നഗരക്രേതാഗാമ
മജപഹിത് സാമ്രാജ്യത്തിന്റെ ജാവനീസ് രാജാവായ ഹയാം വുറുക്ക് എഴുതിയ പഴയ ജാവനീസ് സ്തുതിഗീതങ്ങളാണ് ദേശവർണ്ണന അല്ലെങ്കിൽ ദെസവർണ്ണന എന്നുമറിയപ്പെടുന്ന നഗരക്രേതാഗാമ അല്ലെങ്കിൽ നാഗരാക്രതാഗാമ. 1365-ൽ (1287 സാക്കാ വർഷം) Mpu പ്രപൻക ലൊന്ടറിലെഴുതിയ (പനയോലയിലെഴുതുന്ന കൈയെഴുത്തുപ്രതി) കകവിൻ (പദ്യം) ആണിത്.[1][2] മജപഹിത് സാമ്രാജ്യത്തെക്കുറിച്ചുള്ള വിശദമായ വിവരണങ്ങൾ നഗരക്രേതാഗാമയിൽ രേഖപ്പെടുത്തിയിരിക്കുന്നു. മജപഹിത് സാമ്രാജ്യത്തിലെ ഹിന്ദു-ബുദ്ധമതങ്ങളുടെ പ്രാധാന്യവും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും നിരവധി ആചാരാനുഷ്ഠാനങ്ങളും ഇതിൽ വിവരിക്കുന്നു.
കൈയ്യെഴുത്തുപ്രതി
[തിരുത്തുക]ലാംബോക്കിലെ കക്രാൺഗാര രാജകുടുംബത്തിനു എതിരായി 1894-ൽ ഡച്ച് ഈസ്റ്റ് ഇൻഡീസ് കമ്പനിക്കാരുടെ ഒരു സൈനിക പര്യവേഷകസംഘമെത്തി. ആ വർഷം ഡച്ചുകാർ ലാംബോക്കിലെ മാതാറം-കക്രനഗരയുടെ[3][4] നശിച്ചുപോയ ഒരു കൊട്ടാരത്തിൽ നിന്നും വിലപിടിപ്പുള്ള ലാംബോക് നിധിയുടെ ഭാഗമായി കൈയെഴുത്തുപ്രതി കണ്ടെടുത്തു.[5][6] പാശ്ചാത്യ പണ്ഡിതൻ ആയ ഒരു ഡച്ച് ഭാഷാശാസ്ത്രജ്ഞൻ J.L.A ബ്രാൻഡസ് കൈയെഴുത്തുപ്രതി ആദ്യമായി പഠിച്ചു. 1894-ൽ ക്യുഎൻഐഎൽ പര്യവേഷണത്തിൽ കൈയെഴുത്തുപ്രതി ലാംബോക്കിനു കൈമാറി. ലാംബോക്ക് രാജകീയ ലൈബ്രറിയിലെ വിലപ്പെട്ട കൈയെഴുത്തുശേഖരം യുദ്ധത്തിൽ കത്തിച്ചുകളയുന്നതിൽ നിന്നും രക്ഷിച്ചെന്ന ബഹുമതിയും അദ്ദേഹം നേടി. ഈ കവിതയെ വിവർത്തനം ചെയ്യുന്നതിൽ ഡച്ച് പണ്ഡിതന്മാരുടെ ഒരു തലമുറ തന്നെ പങ്കു വഹിച്ചിരുന്നു.[2]
അവരുടെ ചരിത്രപരമായ മൂല്യങ്ങൾ അക്കാലത്തെ ഭരണാധികാരിയുടെ മാന്ത്രിക ശക്തികളെ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പൌരോഹിത്യ പ്രവർത്തനങ്ങളുടെ ഫലമായിരുന്നു.[7] കൈയ്യെഴുത്തുപ്രതികൾ കൂടുതലും ലൊന്ടർ ഇലകളിൽ എഴുതപ്പെട്ടിരുന്നു. L ഓ 5.023 ഇൻവെസ്റ്റിഗേഷൻ ലിസ്റ്റ് കോഡ് നമ്പറിൽ നെതർലൻഡിലെ ലൈഡെൻ യൂണിവേഴ്സിറ്റിയിലെ ലൈബ്രറിയിലായിരുന്നു ഇത് സൂക്ഷിച്ചിരിക്കുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നഗരക്രേതാഗാമയുടെ വിവർത്തനം കഴിഞ്ഞതിനുശേഷം ഇത് ഇന്തോനേഷ്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പ്രചോദനവും അടിത്തറയുമായി തീർന്നു.[8]1973-ൽ ജൂലിയാന ക്വീൻ, ഇന്തോനേഷ്യയിലേക്ക് സന്ദർശനം നടത്തിയ സമയത്ത്, കൈയ്യെഴുത്തുപ്രതികൾ ഇന്തോനേഷ്യയിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നു. ഇന്ന് ഇത് ഇൻഡോനേഷ്യൻ നാഷണൽ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇൻവെന്ററി കോഡ് നമ്പർ NB 9 ആണ്. 2008 മേയ് മാസത്തിൽ യുനെസ്കോയ്ക്ക് "ദ മെമ്മറി ഓഫ് ദ വേൾഡ് - റീജിയണൽ രജിസ്ട്രി ഫോർ ഏഷ്യ / പസഫിക്ക്" എന്ന പേര് നൽകി നഗരക്രേതാഗാമയുടെ പ്രാധാന്യം അംഗീകരിച്ചു.[9] 2013 അവസാനം അത് രജിസ്റർ ചെയ്തു.[10]
