ധൂമകേതുവിന്റെ ന്യൂക്ലിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The nucleus of Comet Tempel 1.
Surface of the nucleus of Comet 67P from 10 km away as seen by Rosetta spacecraft

ഒരു ധൂമകേതുവിന്റെ ഖര രൂപത്തിലുള്ള മദ്ധ്യ ഭാഗമാണ് ഡേർട്ടി സ്നോബാൾ എന്നോ ഐസി സ്നോബാൾ എന്നോ അറിയപ്പെടുന്ന ധൂമകേതുവിന്റെ ന്യൂക്ലിയസ്. ഒരു ധൂമകേതുവിന്റെ ന്യൂക്ലിയസ്, പാറയോ പൊടിയോ തണുത്തു വിറങ്ങലിച്ച വാതകങ്ങളോ ചേർന്നാണു ഉണ്ടായിരിക്കുന്നത്. സൂര്യനാൽ ചൂടാകുന്ന സമയം ഈ വാതകങ്ങൾ ആവിയായിമാറുന്നു. അങ്ങനെ അവ ധൂമകേതുവിന്റെ ന്യൂക്ലിയസിനു ചുറ്റുപാടുമായി ഒരു അന്തരീക്ഷമായി നിലനിൽക്കുന്നു. ഈ അന്തരീക്ഷത്തെ ധൂമകേതുവിന്റെ കോമ എന്നു പറയുന്നു. ഈ കോമയിൽ സൂര്യന്റെ വികിരണ മർദ്ദം, സൗരവാതം എന്നിവ ചെലുത്തുന്ന ബലം അതിനെ സൂര്യനു എതിർ ഭാഗത്തായി വളരെ നീളമുള്ള ഒരു വാൽ ആയി മാറ്റുന്നു. ഒരു ധൂമകേതുവിന്റെ മാതൃകാ ന്യൂക്ലിയസിനു 0.04 അൽബിഡോ കാണും. [1]ഇത്, കൽക്കരിയേക്കാൾ കറുത്തതും പൊടി കൊണ്ട് ആവരണം ചെയ്തതുമാണ്. [2]

റോസെറ്റ, ഫിലെ എന്നീ ബഹിരാകാശ വാഹനങ്ങൾ തന്ന വിവരമനുസരിച്ച്, 67P/ചെര്യുമോവ്–ഗെരാസിമെങ്കോ എന്ന ധൂമകേതുവിന് കാന്തിക ക്ഷേത്രമില്ല എന്നതാണ്. [3][4]

ഉദ്ഭവം[തിരുത്തുക]

The Helix Nebula has a cometary Oort cloud

ധൂമകേതുക്കളോ അവയുടെതരം വസ്തുക്കളോ സൗരയൂഥത്തിലെ ഗ്രഹങ്ങൾ ഉണ്ടാകുന്നതിനു ലക്ഷക്കണക്കു വർഷങ്ങൾക്കു മുമ്പാണുണ്ടായത്. [5]എപ്പോഴാണ് എങ്ങനെയാണ് ധൂമകേതു ഉണ്ടായത് എന്ത് തർക്ക വിഷയമാണ്. ഇവയുടെ ഉദ്ഭവം ഗ്രഹോത്ഭവം പോലെ ബലതന്ത്രവും ജിയോളജിയും കണക്കിലെടുത്തു വേണം കണ്ടെത്താൻ.

ജ്യോതിശാസ്ത്രജ്ഞർ ചിന്തിക്കുന്നത്, ഊർട്ട് മെഘങ്ങളിൽ നിന്നോ സ്കാറ്റേഡ് ഡിസ്കിൽ നിന്നോ ഉദ്ഭവിച്ചതാണ് ധൂമകേതുക്കൾ എന്നാണ്. [6]

വലിപ്പം[തിരുത്തുക]

Tempel 1 and Hartley 2 compared

മിക്ക ധൂമകേതുവിന്റെ ന്യൂക്ലിയസും 16 കി. മി.(10 മൈലിനു) മുകളിൽ വലിപ്പം വരില്ല. C/2002 VQ94 (~100 km), Hale–Bopp (~60 km), 29P (~30.8 km), 109P/Swift–Tuttle (~26 km), and 28P/Neujmin (~21.4 km).

