ധനു രാശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ധനു എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ധനു (വിവക്ഷകൾ) എന്ന താൾ കാണുക. ധനു (വിവക്ഷകൾ)

രാശിചക്രത്തിലെ ഒൻപതാം രാശിയാണു് ധനുരാശി. ഭാരതീയ സങ്കല്പമനുസരിച്ചു് ധനുസ്സിന്റെ രൂപമാണു് ധനുരാശിക്കു്.

ജ്യോതിഷത്തിൽ ധനുവിന്റെ രാശ്യാധിപൻ വ്യാഴനാണു്. ആഗ്നേയരാശിയും രാത്രിരാശിയും കൃതയുഗരാശിയും ക്രൂരരാശിയും സ്ഥലരാശിയുമാണു് ധനു. പൃഷ്ടോദയ രാശിയാണെങ്കിലും പകുതി നരരാശിയും പകുതി ചതുഷ്പാദരാശിയുമാണു്. ഈ രാശിയിൽ ഒരു ഗ്രഹത്തിനും ഉച്ചമോ നീചമോ ഇല്ല. പക്ഷേ ബുധനു് ഈ രാശിയിൽ ബലംകുറയും. കൊട്ടാരം, ഗവണ്മെന്റ് വക വീടുകൾ, ആയുധപ്പുര, ചൂതുകളിസ്ഥലം, പന്തയക്കുതിരകൾ, വാഹനങ്ങൾ, ചെടികൾ, കുന്നുകൾ, അടുപ്പിനടുത്ത സ്ഥലം, തൊഴുത്തുകൾ, പള്ളികൾ, ക്ഷേത്രങ്ങൾ, വിദ്യാലയങ്ങൾ, കോടതികൾ, കുറ്റിക്കാടുകൾ, വനങ്ങൾ, മരുന്നു്, ജലോത്പന്നങ്ങൾ തുടങ്ങിയവയെല്ലാം ഈ രാശിയുമായി ബന്ധപ്പെട്ട പ്രദേശങ്ങളും വസ്തുക്കളുമാണു്. നിറം പിംഗള വർണ്ണമാണു്.

അവയവകല്പനയിൽ ധനു ഒരുവ്യക്തിയുടെ തുടകളെ പ്രതിനിധാനം ചെയ്യുന്നു.

ധനുലഗ്നത്തിൽ ജനിക്കുന്നവർക്കു തന്റേടം, അത്യാഗ്രഹം, ഉന്നത വിദ്യാഭ്യാസത്തിൽ താല്പര്യം, സത്യശീലം, ദാനശീലം, സകല പ്രവൃത്തികളിലും ഉത്സാഹം തുടങ്ങിയ സ്വഭാവസവിശേഷതകളുണ്ടായിരിക്കുമെന്നു ജോതിഷം പറയുന്നു.

അഷ്ടദിക്കുകളിൽ ധനുരാശി വടക്കുപടിഞ്ഞാറു കോണിനെയാണു് പ്രതിനിധാനം ചെയ്യുന്നതു്. വീടുകളിൽ ധനുരാശിയിൽ ജലാശയങ്ങൾ പാടില്ല എന്നു വാസ്തുശാസ്ത്രം നിർദ്ദേശിക്കുന്നു.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ധനു രാശി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ധനു_രാശി&oldid=3937564" എന്ന താളിൽനിന്ന് ശേഖരിച്ചത്