മജപഹിത് സാമ്രാജ്യത്തിന്റെ വിവരണങ്ങൾ
[തിരുത്തുക]ചരിത്രകാരന്മാർ രാഷ്ട്രീയ ചരിത്രം വെളിപ്പെടുത്തുന്നതിന് കവിതയെ പരിശോധിച്ചിട്ടുണ്ട്.13 മുതൽ 14 വരെയുള്ള കാലഘട്ടത്തിൽ ഇന്നത്തെ ഇന്തോനേഷ്യൻ അതിർത്തികളിൽ കവി പ്രപൻക നിരവധി സംസ്ഥാനങ്ങൾക്ക് പേർ നല്കിയിരുന്നു. ഈ മേഖലകൾ മജപഹിത് സ്വാധീനത്തിന്റെ മേഖലയിലുള്ളതായിരുന്നു. സംസ്ഥാനങ്ങൾ മജാപഹിത് സാമ്രാജ്യത്തിൻറെ സാമന്തരാജ്യങ്ങൾ ആയി ഉൾപ്പെടുത്തിയിരുന്നതായി പ്രപൻക പറഞ്ഞിരുന്നു.[11]
സുമാത്രയിലുള്ള പല ദേശങ്ങളെക്കുറിച്ചും 13-ആം അദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ട്. ജംബി, പാലെമ്പാങ്, തെബാ (മുറോ ടെമ്പോ), ധർമ്മശ്രയ എന്നീ ചില ദേശങ്ങൾ സമകാലിക മേഖലകളുമായി സാമ്യമുള്ളതാകാം: കാൻഡിസ്, കഹ്വാസ്, മിനാങ്ങ്കബൗ, സിയാക്, റോകൻ, കംപാർ, പനേ, കംപാർ, ഹരു (തീരദേശ വടക്കൻ സുമാത്രയിലെ അരു സാമ്രാജ്യം, ഇന്നത്തെ മേഡൻ ചുറ്റുവട്ടത്ത്), മണ്ടെയിലിംഗ് എന്നിവയും ഇവിടെ പരാമർശിച്ചിട്ടുണ്ട്. താമിയാങ്ങ് (അക്കെ താമിയാങ് റീജൻസി), നെരാറ പെർലാക് (പ്യൂരുലക്), പാഡാങ്ങ് ലവാസ്, എന്നിവ സമുദ്രയുമായി (സമുദ്ര പസൈ) പടിഞ്ഞാറ് ഭാഗത്ത് ശ്രദ്ധേയമാണ്. ലാമുറി, ബറ്റൻ (ബിന്റാൻ), ലാംബാങ്ങ്, ബാരസ്.എന്നിവയും പരാമർശിച്ചിട്ടുണ്ട്. തഞ്ചുഗ്നെഗര (ബോർണിയോയിലാണെന്ന് വിശ്വസിക്കപ്പെടുന്നു): കപുവസ് കട്ടിങൻ, സാമ്പിറ്റ്, കോട്ട ലിംഗ്ഗ, കോട്ട വാരിങിൻ, സാംബാസ്, ലാവാസ് എന്നിവയും പട്ടികയിലുണ്ട്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Cœdès 1968, പുറങ്ങൾ. 187, 198, 240.
- ↑ 2.0 2.1 Malkiel-Jirmounsky 1939, പുറങ്ങൾ. 59–68.
- ↑ Ooi, Keat Gin, ed. (2004). Southeast Asia: a historical encyclopedia, from Angkor Wat to East Timor (3 vols). Santa Barbara: ABC-CLIO. pp. 790 ff. ISBN 978-1576077702. OCLC 646857823.
- ↑ Bali handbook with Lombok and the Eastern Isles: the travel guide by Liz Capaldi, Joshua Eliot p.300
- ↑ Ernawati 2007.
- ↑ Day & Reynolds 2000.
- ↑ Hall 1965.
- ↑ Guan 1998, പുറം. 6.
- ↑ Kompas 2008.
- ↑ UNESCO 2013.
- ↑ Riana 2009.
