ധായ കോട്ട

Coordinates: 25°53′N 56°03′E / 25.883°N 56.050°E / 25.883; 56.050
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dhayah Fort
Dhayah Fort is located in United Arab Emirates
Dhayah Fort
Dhayah Fort
Coordinates: 25°53′N 56°03′E / 25.883°N 56.050°E / 25.883; 56.050
CountryUnited Arab Emirates
EmirateRas Al Khaimah

ധയാ കോട്ട ( അറബി: قلعة ضاية ) യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യുഎഇ) റാസൽ ഖൈമയിലെ 18-ാം നൂറ്റാണ്ടിലെ ഒരു കോട്ടയാണ്. [1] യു.എ.ഇ.യിലെ ഏറ്റവും ഉയരമുള്ള കുന്നിൻ മുകളിലുള്ള കോട്ടയാണിത് , 1819-ലെ പേർഷ്യൻ ഗൾഫ് യുദ്ധത്തിനിടെ ഒരു യുദ്ധം നടന്ന സ്ഥലമായിരുന്നു ഇത്, ഒരു ഹ്രസ്വകാല ഉപരോധത്തിന് ശേഷം ബ്രിട്ടീഷ് സൈന്യം ഈ കോട്ട പിടിച്ചെടുത്തു.

1820-ലെ ജനറൽ മാരിടൈം ഉടമ്പടി ഒപ്പിടുന്നതിന് വഴിയൊരുക്കുകയായിരുന്നു ധായയുടെ പതനം. ബ്രിട്ടീഷ് ഗവൺമെന്റും ഷെയ്ഖുകളും അല്ലെങ്കിൽ പിന്നീട് ട്രൂഷ്യൽ സ്റ്റേറ്റ്സ് എന്നറിയപ്പെട്ടിടത്തെ ഭരണാധികാരികളും തമ്മിലുള്ള നിരവധി ഉടമ്പടികളിൽ ആദ്യത്തേത് അതായിരുന്നു.

ചരിത്രം[തിരുത്തുക]

1819-ൽ ബ്രിട്ടീഷ് സൈന്യം പിടിച്ചടക്കിയ അൽ ഖാസിമിയുടെ അവസാന ഔട്ട്‌പോസ്റ്റായിരുന്നു ഈ കോട്ട, [2] ബ്രിട്ടീഷ് പതാകയിൽ സഞ്ചരിച്ച വ്യാപാരകപ്പലുകൾക്ക് എതിരെ കടൽക്കൊള്ള നടത്തിയെന്നാരോപിച്ച് കടലുമായി ബന്ധപ്പെട്ടുകിടക്കുന്ന റാസൽ ഖൈമക്കാരുടെ ഗോത്രത്തെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ബോംബെയിൽ നിന്ന് ഒരു സംഘം നാവികസേനാ കപ്പലുകളെ അയച്ചു.

1819 നവംബർ 25, 26 തീയതികളിൽ റാസൽഖൈമയുടെ തീരത്ത് സൈന്യം ഒത്തുകൂടി. ഡിസംബർ 2, 3 തീയതികളിൽ പട്ടാളത്തെ പട്ടണത്തിന് തെക്ക് ഇറക്കി, തോക്കുകളുടെയും മോർട്ടാറുകളുടെയും ബാറ്ററികൾ സ്ഥാപിക്കുകയും ഡിസംബർ 5 ന് നഗരത്തിൽ ബോംബാക്രമണം നടത്തുകയും ചെയ്തു. ഡിസംബർ 9-ന് റാസൽഖൈമയിലെ കോട്ടയും പട്ടണവും നാല് ദിവസത്തേക്ക് കരയിൽ നിന്നും കടലിൽ നിന്നും ആക്രമിച്ചു. അവിടെല്ലാം ആളൊഴിഞ്ഞതായി കാണപ്പെട്ടതു വരെ ആക്രമണം തുടർന്നു. റാസ് അൽ ഖൈമയുടെ പതനത്തിൽ, മൂന്ന് പടക്കപ്പലുകൾ വടക്കോട്ട് റാംസ് ഉപരോധിക്കാൻ അയച്ചു. അവിടവും വിജനമാണെന്ന് കണ്ടെത്തി. അവിടുത്തെ ആളുകൾ ധയയിലെ കുന്നിൻ മുകളിലെ 'പിടിച്ചടക്കാൻ അസാദ്ധ്യമായത്' എന്ന് അറിയപ്പെട്ടിരുന്ന കോട്ടയിലേക്ക് പിൻവാങ്ങി.

