ധനജ്ഞയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജൈനകവിയായിരുന്ന ധനഞ്ജയൻ ഏ.ഡി പത്താം ശതകത്തിൽ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്നു.ആദ്യകാല ജീവിതത്തെക്കുറിച്ച് ആധികാരികമായ വിവരങ്ങൾ ലഭ്യമല്ല. മാൾവായിലെ മുൻജ എന്ന രാജാവിനെ ആശ്രയിച്ചു ജീവിച്ചിരുന്നു എന്നു പരാമർശമുണ്ട്. ധനഞ്ജയന്റെ പ്രധാന കൃതി 'ദശരൂപ'മാണ്.300 കാരികകൾ അടങ്ങിയ ദശരൂപത്തിനു 4 ഭാഗങ്ങൾ ഉണ്ട്.നാടകരൂപങ്ങളെ പത്തുതരത്തിൽ വിഭജിച്ച് അവയെ വ്യാഖ്യാനിയ്ക്കുന്ന കൃതിയാണിത്.[1].ധനികൻ എന്ന സഹോദരൻ ദശരൂപത്തിനു ദശരൂപാവലോകനം എന്ന വ്യാഖ്യാനം രചിച്ചിട്ടുണ്ട്. എന്നാൽ ഇതു ധനഞ്ജയൻ തന്നെയാനെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

മറ്റുകൃതികൾ[തിരുത്തുക]

  • നാമമാല
  • നിഘണ്ടുസമയ

അവലംബം[തിരുത്തുക]

  1. Datta, Amaresh (1988). "Encyclopaedia of Indian Literature: Devraj to Jyoti" (in ഇംഗ്ലീഷ്). Sahitya Akademi.
"https://ml.wikipedia.org/w/index.php?title=ധനജ്ഞയൻ&oldid=3849844" എന്ന താളിൽനിന്ന് ശേഖരിച്ചത്