ധൻരാജ് മഹൽ


മുംബൈയിലെ ധൻരാജ്ഗിർ കുടുംബത്തിന്റെ വസതിയാണ് ധൻരാജ് മഹൽ. പ്രശസ്ത ആദ്യകാല നടിയായിരുന്ന സുബൈദ ബീഗം ധൻരാജ് ഇവിടെ താമസിച്ചിരുന്നു. വസതിയായിരുന്നു ഇത്.
ദക്ഷിണ മുംബൈയിലെ കൊളാബയിൽ ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ സമീപമാണ് ഇതിന്റെ സ്ഥാനം
ചരിത്രം
[തിരുത്തുക]ഹൈദരാബാദിലെ രാജാ ധൻരാജ്ഗിറിനു വേണ്ടി 1930-കളിലാണ് ഈ കെട്ടിടം പണിതത്. ഒരുകാലത്ത് ബോംബേയിലെ ഏറ്റവും വലുതും ചിലവേറിയതുമായ കെട്ടിടമായിരുന്നു ഇത്. രണ്ടാം ലോകമഹായുദ്ധകാലത്ത് പ്രതിരോധമന്ത്രാലയം ഈ കെട്ടിടം ഏറ്റെടുത്തിരുന്നുവെങ്കിലും പിന്നീട് രാജകുടുംബത്തിന് തിരിക നൽകി. ഇന്ന് പാർപ്പിടത്തിനും വാണിജ്യസ്ഥാപനങ്ങൾക്കുമായി ഈ കെട്ടിടം വാടകയ്ക്ക് നൽകിയിരിക്കുന്നു[1]. ഒരു പിസ്സാ ഷോപ്പ്, ബെന്റ്ലി കാർ ഷോറൂം തുടങ്ങിയവ ഇവിടെ പ്രവർത്തിക്കുന്നു[2].
ശൈലി
[തിരുത്തുക]ആർട്ട് ഡെക്കോ നിർമ്മാണ ശൈലിയിൽ പണിത കെട്ടിടമാണിത്[3]. 20-ആം നൂറ്റാണ്ടിൻറെ തുടക്കത്തിൽ പാരീസിലും മറ്റും പ്രചാരം നേടിയ ഒരു കെട്ടിട നിർമ്മാണ ശൈലിയാണിത്.
അവലംബം
[തിരുത്തുക]- ↑ ടൈംസ് ഓഫ് ഇന്ത്യ, 22 ജൂൺ, 2018
- ↑ "ഗോ യുനെസ്കോ, 16 ഫെബ്രുവരി, 2015". Archived from the original on 2019-03-06. Retrieved 2018-08-10.
- ↑ [ https://www.bbc.com/news/world-asia-india-40089753 ബിബിസി ന്യൂസ്, 22 ജൂൺ, 2017