നഖോൺ സി തമ്മാരത്ത് പർവ്വതനിര
| നഖോൺ സി തമ്മാരത്ത് പർവ്വതനിര | |
|---|---|
| ബന്താറ്റ് റേഞ്ച് | |
ഫത്തലുങ് പട്ടണത്തിനു സമീപത്തെ ഖാവോ ഓകെ താലു, നഖോൺ സി തമ്മാരത്ത് പർവതനിരയുടെ ഭാഗമാണ് | |
| ഉയരം കൂടിയ പർവതം | |
| Peak | Khao Luang |
| Elevation | 1,835 മീ (6,020 അടി) |
| Coordinates | 8°30′N 99°34′E / 8.500°N 99.567°E |
| വ്യാപ്തി | |
| നീളം | 230 കി.മീ (140 മൈ) N/S |
| Width | 45 കി.മീ (28 മൈ) E/W |
| ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
| Country | Thailand |
| Range coordinates | 8°25′20″N 99°43′52″E / 8.42211174611°N 99.7311401367°E |
| Parent range | Tenasserim Hills |
| ഭൂവിജ്ഞാനീയം | |
| Age of rock | Permian, Triassic |
| Type of rock | Limestone, granite |
നഖോൺ സി തമ്മാരത്ത് പർവതനിരകൾ (Thai: ทิวเขานครศรีธรรมราช, rtgs: Thio Khao Nakhon Si Thammarat, [tʰīw kʰǎw ná(ʔ).kʰɔ̄ːn sǐː tʰām.mā.râːt]) തെക്കൻ തായ്ലൻഡിലെ മലായ് ഉപദ്വീപിൽ, വടക്ക്-തെക്കൻ ദിശയിൽ സ്ഥിതിചെയ്യുന്ന ഒരു പർവ്വതനിരയാണ്. ഈ പർവതനിരകൾ പലപ്പോഴും ബന്താറ്റ് റേഞ്ച് (ทิวเขาบรรทัด) എന്ന പേരിലും അറിയപ്പെടാറുണ്ടെങ്കിലും ചന്താബുരി പർവതനിരയെ സൂചിപ്പിക്കുന്നതിനും ഇതേ പേര് തന്നെയാണ് ഉപയോഗിക്കുന്നത്.
സ്ഥാനം
[തിരുത്തുക]ഉപദ്വീപിന്റെ പ്രധാന ശ്രേണി കിഴക്കൻ തീരത്ത് കോ ടാവോയിൽ ഏകദേശം 10° 05′ വടക്കൻ അക്ഷാംശത്തിൽ നിന്നാണ് തുടങ്ങുന്നത്. ഇത് കോ ഫാ എൻഗാൻ, കോ സമുയി എന്നിവിടങ്ങളിലൂടെ കിഴക്കൻ തീരത്തെ പ്രധാന ഭൂപ്രദേശത്തേക്ക്, ബാൻഡൺ ബേയുടെ കിഴക്ക് വരെ തുടരുന്നതോടൊപ്പം തീരത്തിന് സമാന്തരമായി മലയൻ പ്രദേശത്തേക്കും പോകുന്നു.[1]
വിവരണം
[തിരുത്തുക]ഈ പർവതനിരകൾക്ക് കിഴക്കുവശത്തായി സ്ഥിതിചെയ്യുന്ന നഖോൺ സി തമ്മാരത്ത് പട്ടണത്തിൻറെ അതേ പേരാണ് പർവ്വത നിരകൾക്കും നൽകിയിരിക്കുന്നത്. പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ സ്ഥലം 1835 മീറ്റർ ഉയരമുള്ള ഖാവോ ലുവാങ് ആണ്. ടെനാസെറിം മലനിരകളുടെ ഭാഗമാണ് ഈ പർവതനിരകൾ.[2] ഫൂക്കറ്റ് പർവതനിരയുടെ കിഴക്കുഭാഗത്തു നിന്ന് ആരംഭിക്കുന്ന ഇത് അതേ ദിശയിൽ തന്നെ ഏകദേശം 60 കിലോമീറ്റർ പടിഞ്ഞാറോട്ട് പോകുന്നു. ശ്രേണികൾക്കിടയിലെ ഒറ്റപ്പെട്ട കൊടുമുടികളിൽ ഏറ്റവും ഉയരമുള്ളത് 1,350 മീറ്റർ ഉയരമുള്ള ഖാവോ ഫാനോം ബെഞ്ചയാണ്.[1] തെക്ക് ഭാഗത്ത് ഇത് സങ്കലഖിരി പർവതനിരകളായി തുടരുന്നു.
പർവതനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന നിരവധി ചെറിയ നദികളിൽ, താപി നദിയാണ് ഏറ്റവും വലുത്. താരതമ്യേന വലിയ മറ്റൊരു നദി ട്രാങ് നദിയാണ്.
ഈ ശ്രേണി ടെനാസെറിം-സൗത്ത് തായ്‌ലൻഡ് അർദ്ധ നിത്യഹരിത മഴക്കാടുകളുടെ പരിസ്ഥിതി മേഖലയിലാണ്..
സംരക്ഷിത പ്രദേശങ്ങൾ
[തിരുത്തുക]നിരവധി ദേശീയ ഉദ്യാനങ്ങൾ പർവതനിരകളിൽ സ്ഥിതിചെയ്യുന്നു.
- തായ് റോം യെൻ ദേശീയോദ്യാനം
- ഖാവോ ലുവാങ് ദേശീയോദ്യാനം
- ഖാവോ നാൻ ദേശീയോദ്യാനം
- നാംടോക്ക് യോങ് ദേശീയോദ്യാനം
- ഖാവോ പു-ഖാവോ യാ ദേശീയോദ്യാനം
അവലംബം
[തിരുത്തുക]ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- 1 2 "Peninsular Thailand". Travel News, Destinations, Vacations. Retrieved 12 Mar 2015. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "PT" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ Avijit Gupta, The Physical Geography of Southeast Asia, Oxford University Press, 2005. ISBN 978-0-19-924802-5