ദ സ്പൈ ഹു ലവ്ഡ് മി (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Spy Who Loved Me
പ്രമാണം:Spy Who Loved Me-Ian Fleming.jpg
First edition cover, published by Jonathan Cape
കർത്താവ്Ian Fleming
പുറംചട്ട സൃഷ്ടാവ്Richard Chopping (Jonathan Cape ed.)
രാജ്യംUnited Kingdom
ഭാഷEnglish
പരമ്പരJames Bond
സാഹിത്യവിഭാഗംSpy fiction
പ്രസാധകർJonathan Cape
പ്രസിദ്ധീകരിച്ച തിയതി
16 April 1962
മാധ്യമംPrint (hardback & paperback)
ഏടുകൾ198
മുമ്പത്തെ പുസ്തകംThunderball
ശേഷമുള്ള പുസ്തകംOn Her Majesty's Secret Service

ബ്രിട്ടീഷ് സാഹിത്യകാരനായ ഇയാൻ ഫ്ലെമിങിന്റെ ജെയിംസ് ബോണ്ട് പരമ്പരയിലെ ഒമ്പതാമത്തെ നോവലാണ് ദ സ്പൈ ഹു ലവ്ഡ് മി. 1962 ഏപ്രിൽ 16 ന് ജൊനാതൻ കേപ്പാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. ലൈംഗികതയുടെ ചുവനിറഞ്ഞതും ഏറ്റവും ചെറുതുമായ ജെയിംസ്  ബോണ്ട് നോവലായിരുന്നു ഇത്. മുൻപത്തെ ജെയിംസ് ബോണ്ട് നോവലുകളുടെ ആഖ്യാനരീതിയിൽ നിന്ന് വളരെ വ്യത്യസ്തമായി വിവിയെന്നെ മിച്ചൽ എന്ന ഒരു കനേഡിയൻ സ്ത്രീ കഥപറയുന്ന രീതിയിലാണ് ഇത് എഴുതപ്പെട്ടത്. നോവലിന്റെ മൂന്നിൽ രണ്ട് ഭാഗം കഴിയും വരെയും ജെയിംസ് ബോണ്ട് നേരിട്ട് പ്രത്യക്ഷപ്പെടുന്നുപോലുമില്ല. മിച്ചലിനെ സഹ എഴുത്തുകാരിയായി ഒരു ആമുഖം ഫ്ലെമിങ് ഈ നോവലിൽ അവതരിപ്പിച്ചിട്ടുമുണ്ട്.

"https://ml.wikipedia.org/w/index.php?title=ദ_സ്പൈ_ഹു_ലവ്ഡ്_മി_(നോവൽ)&oldid=3529700" എന്ന താളിൽനിന്ന് ശേഖരിച്ചത്