ദ ഷെയ്പ്പ് ഓഫ് വാട്ടർ
ദ ഷെയ്പ്പ് ഓഫ് വാട്ടർ | |
---|---|
സംവിധാനം | Guillermo del Toro |
നിർമ്മാണം |
|
കഥ | Guillermo del Toro |
തിരക്കഥ |
|
അഭിനേതാക്കൾ | |
സംഗീതം | Alexandre Desplat |
ഛായാഗ്രഹണം | Dan Laustsen |
ചിത്രസംയോജനം | Sidney Wolinsky |
വിതരണം | Fox Searchlight Pictures |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ |
|
ബജറ്റ് | $19.5 million[1] |
സമയദൈർഘ്യം | 123 minutes[2] |
ആകെ | $39.2 million[3] |
ഗില്ലെർമൊ ദെൽ തോറൊ സംവിധാനം ചെയ്ത് 2017 ൽ ഇറങ്ങിയ ഒരു അമേരിക്കൻ ഫാന്റസി ഡ്രാമ ചലച്ചിത്രമാണ് ദ ഷെയ്പ്പ് ഓഫ് വാട്ടർ. ദെൽ തോറൊയും വനേസ്സ ടെയ്ലറും ചേർന്ന് തിരക്കഥ എഴുതിയ ചിത്രത്തിൽ സാലി ഹോക്കിൻസ്, മൈക്കിൾ ഷാനൻ, റിച്ചാർഡ് ജെൻകിൻസ്, ഒക്ടാവിയ സ്പെൻസർ എന്നിവർ അഭിനയിച്ചു. 1962 ൽ യുഎസിലെ ബാൾട്ടിമോറിൽ വച്ച് നടക്കുന്നതായി ചിത്രീകരിച്ച ചിത്രത്തിൽ, ഒരു യുഎസ് സർക്കാർ ഗവേഷണസ്ഥാപനത്തിൽ ജീവനക്കാരിയായ, ബധിരയായ സ്ത്രീയും മനുഷ്യരൂപിയായ ഒരു ഉഭയജീവിയും തമ്മിലുള്ള സൗഹൃദമാണ് പ്രമേയം. പല നിരൂപകരും പാൻസ് ലേബ്രിൻത്തിനു ശേഷം ഡെൽ ടോറോയുടെ മികച്ച ചിത്രമായി ഈ ചിത്രത്തെ വിശേഷിപ്പിച്ചു. ഹോക്കിൻസിന്റെ പ്രകടനവും പ്രകീർത്തിക്കപ്പെട്ടു.[4]
2017 ഓഗസ്റ്റ് 31 ന് 74-ാമത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഇവിടെ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ലയൺ പുരസ്‌കാരം ഈ ചിത്രം നേടി. 2017 ലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചു. [5]
2017 ഡിസംബർ 1 ന് ന്യൂയോർക്ക് നഗരത്തിലെ രണ്ട് തിയേറ്ററുകളിൽ പരിമിതമായ രീതിയിൽ ചിത്രം റിലീസ് ചെയ്തു. ദെൽ തോറൊ, ഡാനിയൽ ക്രോസ് എന്നിവർ ചേർന്ന് എഴുതിയ ഈ ചിത്രത്തിന്റെ ഒരു നോവൽ പതിപ്പ് 2018 ഫെബ്രുവരി 27 ന് പുറത്തിറക്കും. [6]
അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഈ വർഷത്തെ മികച്ച 10 ചിത്രങ്ങളിൽ ഒന്നായി ദ ഷെയ്പ് ഓഫ് വാട്ടറിനെ തിരഞ്ഞെടുത്തു. 90-ാമത് അക്കാദമി അവാർഡിൽ, പതിമൂന്ന് ഇനങ്ങളിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ഈ ചിത്രം മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച ഒറിജിനൽ സ്കോർ, മികച്ച പ്രൊഡക്ഷൻ ഡിസൈൻ എന്നിവയിൽ അക്കാദമി പുരസ്‌കാരം നേടി.[7] 75-ാമത് ഗോൾഡൻ ഗ്ലോബ് അവാർഡുകളിൽ ഏറ്റവും മികച്ച സംവിധായകനും മികച്ച പശ്ചാത്തല സംഗീത തിനും പുരസ്‌കാരം നേടി. 71-ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകളിൽ, ഈ ചിത്രത്തിന് മികച്ച ചിത്രത്തിന് ഉൾപ്പെടെ 12 നാമനിർദ്ദേശം ലഭിച്ചു.[8]
കഥാസാരം
[തിരുത്തുക]അനാഥ ശിശുവായ എലിസ എസ്പോസിറ്റോയെ ഒരു നദിയിൽനിന്നു കണ്ടെടുക്കുമ്പോൾ അവളുടെ കഴുത്തിൽ ഒരു മുറിവുണ്ടായിരുന്നു. മൂകയും ബധിരയുമായിരുന്ന അവൾ ആശയവിനിമയം ചെയ്തിരുന്നത് ആംഗ്യഭാഷയിലൂടെയായിരുന്നു. മുതിർന്നതിനുശേഷം അവൾ ഒരു സിനിമാ തീയേറ്ററിൻറെ മുകളിലുള്ള അപ്പാർട്ട്മെന്റിൽ ഏകയായി താമസിച്ചു വരികയായിരുന്നു. 1962 ലെ ശീതയുദ്ധകാലത്ത് അവൾ ബാൾട്ടിമോർറിലെ ഒരു രഹസ്യ സർക്കാർ ലബോറട്ടറിയിൽ ഒരു ശുചീകരണ തൊഴിലാളിയായി സേവനമനുഷ്ടിച്ചു വന്നിരുന്നു. അടുത്ത സുഹൃത്തുക്കളായി അവൾക്കുണ്ടായിരുന്നത്, അപ്പാർട്ടുമെന്റിലെ തൊട്ടടുത്ത താമസക്കാരനും പരസ്യ ചിത്രകാരനുമായിരുന്ന ജീവിതപ്രാരാബ്ദങ്ങളാൽ വലഞ്ഞിരുന്നതുമായ ഗൈൽസ് ആണ്. എലിസയുമായി അയാൾ തീവ്രമായ അടുപ്പം പുലർത്തിപ്പോന്നിരുന്നു. മറ്റൊരാൾ അവളുടെ സഹപ്രവർത്തകയും ആഫ്രിക്കൻ-അമേരിക്കൻ സ്ത്രീയുമായിരുന്ന സെൽഡയായിരുന്നു. എലിസയ്ക്കു മറ്റുള്ളവരുമായുള്ള ആശയവിനിമയത്തിന് സെൽഡ സഹായം നൽകിയിരുന്നു.
കേണൽ റിച്ചാർഡ് സ്ട്രിക്ക്ലാന്റ് ഒരു തെക്കേ അമേരിക്കൻ നദിയിൽനിന്നു പിടികൂടിയ അപൂർവ്വ ജന്തുവിനെ ഒരു ടാങ്കിനുള്ളിൽ സൂക്ഷിച്ച നിലയിൽ ഈ ലാബിൽ ലഭിച്ചിരുന്നു. എലിസ ജിജ്ഞാസാപൂർവ്വം ഈ ജീവിയെ നിരീക്ഷിക്കുകയും അത് മനുഷ്യനുമായി സാദൃശ്യമുള്ള ഒരു ഉഭയജീവിയാണെന്ന് കണ്ടെത്തുകയും രഹസ്യമായി അതിനെ സന്ധിച്ച് ജീവിയുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്തു.