C/2006 W3 (Chistensen) - emitting carbon gas

ഘടകങ്ങൾ[തിരുത്തുക]

ഏതാണ്ട് 80% ഹാലിയുടെ വാൽനക്ഷത്രം ജല ഐസും ശീതീകരിച്ച കാർബൺ ഡൈ ഓക്സൈഡും മീഥേനും അമ്മോണിയയും ആകുന്നു. ശാസ്ത്രജ്ഞന്മാർ കരുതുന്നത്, ഹാലിയുടെ വാൽനക്ഷത്രത്തിന്റെ അതേ ഘടനയാണ് മറ്റുള്ളവയുടേതും ആണെന്ന

രൂപഘടന[തിരുത്തുക]

67P/Churyumov–Gerasimenko ൽ ഇതിലുള്ള ജലം കുറച്ചു നഷ്ടമായിട്ടുണ്ടെങ്കിലും ഉപരിതലത്തിനടിയിൽ 80% ജലവും സംഭരിക്കപ്പെട്ടിരിക്കുന്നു. [7]

ഫിലേ എന്ന പേടകം 67P/Churyumov–Gerasimenko ൽ നടത്തിയ പര്യവേക്ഷണം കാണിക്കുന്നത്, പൊടിപാളി 20 സെ. മീറ്ററോളം ആഴത്തിലാണെന്നാണ്. അതിനടിയിൽ കട്ടി കൂടിയ ഐസ് ആണ്. അല്ലെങ്കിൽ ഐസിന്റെയും പൊടിയുടെയും മിശ്രിതം. ഈ ധൂമകേതുവിന്റെ ന്യൂക്ലിയസിലേയ്ക്ക് അടുക്കുംതോറും പൊള്ളയായ ഭാഗം കൂടുന്നു എന്നാണ്. [8]അതിനാൽ തകർന്ന അവശിഷ്ടങ്ങളുടെ സഞ്ചയമാണ് ഒരു ധൂമകേതു എന്നു ശാസ്ത്രജ്ഞന്മാർ പറയുന്നു.

അവലംബം[തിരുത്തുക]

  1. Robert Roy Britt (29 November 2001). "Comet Borrelly Puzzle: Darkest Object in the Solar System". Space.com. Retrieved 26 October 2008.
  2. "ESA Science & Technology: Halley". ESA. 10 March 2006. Retrieved 22 February 2009.
  3. Bauer, Markus (14 April 2015). "Rosetta and Philae Find Comet Not Magnetised". European Space Agency. Retrieved 14 April 2015.
  4. Schiermeier, Quirin (14 April 2015). "Rosetta's comet has no magnetic field". Nature. doi:10.1038/nature.2015.17327.
  5. "How comets were assembled". University of Bern via Phys.org. 29 May 2015. Retrieved 8 January 2016. {{cite news}}: Italic or bold markup not allowed in: |publisher= (help)
  6. Levison, Harold F.; Donnes, Luke (2007). "Comet Populations and Cometary Dynamics". In McFadden, Lucy-Ann Adams; Weissman, Paul Robert; Johnson, Torrence V. (eds.). Encyclopedia of the Solar System (2nd ed.). Amsterdam: Academic Press. pp. 575–588. ISBN 0-12-088589-1.
  7. Filacchione, Gianrico; Capaccioni, Fabrizio; Taylor, Matt; Bauer, Markus (13 January 2016). "Exposed ice on Rosetta's comet confirmed as water" (Press release). European Space Agency. Archived from the original on 2016-01-18. Retrieved 14 January 2016.
  8. Baldwin, Emily (18 November 2014). "Philae settles in dust-covered ice". European Space Agency. Retrieved 18 December 2014.