ധനാശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നാടകത്തിലെ ഭരതവാക്യത്തിന്റെ സ്ഥാനമാണ് കഥകളിയിലെ ധനാശിക്കുള്ളത്. അഭിനയപൂർത്തിക്കു ശേഷം ശിഷ്ട പാത്രമായ ഒരു പച്ചവേഷം ഈശ്വര സ്തുതിരൂപത്തിൽ ചെമ്പടയിലെ വലിയ കലാശത്തിന്റെ ചില എണ്ണങ്ങൾ തലയ്ക്കുമീതെ കൈകൂപ്പി എടുത്തു കൊണ്ടാണ് ഇതനുഷ്ടിക്കുക ഈ സന്ദർഭത്തിൽ ചില ഈശ്വരസ്തുതികൾ ആലപിക്കും . കേളി, അരങ്ങു കേളി, തോടയം , വന്ദനശ്ലോകം, പുറപ്പാട് ,മേളപ്പദം ,കഥാവതരണം, ധനാശി എന്നിങ്ങനെയുള്ള അഷ്ടാംഗങ്ങൾ ഒരു മനുഷ്യ ശരീരത്തിന്റെ സങ്കല്പത്തിൽ കഥകളിയിൽ അടങ്ങിയിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ധനാശി&oldid=2448822" എന്ന താളിൽനിന്ന് ശേഖരിച്ചത്