Jump to content

ദ സറ്റാനിക് ബൈബിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ് സാത്താനിക് ബൈബിൾ
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ്ആന്റൺ ലെവി
ഭാഷഇംഗ്ലീഷ്
പരമ്പരയുണൈറ്റഡ് സ്റ്റേറ്റ്സ്
വിഷയങ്ങൾസാത്താനിസം, മാന്ത്രികം
പ്രസാധകർഏവൺ ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
1969
മാധ്യമംഅച്ചടി
ഏടുകൾ272
ISBN978-0-380-01539-9
ശേഷമുള്ള പുസ്തകംദ സാത്താനിക് വിച്ച്

സാത്താനിസത്തെക്കുറിച്ച് ആന്റൺ ലെവി രചിച്ച ഉപന്യാസങ്ങളുടെയും നിരൂപണങ്ങളുടെയും സമാഹാരമെന്ന നിലയിൽ 1969-ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് ദ സറ്റാനിക് ബൈബിൾ (ഇംഗ്ലീഷ്: The Satanic Bible) ഇത് സാത്താനിക് ബൈബിൾ, സാത്താൻ ബൈബിൾ എന്നീ പേരുകളിലും അറിയപ്പെടുന്നു. ലെവിയൻ സാത്താനിസം എന്ന സമ്പ്രദായത്തിനു ജനപ്രീതി ലഭിക്കുവാൻ സഹായകമായ ഈ ഗ്രന്ഥത്തെ പ്രസ്തുത സമ്പ്രദായത്തിന്റെ അടിസ്ഥാന ഗ്രന്ഥമായി കണക്കാക്കിവരുന്നു.[1] സമകാലിക സാത്താനിസത്തിന്റെ വളർച്ചയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകമായി ഇതിനെ വിലയിരുത്താറുണ്ട്.[2] ക്രിസ്തുമതസ്ഥർ ബൈബിളിനെ ഒരു വിശുദ്ധ ഗ്രന്ഥമായി വിലയിരുത്തുമ്പോൾ ലെവിയൻ സാത്താനിക വിശ്വാസികൾ സറ്റാനിക് ബൈബിളിനെ ഒരു ആധികാരിക ഗ്രന്ഥമായി കണക്കാക്കുന്നു.[1][3] സ്വന്തം ശക്തിയെയും കഴിവുകളെയും സ്തുതിക്കുക എന്നതാണ് ലെവിയൻ സാത്താനിസത്തിന്റെ അടിസ്ഥാന തത്ത്വം. ദൈവം എന്നത് ഓരോരുത്തരുടെയും വ്യക്തിത്വത്തിന്റെ തന്നെ ആവിഷ്കാരമാണെന്നും അതിനു ബാഹ്യമായ നിലനിൽപ്പില്ലെന്നുമാണ് ലെവിയൻ സാത്താനികർ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ അവർ നിരീശ്വരവാദികളാണ്.[4][5][6]. അവർ ദൈവത്തെയോ സാത്താനെയോ ആരാധിക്കുന്നില്ല. മതങ്ങൾ അനുശാസിക്കുന്ന ജീവിതരീതിയിൽ നിന്നുള്ള സ്വാതന്ത്ര്യത്തെയാണ് അവർ 'സാത്താൻ' എന്നുവിളിക്കുന്നത്. സറ്റാനിക് ബൈബിളിന്റെ മുപ്പതു പതിപ്പുകളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. പുസ്തകത്തിന്റെ പത്തുലക്ഷത്തിലേറെ കോപ്പികൾ ഇതുവരെ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.[7][8]