ഉറവിടങ്ങൾ
[തിരുത്തുക]- Cœdès, George (1968). The Indianized states of Southeast Asia. University of Hawaii Press. ISBN 978-0824803681.
{{cite book}}
: Invalid|ref=harv
(help)
- Day, Tony; Reynolds, Craig J. (2000). "Cosmologies, Truth Regimes, and the State in Southeast Asia". Modern Asian Studies. 34 (1): 1–55. doi:10.1017/S0026749X00003589.
{{cite journal}}
: Invalid|ref=harv
(help)
- Dowling, Nancy (1992). "The Javanization of Indian Art". Indonesia. 54 (Oct). Perspectives on Bali pp. 117–138. doi:10.2307/3351167. JSTOR 3351167.
{{cite journal}}
: Invalid|ref=harv
(help)
- Ernawati, Wahyu (2007). ter Keurs, Pieter (ed.). "Colonial collections Revisited". Mededelingen van het Rijksmuseum voor Volkenkunde. 152. Leiden: CNWS [Centrum voor Niet-Westerse Studies / Centre for non-Western Studies]. 8: The Lombok Treasure (36): 186–203. ISBN 978-9057891526.
{{cite journal}}
: Invalid|ref=harv
(help)
- Guan, Kwa Chong (1998). "1. The Historical Setting". In Maull, Hanns; Segal, Gerald; Wanandi, Jusuf (eds.). Europe and the Asia-Pacific. Esrc Pacific Asia Programme. Routledge. pp. 1–10. ISBN 978-0415181778.
{{cite encyclopedia}}
: Invalid|ref=harv
(help); Unknown parameter|lastauthoramp=
ignored (|name-list-style=
suggested) (help)
- Kompas, ELN (24 മേയ് 2008). ""Negarakertagama Diakui sebagai Memori Dunia" (Negarakertagama acknowledged the Memory of the World)" (in Indonesian). Jakarta: Kompas.com. Archived from the original on 29 മേയ് 2010. Retrieved 5 ഫെബ്രുവരി 2015.
{{cite news}}
: Invalid|ref=harv
(help); Unknown parameter|deadurl=
ignored (|url-status=
suggested) (help)CS1 maint: unrecognized language (link)
- Malkiel-Jirmounsky, Myron (1939). "The Study of The Artistic Antiquities of Dutch India". Harvard Journal of Asiatic Studies. Harvard-Yenching Institute. 4 (1): 59–68. doi:10.2307/2717905. JSTOR 2717905.
- Pigeaud, Theodoor Gautier Thomas (1960). Nagarakertagama. illustrated by Professor Th. P. Galestin. Martinus Nijhoff.
{{cite book}}
:|work=
ignored (help); Invalid|ref=harv
(help)
- v.1. Javanese texts in transcription.
v.2. Notes on the texts and the translations.
v.3. Translations.
v.4. Commentaries and recapitulation.
v.5. Glossary, general index
- v.1. Javanese texts in transcription.
- Riana, I Ketut (2009). Kakawin dēśa warṇnana, uthawi, Nāgara kṛtāgama: masa keemasan Majapahit (in Indonesian). Penerbit Buku Kompas. pp. 96–102. ISBN 978-9797094331. Retrieved 5 ഫെബ്രുവരി 2015.
{{cite book}}
: Invalid|ref=harv
(help)CS1 maint: unrecognized language (link)
- Soedjatmoko, ed. (1965). Problems of Indonesian Historiography. Cornell UP. ISBN 978-0801404030.
{{cite book}}
: Invalid|ref=harv
(help); Unknown parameter|editor1link=
ignored (|editor-link1=
suggested) (help)
- Supomo, S., ed. (1977). Arjunawiwaha: A Kakawin of Mpu Tantular. Bibliotheca Indonesica. Vol. 1. The Hague: Nijhoff. p. 80. doi:10.1007/978-94-017-4963-3. ISBN 978-90-247-1936-5.
{{cite book}}
: Invalid|ref=harv
(help)
- Stutterheim, Willem F. (1938). Konow, Sten (ed.). "Note on Saktism in Java". Acta Orientalia. Brill. 17: 148.
{{cite journal}}
: Invalid|ref=harv
(help); Unknown parameter|editor1link=
ignored (|editor-link1=
suggested) (help)
- Stutterheim, Willem F. (1952). Het Hindüisme in de Archipel. Jakarta: Wolters.
{{cite book}}
: Invalid|ref=harv
(help)
- "Nāgarakrĕtāgama or Description of the Country (1365 AD)". Memory of The World. UNESCO. 2013. Retrieved 5 ഫെബ്രുവരി 2015.
{{cite web}}
: Invalid|ref=harv
(help)
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- A Complete Transcription of Majapahit Royal Manuscript of Nagarakertagama from Jejak Nusantara Archived 2015-02-05 at the Wayback Machine. (in Indonesian)