ഡിസംബർ 18 ന് ബ്രിട്ടീഷുകാർ റാംസിൽ സൈന്യത്തെ ഇറക്കി, അത് ഈന്തപ്പനത്തോട്ടങ്ങളിലൂടെ ഉള്ളിലൂടെ യുദ്ധം ചെയ്ത് ഡിസംബർ 19 ന് ധയാ കോട്ടയിലെത്തി. അവിടെ, 398 പുരുഷന്മാരും മറ്റൊരു 400 സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. അവിടെ പൊതുശുചിത്വ നിലവാരമോ വെള്ളമോ സൂര്യപ്രകാശത്തിൽ നിന്നുള്ള ഫലപ്രദമായ മറയോ ഇല്ലാത്ത അവസ്ഥയായിരുന്നു. മോർട്ടാറുകളും 12 പൗണ്ട് പീരങ്കിയും വച്ചുള്ള കോട്ടയ്ക്കെതിരേയുള്ള ബ്രിട്ടീഷ് അക്രമണത്തിനിടയിൽ ഈ മോശം സാഹചര്യങ്ങളിൽ അവർ മൂന്ന് ദിവസത്തോളം പിടിച്ചുനിന്നു. ധായയിലെ കുന്നിൻ മുകളിലെ കോട്ട റാസൽ ഖൈമയിൽ ബോംബാക്രമണം നടത്താൻ ഉപയോഗിച്ചിരുന്ന എച്ച്എംഎസ് ലിവർപൂളിൽ നിന്നുള്ള രണ്ട് 24 പൗണ്ട് ഭാരമുള്ള പീരങ്കികൾ ബ്രിട്ടീഷുകാർ റാംസിൽ നിന്ന് സമതലത്തിലൂടെ വലിച്ചിഴച്ചു കൊണ്ടുവന്ന് അതു വച്ച് കോട്ടയ്ക്കെതിരേ അക്രമണം തുടങ്ങി. അതിലെ ഓരോ പീരങ്കിക്കും 2 ടണ്ണിലധികം ഭാരമുണ്ടായിരുന്നു. വലിയ പീരങ്കികളിൽ നിന്നുള്ള രണ്ട് മണിക്കൂർ നീണ്ട വെടിവയ്പ്പിന് കാരണം കോട്ടയുടെ മതിലുകൾ തകർന്നു. ഡിസംബർ 22 ന് രാവിലെ 10.30ഓടു കൂടി അൽ ഖാസിമിയുടെ അവസാനത്തെയാളും ബ്രിട്ടീഷുകാർക്ക് കീഴടങ്ങി.

യുഎഇയിലെ റാസൽഖൈമയിലെ ധായയിലെ കുന്നിൻ മുകളിലെ കോട്ട.

ബ്രിട്ടീഷുകാരുടെ വരവിനെ തുടർന്ന് പലായനം ചെയ്‌ത ധായയുടെ ഈന്തപ്പഴത്തോട്ടങ്ങളിൽ നിന്നുള്ള കന്നുകാലികളും കർഷകരുമായിരുന്നു കോട്ടയിലെ ആളുകളിൽ പലരും. കീഴടങ്ങിയ 798 പേരിൽ 177 പേർ മാത്രമാണ് യുദ്ധം ചെയ്യുതിരുന്നവരായി തിരിച്ചറിയപ്പെട്ടത്. കോട്ട പൊളിക്കുന്നതിന് മുമ്പ് ബ്രിട്ടീഷ് പതാക കോട്ടയിൽ കുറച്ച് നേരം പറത്തി. യുദ്ധം മൂലം 1 ബ്രിട്ടീഷ് ഉദ്യോഗസ്ഥനും 3 ബ്രിട്ടീഷ് സേനാംഗങ്ങളും കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. [3]

ബ്രിട്ടീഷ് പര്യവേഷണ സേന പിന്നീട് റാസൽ ഖൈമ പട്ടണം തകർത്ത് അവിടെ 800 ശിപായിമാരും പീരങ്കികളും അടങ്ങുന്ന ഒരു സൈനികപ്പാളയം സ്ഥാപിച്ചു. അതുകഴിഞ്ഞ് അവർ ജസിറത്ത് അൽ ഹംറ സന്ദർശിച്ചു. അവിടം വിജനമായതായി കണ്ടെത്തിയതിനെ തുടർന്ന് ഉം അൽ കുവൈൻ, അജ്മാൻ, ഫാഷ്ത്, ഷാർജ, അബു ഹെയിൽ, ദുബായ് എന്നിവിടങ്ങളിലെ കോട്ടകളും വലിയ കപ്പലുകലുകളും അവർ തകർത്തു. ബഹ്റൈനിൽ അഭയം പ്രാപിച്ച പത്ത് കപ്പലുകളും അവർ തകർത്തു. [4] നടപടിക്കിടെ റോയൽ നേവിക്ക് ആളപായമുണ്ടായില്ല. [5]

1820-ലെ ജനറൽ മാരിടൈം ഉടമ്പടി പ്രാബല്യത്തിലായ ശേഷം പൈറേറ്റ് കോസ്റ്റ് എന്നും ട്രൂഷ്യൽ കോസ്റ്റ് എന്നും അറിയപ്പെട്ടിരുന്ന അവിടെ സമാധാനാന്തരീക്ഷം കൈവന്നു. ബ്രിട്ടീഷുകാരും ഷെയ്ഖുകളും തമ്മിലുള്ള ആ ഉടമ്പടിയാണ് ഇന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നറിയപ്പെടുന്ന രാജ്യത്തിൻ്റെ വിത്ത് പാകിയത്.