ദ സറ്റാനിക് ബൈബിൾ പ്രധാനമായും ദ ബുക്ക് ഓഫ് സാത്താൻ, ദ ബുക്ക് ഓഫ് ലൂസിഫർ, ദ ബുക്ക് ഓഫ് ബെലിയൽ, ദ ബുക്ക് ഓഫ് ലെവിയാതൻ എന്നിങ്ങനെ നാലു പുസ്തകങ്ങളുടെ സമാഹാരമാണ്. ബൈബിളിലെ പത്തു കൽപ്പനകളെയും സുവർണ്ണ നിയമത്തെയും വെല്ലുവിളിക്കുന്ന ദ ബുക്ക് ഓഫ് സാത്താൻ എന്ന പുസ്തകം എപ്പിക്യൂറിയനിസത്തെ (ജീവിതം സുഖിക്കുവാനുള്ളതാണ് എന്ന സിദ്ധാന്തം) പ്രോത്സാഹിപ്പിക്കുന്നു.[9] ദ സറ്റാനിക് ബൈബിളിലെ തത്ത്വചിന്തയെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകമാണ് ദ ബുക്ക് ഓഫ് ലൂസിഫർ. സ്നേഹം, വെറുപ്പ്, ലൈംഗികത, അനിയന്ത്രണം എന്നിവയെക്കുറിച്ചു പറയുന്ന പന്ത്രണ്ട് അധ്യാങ്ങൾ ഇതിലുണ്ട്. ഈ ഗ്രന്ഥത്തിലൂടെ, മതത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന കിംവദന്തികൾ ദൂരീകരിക്കുവാൻ ഗ്രന്ഥകാരൻ ശ്രമിക്കുന്നുണ്ട്. ദ ബുക്ക് ഓഫ് ബെലിയൽ എന്ന മൂന്നാമത്തെ പുസ്തകത്തിൽ ആചാരാനുഷ്ഠാനങ്ങളെയും മന്ത്രവാദത്തെയും കുറിച്ച് പറയുന്നു. ആചാരക്രമങ്ങൾ അനുഷ്ഠിക്കുന്നതിനായി മനസ്സിനെ സജ്ജമാക്കുന്നതെങ്ങനെ എന്നും ഇതിൽ വിശദമാക്കുന്നു. അനുകമ്പ, ലൈംഗികത, സംഹാരം എന്നിവ നടത്തുന്നതിനുള്ള നിർദ്ദേശങ്ങളും ഈ പുസ്തകത്തിലുണ്ട്.[10] അവസാനത്തെ പുസ്തകമായ ദ ബുക്ക് ഓഫ് ലെവിയാതനിൽ കരുണ, കാമാസക്തി, സാത്താൻ, സംഹാരം എന്നിവയെ സ്തുതിക്കുന്നു.[11] ജോൺ ഡീയുടെ എനോക്യൻ മാന്ത്രികവിദ്യയും ഇതിൽ പറയുന്നുണ്ട്.[12]

ദ സറ്റാനിക് ബൈബിൾ എന്ന പുസ്തകത്തിനു മിശ്രപ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മൂർച്ചയുള്ളതും സ്വാധീനശക്തിയുള്ളതുമായ പുസ്തകമായി ഇതിനെ പലരും വിലയിരുത്തുന്നു.[13] [14] പല പുസ്തകങ്ങളുടെയും ഉള്ളടക്കം മോഷ്ടിച്ചാണ് ആന്റൺ ലെവി ഈ പുസ്തകം രചിച്ചതെന്ന ആരോപണം ശക്തമാണ്.[15] ലെവിയുടെ ആശയങ്ങൾ പലതും മറ്റുള്ളവരിൽ നിന്നു കടമെടുത്തവയാണെന്നും പറയപ്പെടുന്നു.[16][17] സാത്താനിക് ബൈബിളിന്റെ ഉള്ളടക്കം വളരെ അപകടമേറിയതാണെന്നും കൗമാരപ്രായക്കാരെ ദോഷകരമായി സ്വാധീനിക്കുമെന്നുമുള്ള വിലയിരുത്തലുകളും ശക്തമാണ്.[18] വിദ്യാലയങ്ങളിലും ഗ്രന്ഥശാലകളിലും ജയിലുകളിലും ഈ പുസ്തകം നിരോധിക്കുവാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്.[19][20][21][22]

ചരിത്രം

[തിരുത്തുക]