ഭാവിയിൽ സ്പെയ്സ് റേസിൽ (20 ആം നൂറ്റാണ്ടിൽ ശീതയുദ്ധകാലത്ത് യു.എസും. യു.എസ്.എസ്.ആറും തമ്മിൽ ബഹിരാകാശ യാത്രാരംഗത്തുണ്ടായിരുന്ന മത്സരം) സാധ്യമാകാവുന്ന നേട്ടങ്ങൾക്കായി ജീവിയെ ചൂഷണം ചെയ്യാൻ ആഗ്രഹിക്കുന്ന ജനറൽ ഫ്രാങ്ക് ഹോയിറ്റ് ഈ ജീവിയെ ജന്തുശരീരച്ഛേദനം നടത്തി പരീക്ഷണങ്ങൾക്കു വിധേയനാക്കുവാൻ സ്ട്രിക്ക്ലാന്റിനോട് ഉത്തരവിട്ടു. ഇവിടെ ജോലിയെടുത്തിരുന്ന ശാസ്തജ്ഞനായിരുന്ന ഡോക്ടർ റോബർട്ട് ഹോഫ്സ്റ്റെറ്റ്ലർ എന്നയാൾ യഥാർത്ഥത്തിൽ സോവിയറ്റ് ചാരനായിരുന്ന ഡിമിട്രി മോസെൻകോവ് ആയിരുന്നു. അയാൾ കൂടുതൽ പഠനങ്ങൾക്കായി ജീവിയെ ജീവനോടെ നിലനിറുത്തുന്നതിനായി വാദിച്ചുവെങ്കിലും ആ അപേക്ഷ വൃഥാവിലായി. അതേസമയം തന്നെ ഈ ജീവിയെ ദയാവധത്തിനു വിധേയനാക്കുവാനുള്ള സോവിയറ്റ് ചാരത്തലവന്മാരുടെ നിർദ്ദേശവും അയാൾക്കെത്തി. ജീവിയെ ഏതുരീതിയിലാണ് അമേരിക്കക്കാർ കൈകാര്യ ചെയ്യാൻ പോകുന്നതെന്നുള്ള ഏകദേശരൂപം എലിസ മനസ്സിലാക്കുകയും അതിനെ മോചിതനാക്കുന്നതിനു സഹായിക്കുവാൻ അവൾ ഗൈൾഡിനെ വശത്താക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നു. എലിസയുടെ ഗൂഢാലോചന മോസൻകോവ് മനസ്സിലാക്കുകയും അവളെ സഹായിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. മോസൻകോവ് എലിസയുടെ ഗൂഢാലോചന കണ്ടുപിടിക്കുകയും അവളെ സഹായിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. പ്രാരംഭത്തിൽ സെൽഡ് ഈ പദ്ധതിയെ എതിർക്കുന്നുണ്ടെങ്കിലും ഈ രക്ഷപ്പെടുത്തൽ വിജയകരമാക്കുന്നതിൽ സെൽഡ അവളുടേതായ പങ്കുവഹിച്ചിരുന്നു. രക്ഷപെടുത്തപ്പെട്ട ജീവിയെ എലിസ തന്റെ അപ്പാർട്ട്മെന്റിലെ ബാത്ത്ടബ്ബിൽ കൂടുതൽ പ്രത്യേക രാസവസ്തുക്കൾ ചേർത്ത് നിലനിറുത്തുന്നു. അടുത്തുള്ള കനാൽ സമുദ്രത്തിലേയക്കു തുറക്കുന്ന അവസരത്തിൽ അതിലൂടെ ജീവിയെ രക്ഷപെടുത്താനുള്ള നീക്കങ്ങൾ നടത്തുകയും ചെയ്യുന്നു.
ജീവിയെ വീണ്ടെടുക്കുവാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി സ്ലിക്ക്ലാന്റ് എലീസയെയും സെൽഡയെയും ചോദ്യം ചെയ്യുന്നു. എന്നാൽ എലിസയുടെ മുന്നേറ്റത്തെ ചെറുക്കുന്നതിൽ അയാൾ പരാജയം രുചിക്കുകയും അവരെ ജോലിയിൽനിന്നു പിരിച്ചുവിടുന്നതിൽ കാര്യങ്ങളെത്തുകയും ചെയ്തു. തിരികെ വീട്ടിലെത്തിയ, ഗൈൽസിന് ജീവി തന്റെ പൂച്ചകളിലൊന്നിനെ ആഹരിക്കുന്ന ജീവിയെയാണ് കാണുവാൻ കഴിഞ്ഞത്. പരിഭ്രമിച്ചുപോയ ആ ജീവി ഗൈൽസിന്റെ ഭുജത്തിൽ മുറിവേൽപ്പിക്കുകയും അപ്പാർട്ട്മെന്റിൽ അയാലെ ബന്ധനസ്ഥനാക്കുകയും ചെയ്തു. എലിസ ജീവിയെ കണ്ടെത്തുമ്പോൾ അത് പടിക്കെട്ടുകൾക്കു താഴെ സിനിമാഹാളിനു സമീപത്തെത്തിയിരുന്നെങ്കിലും തിരികെ അപ്പാർട്ടുമെന്റിലെത്തിക്കുന്നതിൽ അവൾ വിജയിച്ചു. ജീവി ഗൈൽസിന്റെ കഷണ്ടി ബാധിച്ച തലയിലും മുറിവേറ്റ ഭുജത്തിലും തലോടുകയും അടുത്ത ദിവസം രാവിലെ മുറിവുകൾ പൂർവ്വഗതി പ്രാപിക്കുകയും ഭാഗികമായി തലയിൽ മുടി വളരാൻ തുടങ്ങുന്നതായും മനസ്സിലായതോടെ അയാൾ അത്ഭുതപരതന്ത്രനായി. എലിസയും ജീവിയും പെട്ടെന്നുതന്നെ അടുപ്പത്തിലായിത്തീരുന്നു.
