Jump to content

ധാക്ക അനുശീലൻ സമിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അനുശീലൻ സമിതിയുടെ ശാഖയായി 1905 നവംബറിൽ ധാക്കയിലാണ്‌ ധാക്ക അനുശീലൻ സമിതി ആരംഭിച്ചത്.പുലിൻ ബീഹാരി ദാസിന്റെ നെതൃത്വത്തിൽ 80 പേരാണ്‌ തുടക്കത്തിൽ ഉണ്ടായിരുന്നത്.കിഴക്കൻ ബംഗാളിൽ ഈ സംഘടന പെട്ടെന്നു വളർന്നു.500ൽ അധികം ശാഖകൾ പുലിൻന്റെ ധാക്ക ആസ്ഥാനമായി പ്രവർത്തിച്ചു.രഹസ്യസ്വഭാവം ഉള്ളതും വിപുലവുമായിരുന്നു ഇത്തരം സംഘടനകളുടെ സവിശേഷത.പ്രവശ്യയിലെ ചെറിയ സംഘടനകൾ ഇതിൽ ലയിച്ചു.ബാകർഗഞ്ച്,ബർവലി,മോഹൻപൂർ,രാജേന്ദ്രപൂർ,രാജ്നഗർ,ഫരീദ്പൂർ,ഖുൽന,ജെസ്സോർ എന്നീ പട്ടണങ്ങളിൽ അനുശീലൻ സമിതിയുടെ ശാഖകൾ ഉണ്ടായിരുന്നു.ധാക്ക അനുശീലൻ സമിതിയുടെ ഏകദേശം അംഗങ്ങളുടെ എണ്ണം 15000 ത്തിനും 20000 നും ഇടക്കായിരുന്നു.രണ്ടുവർഷത്തിനു ശേഷം സ്വദേശി പ്രസ്ഥാനത്തിൽ നിന്ന് വ്യതിചലിക്കുക്കുകയും രാഷ്ട്രീയ തീവ്രവാദത്തിലേക്കും തിരിഞ്ഞു[1][2] .ധാക്ക് അനുശീലൻ സമിതി ഇതോടുകൂടി അരബിന്ദൊയുടെ ജുഗാന്ദർ പ്രസ്ഥാനവുമായി അഭിപ്രയ വ്യത്യാസം ഉണ്ടാവുകയും ചെയ്തു.ജുഗാന്ദറിന്റെ പ്രവർത്തനം മെല്ലെയും അപര്യയാപ്തമാണെന്നും പെട്ടെന്നുള്ള നീക്കങ്ങളിലൂടെ ലക്ഷ്യം നേടണമെന്നും സമിതി ആവശ്യപ്പെട്ടു.ഇത് രാഷ്ട്രീയ കൊലപാതകങ്ങളിലേക്ക് നയിച്ചു. ഇതിൽ പ്രധാനപ്പെട്ടത് ഡി.സി. അലന്റെ കൊലപാതമായിയിരുന്നു.എന്നാൽ ആറസ്റ്റും പുലിൻ ദാസിന്റെ നാടുകടത്തലും 1913ലെ ബാരിസൽ ഗൂഢാലോചന കേസും ഇതിനു താല്കാലികമായി നിർത്താൻ കാരണമായി.ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മൻ പക്ഷത്ത് നില്ക്കണ്ടന്ന് ധാക്ക അനുശീലൻ സമിതി തീരുമാനിച്ചു.യുദ്ധത്തിനു ശേഷം തീവ്ര പ്രസ്ഥാനങ്ങൾ തുടരുകയും അംഗങ്ങൾ പുതിയ തീവ്രപ്രസ്ഥാനങ്ങളിളേക്ക് പോവുകയും ചെയ്തു.

അവലംബം

[തിരുത്തുക]
  1. Heehs 1992, പുറം. 6
  2. Gupta 2006, പുറം. 160
  • Islam, Sirajul, Banglapedia: National Encyclopedia of Bangladesh, Asiatic Society of Bangladesh, p. 229
  • Heehs, Peter (1992), History of Bangladesh 1704-1971 (Vol I), Dhaka, Bangladesh: Asiatic Society of Bangladesh, ISBN 984-512-337-6.
"https://ml.wikipedia.org/w/index.php?title=ധാക്ക_അനുശീലൻ_സമിതി&oldid=3951858" എന്ന താളിൽനിന്ന് ശേഖരിച്ചത്