ധർമ്മസ്ഥല
കർണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ബെൽത്തങ്ങടി താലൂക്കിൽ നേത്രാവതി നദിക്ക് സമീപമായുള്ള ഒരു ക്ഷേത്രനഗരമാണ്[1] ധർമ്മസ്ഥല . ധർമ്മസ്ഥലയിലെ ശ്രീമഞ്ജുനാഥ ക്ഷേത്രം പ്രശസ്തമായ ഒരു തീർത്ഥാടന കേന്ദ്രമാണ്.
ശ്രീമഞ്ജുനാഥ ക്ഷേത്രം
[തിരുത്തുക]800 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവനാണ്. ശൈവപാരമ്പര്യത്തിലുള്ള ഈ ക്ഷേത്രത്തിലെ പൂജാരിമാർ വൈഷ്ണവരായ മാധ്വ ബ്രാഹ്മണരാണെന്നതും ക്ഷേത്രനടത്തിപ്പ് ജൈനമതസ്ഥരായ ഒരു ബന്ത് കുടുംബവുമാണെന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്.[2]
ധർമ്മസ്ഥല ക്ഷേത്രത്തിലെ ഭക്ഷണശാല 50,000 ആളുകൾക്ക് ഭക്ഷണം നൽകുവാൻ പ്രാപ്തമാണ്. ഉത്സവകാലത്ത് ഒരു ലക്ഷം ആളുകളിലേറെപ്പേർക്കും ഇവിടെ ഭക്ഷണം നൽകാറുണ്ട്.[3] വളരെ ഊർജ്ജക്ഷമതയുള്ളതും പ്രകൃതി സൗഹാർദ്ദവുമായ രീതിയിലാണ് ഇവിടുത്തെ അടുക്കള ക്രമീകരിച്ചിരിക്കുന്നത്.
ബാഹുബലി പ്രതിമ
[തിരുത്തുക]ഗോമതേശ്വര (ബാഹുബലി) പ്രതിമയാണ് ധർമ്മസ്ഥലയിലെ മറ്റൊരു പ്രധാന ആകർഷണം. 1973-ൽ ഒറ്റക്കല്ലിൽ പണികഴിപ്പിച്ച ബാഹുബലി ഭഗവാന്റെ ഒരു പ്രതിമ മഞ്ജുനാഥ ക്ഷേത്രത്തിന് സമീപമുള്ള ഒരു ചെറിയ കുന്നിൽ സ്ഥാപിച്ചു. ഈ 39 അടി ഉയരമുള്ള പ്രതിമക്കും 13 അടിയുള്ള പീഠത്തിനും ഏകദേശം 175 ടൺ ഭാരമുണ്ട്.[4] കർണാടകയിലെ കല്ലിൽ തീർത്ത അഞ്ച് ബാഹുബലി പ്രതിമകളിലൊന്നാണ് ധർമ്മസ്ഥലയിലേത്.
മ്യൂസിയങ്ങൾ
[തിരുത്തുക]ധർമ്മസ്ഥല ക്ഷേത്രസമിതി ആരംഭമിട്ട ശ്രീമഞ്ജുനാഥേശ്വര സാംസ്കാരികപഠന കേന്ദ്രം പഴയകാല കൈയ്യെഴുത്തു പ്രതികളും ചിത്രങ്ങളും സംരക്ഷിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്നു. ഇവിടെയുള്ള മഞ്ജുഷ മ്യൂസിയത്തിൽ പുരാതന കാലത്തെ വാളുകൾ, കവചങ്ങൾ തുടങ്ങിയവക്കൊപ്പം പഴയകാലത്തെ ക്യാമറകളും അത്യപൂർവ്വ കാറുകളും പ്രദർശിപ്പിച്ചിരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Dharmasthala - Divine Getaway". Bangalore Mirror. 16 October 2008. Archived from the original on 5 March 2010. Retrieved 2 January 2009.
- ↑ https://www.karnataka.com/mangalore/dharmastala-temple/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-10-25. Retrieved 2021-05-28.
- ↑ https://www.deccanchronicle.com/nation/in-other-news/100219/dharmasthala-where-bahubalis-maha-moment-has-arrived.html