയമായത്. ഇപ്പോൾ നിരവധി വൻ വ്യവസായസ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. യന്ത്രസാമഗ്രികൾ, ഗതാഗതോപകരണങ്ങൾ, രാസവസ്തുക്കൾ മുതലായവയുടെ ഉത്പാദനം, ഇരുമ്പുരുക്ക് വ്യവസായം എന്നിവയാണ് ഈ നഗരത്തിലെ മുഖ്യ വ്യവസായങ്ങൾ. ഭക്ഷ്യോത്പന്നങ്ങൾ, ഘടികാരങ്ങൾ, വസ്ത്രം, പ്ലൈവുഡ്, പോഴ്സലീൻ തുടങ്ങിയവയുടെ ഉത്പാദന-വിപണനത്തെ കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങളും ഗണ്യമായ പുരോഗതി നേടിയിരിക്കുന്നു.

1891-ലെ ശക്തമായ ഭൂചലനവും രണ്ടാം ലോകയുദ്ധവും നഗോയ നഗരത്തിൽ കനത്ത നാശനഷ്ടങ്ങൾ വിതച്ചെങ്കിലും സമഗ്രമായ നഗര ആസൂത്രണത്തിലൂടെ വളരെപ്പെട്ടെന്നുതന്നെ ഈ നഗരം പുനർ നിർമ്മിക്കപ്പെട്ടു. 'ബുള്ളറ്റ് ട്രെയിൻ' എന്നു വിളിക്കുന്ന അതിവേഗ തീവണ്ടിയും ടോക്യോ നഗരത്തെ നഗോയയുമായി ബന്ധിപ്പിക്കുന്ന ടോമി എക്സ്പ്രസ് വേയും കോബി നഗരവുമായി നഗോയയെ ബന്ധിപ്പിക്കുന്ന മീഷീൻ ഹൈവേയും നഗര പുനർനിർമിതിയുടെ ഭാഗമായാണ് നിർമ്മിക്കപ്പെട്ടത്.

അവലംബം

[തിരുത്തുക]
  1. http://www.city.nagoya.jp/global/en/ Archived 2010-02-02 at the Wayback Machine. Nagoya's official English Name
  2. "平成23年6月1日現在の世帯数と人口(全市・区別)" (in ജാപ്പനീസ്). Archived from the original on 2018-12-26. Retrieved 19 June 2011.
  3. "Population of Japan". Japanese Statistics Bureau. 2000. Retrieved 2007-04-20.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നഗോയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നഗോയ&oldid=3654779" എന്ന താളിൽനിന്ന് ശേഖരിച്ചത്