ദ സറ്റാനിക് ബൈബിളിന്റെ ഉത്ഭവത്തെക്കുറിച്ച് പല കഥകളുണ്ട്. ചർച്ച് ഓഫ് സാത്താനെക്കുറിച്ചും അവിടുത്തെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുമുള്ള പ്രബന്ധത്തെ ആസ്പദമാക്കിയാണ് ആന്റൺ ലെവി ഈ ഗ്രന്ഥം രചിച്ചതെന്നും നിരവധി ആളുകൾ അദ്ദേഹത്തെ സ്വാധനിച്ചിരുന്നതായും പീറ്റർ എച്ച്. ഗിൽമോർ അഭിപ്രായപ്പെടുന്നു.[23] ഏവൺ പബ്ലിഷേഴ്സിലെ പീറ്റർ മേയർ നിർദ്ദേശിച്ചതിനെത്തുടർന്നാണ് ലെവി ഈ ഗ്രന്ഥം രചിച്ചതെന്ന് അദ്ദേഹത്തിന്റെ മകൾ സീന ഷ്രെക്ക് പറയുന്നു.[17] 1968-ൽ പുറത്തിറങ്ങിയ റോസ്മേരി ബേബി എന്ന ഭയാനക ചലച്ചിത്രത്തിനു ലഭിച്ച സ്വീകാര്യതയെത്തുടർന്നാണ് സാത്താനിസത്തെക്കുറിച്ച് ഒരു ഗ്രന്ഥം എഴുതാൻ മേയർ ലെവിയോട് ആവശ്യപ്പെട്ടത്.[24] സാത്താനിസത്തെക്കുറിച്ച് മുമ്പ് നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതിയിട്ടുള്ള ലെവി അവയെല്ലാം സമാഹരിച്ച് ഒരു പുസ്തകമാക്കുകയായിരുന്നു.[25][17] മറ്റു ഗ്രന്ഥകാരന്മാർ എഴുതിയ പുസ്തകങ്ങളും ലെവി അവലംബമാക്കിയിട്ടുണ്ട്[15][23][26][27][28][29]

പ്രസിദ്ധീകരണ ചരിത്രം

[തിരുത്തുക]

1969-ൽ ഏവൺ പബ്ലിക്കേഷൻസാണ് ദ സറ്റാനിക് ബൈബിൾ പുറത്തിറക്കിയത്. പുസ്തകത്തിന്റെ 30 പതിപ്പുകൾ ഇതുവരെ പുറത്തിറങ്ങിയിട്ടുണ്ട്.[7][30][31][32] പുസ്തകത്തിന്റെ ഉള്ളടക്കത്തിനു മാറ്റം സംഭവിച്ചിട്ടില്ലെങ്കിലും ആമുഖം പലതവണ മാറ്റിയെഴുതപ്പെട്ടിട്ടുണ്ട്.[33][34] ഏതാണ്ട് പത്തുലക്ഷത്തിലധികം കോപ്പികൾ ഇതുവരെ വിറ്റഴിക്കപ്പെട്ടിട്ടിണ്ട്.[33] ഡാനിഷ്, സ്വീഡിഷ്, ജർമ്മൻ, സ്പാനിഷ്, ഫിന്നിഷ്, തുർക്കിഷ് ഭാഷകളിലുള്ള പരിഭാഷകളും പുറത്തിറങ്ങിയിട്ടുണ്ട്.[35]

സാത്താന്റെ കൽപ്പനകൾ

[തിരുത്തുക]

സറ്റാനിക് ബൈബിളിന്റെ ആമുഖത്തിൽ ദൈവം, നന്മ, തിന്മ, മനുഷ്യസ്വഭാവം എന്നിവ ചർച്ച ചെയ്യുന്നു. ഇതിൽ സാത്താന്റെ ഒമ്പതു പ്രസ്താവനകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ ഒമ്പതു സാത്താനിക വാക്യങ്ങളാണ് ലെവിയൻ സാത്താനിസത്തിന്റെ അടിസ്ഥാന ആശയങ്ങൾ. ഇവയെ ആസ്പദമാക്കി ആന്റൺ ലെവി 1987-ൽ നയൻ സറ്റാനിക് സിൻസ് എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.[25][17][36]

സ്വീകരണം

[തിരുത്തുക]