ധായ കോട്ടയുടെ ഗ്രൗണ്ട് ഏരിയ. രണ്ട് ചെറിയ കെട്ടിടങ്ങൾ രണ്ടറ്റത്തും നിൽക്കുന്നു.

കൂടുതൽ കോട്ടകൾ[തിരുത്തുക]

കുന്നിൻ ചരിവിൽ മൺ ഇഷ്ടികകൾ കൊണ്ട് ഒരു വലിയ കോട്ട പിന്നീട് നിർമ്മിച്ചു . ഈ 'സുർ' പ്രദേശവാസികളുടെ വിശ്രമകേന്ദ്രമായി ഉപയോഗിച്ചിരുന്നു. ധായയിലെ കോട്ടകളുടെ മൂന്നാമത്തെ ഘടകം ഈന്തപ്പനത്തോട്ടങ്ങളിലെ കാവൽ ഗോപുരങ്ങളായിരുന്നു. ഈ മൂന്ന് കോട്ടകൾക്കിടയിൽ, മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുള്ള ഇടപെടലുകൾക്കെതിരെ കോട്ട ആ പ്രദേശം സുരക്ഷിതമാക്കി. എന്നിരുന്നാലും ആ പഴയ കോട്ടകൾക്ക് റോയൽ നേവിയുടെ കനത്ത പീരങ്കികളുടെ മുന്നിൽ പിടിച്ചുനിൽക്കാൻ ആയില്ലെന്ന് കാലം തെളിയിച്ചു. [6]

യുഎഇയിലെ ഏറ്റവും ഉയരമുള്ള കുന്നിൻ മുകളിലുള്ള കോട്ട (സാധരണ ഗതിയിൽ ഒരു ഗോപുരം അല്ലെങ്കിൽ ഒരു കൊത്തളം എന്നതിനു വിപരീതമായി) ആണ് ഇത് എന്നതിനാൽ ഈ കോട്ട അസാധാരണമാണ്. [7] ചുറ്റുമുള്ള സമൃദ്ധമായ വാദിയുടേയും സമതലങ്ങളുടെയും 360 ഡിഗ്രി കാഴ്ചകൾ ഇത് നൽകുന്നു. വാദി സുഖ് കാലഘട്ടം വരെ ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നതായി ധായയിലെ കുന്നിന്റെ അടിവാരം വരെയുള്ള പ്രദേശത്തെ അവശിഷ്ടങ്ങൾ കാണിക്കുന്നു.

1819 ന് ശേഷം പുനർനിർമിക്കുകയും 1990 കളിൽ പുനഃസ്ഥാപിക്കുകയും ചെയ്തതാണ് ഇന്നത്തെ സ്ഥിതിയിലുള്ള ധായാ കോട്ട. സ്വാഭാവിക ജലസ്രോതസ്സില്ലാത്ത താരതമ്യേന ചെറിയ കോട്ടയാണ് ഇത് . [8] 1906-ൽ ജെ.ജി.ലോറിമർ നടത്തിയ സർവേയുടെ കാലമായപ്പോഴേക്കും ധയാഹ് പ്രദേശം ജനവാസമില്ലാത്ത പ്രദേശമായിരുന്നു. [9]

ഇതും കാണുക[തിരുത്തുക]

റഫറൻസുകൾ[തിരുത്തുക]

  1. "Dhayah Fort - Historic Site - Ras Al Khaimah". en.rasalkhaimah.ae (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2018-09-12.
  2. "Dhayah Fort". www.lonelyplanet.com (in ഇംഗ്ലീഷ്). Retrieved 2018-09-12.
  3. Lorimer, John (1915). Gazetteer of the Persian Gulf. British Government, Bombay. p. 669.
  4. Lorimer, John (1915). Gazetteer of the Persian Gulf. British Government, Bombay. p. 669.
  5. United service magazine Part 1, pp. 711–15.
  6. "Dhayah Fort". www.rakheritage.rak.ae (in ഇംഗ്ലീഷ്). Retrieved 2018-09-12.
  7. "Dhayah Fort - Historic Site - Ras Al Khaimah". en.rasalkhaimah.ae (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2018-09-12.
  8. "Dhayah Fort". www.rakheritage.rak.ae (in ഇംഗ്ലീഷ്). Retrieved 2018-09-12.
  9. Lorimer, John (1915). Gazetteer of the Persian Gulf, Vol II. British Government, Bombay. p. 1573.
"https://ml.wikipedia.org/w/index.php?title=ധായ_കോട്ട&oldid=3825752" എന്ന താളിൽനിന്ന് ശേഖരിച്ചത്