കാടികളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നക്കിക്കളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു കേരളീയ വിനോദമാണ് 'കാടികളി'. മുൻകാലങ്ങളിൽ പെൺകുട്ടികൾക്ക് പ്രിയപ്പെട്ട ഒരു കളിയായിരുന്നു ഇത്. 'നക്കിക്കളി'യെന്നും 'പല്ലാംകുഴി'യെന്നും ഇതിന് പേരുണ്ട്.[1]

പലകയും കരുവും[തിരുത്തുക]

മഞ്ചാടിക്കുരുവിട്ട കാടിപ്പലക

കനമുള്ള പലകക്കഷണത്തിലാണ് പൊതുവേ പല്ലാംകുഴികളുണ്ടാക്കുന്നത്. കാടിപ്പലകയെന്നും ഇവ അറിയപ്പെടുന്നു. പിച്ചള കൊണ്ടുള്ള പലകയും പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു. രണ്ട് വരികളിലായി ഏഴു വീതം കുഴികളാണ്, സാധാരണയായി ഈ പലകയിൽ ഉണ്ടാവുക. മഞ്ചാടിക്കുരുവോ പുളിങ്കുരുവോ കരുവായി ഉപയോഗിക്കുന്നു.

കളി രീതി[തിരുത്തുക]

ഓരോ കുഴിയിലും നാലു വീതം കരുക്കൾ ഇടുന്നു. ഓരോ ഭാഗത്തേയും കുഴികൾ ആ ഭാഗത്തിരിക്കുന്നയാൾക്ക്. കളി തുടങ്ങുന്നയാൾ അയാളുടെ ഏതെങ്കിലും ഒരു കുഴിയിലെ കരുക്കൾ എടുത്ത് തുടർന്നുള്ള ഓരോ കുഴിയിലും ഓരോന്നു വീതം ഇടുന്നു. നാലാമത്തെ കുഴിയിൽ എത്തുമ്പോൾ കരു തീരുന്നു. അടുത്ത കുഴിയിൽ നിന്ന് കരുക്കൾ എടുത്ത് കളി തുടരുന്നു. ഇങ്ങനെ ഇട്ടു വരുമ്പോൾ കരുക്കൾ തീരുകയും അടുത്ത കുഴി ശൂന്യമായിരിക്കുകയും ചെയ്താൽ അതിനടുത്ത കഴിയിലെ കരുക്കൾ മുഴുവൻ അയാൾക്ക് സ്വന്തമാക്കാം. തുടർന്ന് അടുത്തയാൾ കളിക്കുന്നു. കരു മുഴുവൻ തീരുന്നതുവരെ കളി തുടരുന്നു. കരുവിന്റെ എണ്ണം കണക്കുകൂട്ടി എതിരാളിയുടെ കരുക്കൾ പരമാവധി സ്വന്തമാക്കുന്നതിലാണ് കളിയുടെ വിജയം.

അവലംബം[തിരുത്തുക]

  1. നാട്ടറിവിലെ കളിയൊച്ചകൾ - വെള്ളനാട് രാമചന്ദ്രൻ, പേജ് 83
"https://ml.wikipedia.org/w/index.php?title=കാടികളി&oldid=3847803" എന്ന താളിൽനിന്ന് ശേഖരിച്ചത്