ദ സറ്റാനിക് ബൈബിളിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തിയിട്ടിണ്ട്. ഈ പുസ്തകത്തിലെ ഉള്ളടക്കം കുറ്റകൃത്യങ്ങൾക്കു പ്രേരണ നൽകുന്നുവെന്നതാണ് പ്രധാന വിമർശനം. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി കൊലപാതകങ്ങളും അക്രമങ്ങളും ലൈംഗികാതിക്രമങ്ങളും നടത്തുന്നതിന് ഈ പുസ്തകം കാരണമായിട്ടുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.[37][38][39] മാനസിക ദൗർബല്യമുള്ളവരെ വളരെ വേഗം സ്വാധീനിക്കുവാൻ ഈ പുസ്തകത്തിനു കഴിയും.[18] കൗമാര പ്രായത്തിലുള്ളവർക്കു മോശം സന്ദേശമാണ് പുസ്തകം നൽകുന്നതെന്ന വിമർശനവും ശ്രദ്ധേയമാണ്.[40][41] ലോകത്തിന്റെ പലഭാഗത്തും പുസ്തകം നിരോധിക്കുവാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. [19][20] ജയിലുകളിൽ സാത്താനിക ബൈബിൾ നിരോധിക്കുന്നതിനെ കോടതികളിൽ പലതവണ ചോദ്യം ചെയ്തിട്ടുണ്ട്.[21][42][43] സറ്റാനിക് ബൈബിളിനെതിരെയുള്ള നിരോധനങ്ങൾ അപൂർവ്വമായി മാത്രമേ സംഭവിച്ചിട്ടുള്ളൂ.[22] 1973 മുതൽ 1993 വരെ ദക്ഷിണാഫ്രിക്കയിൽ ഈ പുസ്തകം നിരോധിക്കപ്പെട്ടിട്ടുണ്ട്.[44]

കുറിപ്പുകൾ

[തിരുത്തുക]
  1. 1.0 1.1 Lewis 2003, പുറം. 105.
  2. Lewis 2003, പുറം. 116.
  3. Gallagher 2013, പുറം. 121.
  4. Wright 1993, പുറം. 143.
  5. LaVey 2005, പുറം. 40.
  6. Muzzatti 2005, പുറം. 874.
  7. 7.0 7.1 Hallman 2006, പുറം. 115.
  8. Mathews 2009, പുറം. 54.
  9. LaVey 2005, പുറം. 30.
  10. LaVey 2005, പുറങ്ങൾ. 121–140.
  11. LaVey 2005, പുറങ്ങൾ. 144–152.
  12. LaVey 2005, പുറങ്ങൾ. 157–272.
  13. Metzger 2008, പുറം. 278.
  14. Bromley 2005, പുറങ്ങൾ. 8127–8128.
  15. 15.0 15.1 Lewis 2001, പുറം. 49.
  16. Lewis 2003, പുറങ്ങൾ. 113–115.
  17. 17.0 17.1 17.2 17.3 Schreck & Schreck 1998.
  18. 18.0 18.1 Linedecker 1991, പുറങ്ങൾ. 77–95.
  19. 19.0 19.1 Steinberg 1986.
  20. 20.0 20.1 Lam 1999.
  21. 21.0 21.1 Bogan 2011.
  22. 22.0 22.1 Taub & Nelson 1993, പുറം. 530.
  23. 23.0 23.1 LaVey 2005, പുറം. 14.
  24. There is some disagreement over this claim: Gilmore states in the introduction that it was in fact LaVeyan Satanism that influenced Rosemary's Baby.
  25. 25.0 25.1 Lewis 2001, പുറം. 192.
  26. Lewis 2003, പുറം. 112.
  27. Lewis 2003, പുറം. 113.
  28. Petersen 2009, പുറം. 50.
  29. Ellis 2000, പുറം. 180.
  30. Lewis 2001, പുറം. 146.
  31. Shoup, Leonard. "The Satanic Bible by Anton Szandor LaVey - the Rare Hardcover 1st Edition". Biblio. Retrieved 11 May 2015.
  32. "Satanic Bible Hardcover". Rabid Crow Arts and Graphics. Retrieved 11 May 2015.
  33. 33.0 33.1 Mathews 2009, പുറങ്ങൾ. 54–56.
  34. Lewis 2001, പുറങ്ങൾ. 20–21.
  35. Ankarloo & Clark 1999, പുറം. 95.
  36. Lewis 2002, പുറം. 9.
  37. Versluis 2006, പുറം. 116.
  38. Taub & Nelson 1993, പുറം. 531.
  39. Harpur 1989.
  40. Perlmutter & LaVey 2003.
  41. MacLeod 1990.
  42. USA Today 1990.
  43. Associated Press 1990.
  44. "Censored publications: ID 9914286". Beacon for Freedom of Expression. Retrieved 4 May 2013. Period of censorship: June 22, 1973 – January 22, 1993

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദ_സറ്റാനിക്_ബൈബിൾ&oldid=3999334" എന്ന താളിൽനിന്ന് ശേഖരിച്ചത്