36 മണിക്കൂറിനുള്ളിൽ ജീവിയെ വീണ്ടെടുക്കുന്നതിന് ജനറൽ ഫ്രാങ്ക് ഹോയിറ്റ് സ്ക്രി സ്ലിക്ക്ലാന്റിനുമേൽ അന്ത്യശാസനം മുഴക്കുന്നു. അതേസമയം, രണ്ടുദിവസത്തിനുള്ളിൽ മോസൻകോവ് കാര്യങ്ങൾക്കു തീരുമാനമാക്കാമെന്ന് മോസൻകോവ് തന്റെ കൂട്ടാളികൾക്ക് ഉറപ്പുകൊടുക്കുന്നു. ജീവിയെ രക്ഷപെടുത്താനുള്ള തീയതി അടുത്തുവരവേ, അതിന്റെ ആരോഗ്യം ക്ഷയിച്ചുവരുന്നു. മോസൻകോവ് ഒളിസ്ഥലത്തേയ്ക്ക് തന്റെ കൂട്ടാളികെ സന്ധിക്കുവാൻ പോകവേ ക്ക്ലാന്റ് പിന്തുടരുകയും അവിടെവച്ചുണ്ടായി വെടിവയ്പ്പിൽ മോസൻകോവിനു കൂട്ടാളികളിലൊരാളുടെ വെടിയേൽക്കുകയും ചെയ്യുന്നു. എന്നാൽ റഷ്യൻ ചാരന്മാർ സ്ലിക്ക്ലാന്റിനാൽ കൊല്ലപ്പെടുകയും മരണാസന്നനായിക്കിടക്കുന്ന മോസൻകോവിനെ പീഡിപ്പിച്ച് അയാൾ കാര്യങ്ങൾ മനസ്സിലാക്കൻ ശ്രമിക്കുകയും ചെയ്യുന്നു. തന്റെ മുറിവുകളിൽനിന്നുള്ള രക്തം വാർന്ന് മരണമടയുന്നതിനുമുമ്പ് മോസൻകോവ് എലിസയെയും സെൽഡയെയും ഒറ്റുകൊടുക്കുന്നു. സ്ട്രിക്ക്ലാന്റ്‍ സെൽഡയുടെ ഭവനത്തിൽ പോയി അവളെ ഭീഷണിപ്പെടുത്തുന്നു. ഈ ജീവിയെ സൂക്ഷിക്കുന്നത് എലിസയാണെന്ന് അവളുടെ ഭയന്നുപോയ ഭർത്താവ് വെളിപ്പെടുത്തുന്നു. സ്ട്രിക്ക്ലാന്റ്‍ എലിസയുടെ അപ്പാർട്ട്മെന്റിൽ തിരച്ചിൽ നടത്തുകയും അവിടെയുള്ള കലണ്ടറിലെ കുറിപ്പിൽനിന്ന് ജീവിയെ എങ്ങോട്ടാണ് കൊണ്ടുപോയിരിക്കുന്നതെന്നു മനസ്സിലാക്കുകയും ചെയ്യുന്നു.
കനാൽമുഖത്തുവച്ച് എലീസയും ഗൈൽസും ജന്തുവിന് വിടനൽകുന്നു. എന്നതാൽ തത്സമയം അവിടെ എത്തിച്ചേർന്ന സ്ട്രിക്ക്ലാന്റ് എല്ലാവരേയും ആക്രമിക്കുന്നു. അയാൾ ഗൈൽസിനെ അടിച്ചു താഴെയിടുകയും എലിസയേയും ജന്തുവിനേയും വെടിവയ്ക്കുകയും ചെയ്യുന്നു. രണ്ടുപേരും മരണാസന്നരായി കിടക്കുന്നുവെങ്കിലും ജീവി സ്വയമേ സുഖപ്പെട്ട് ഉയിർത്തെണീക്കുകയും സ്ട്രിക്ക്ലാന്റിന്റെ കഴുത്തുമുറിച്ച് വധിക്കുകയും ചെയ്യുന്നു. ഈ സമയം സെൽഡയോടൊപ്പം പോലീസ് എത്തുകയും എലീസയേയുമെടുത്തുകൊണ്ട് ജീവി കനാലിന്റെ അഗാധതിയിലേയ്ക്കു കുതിക്കുകയും ചെയ്യുന്നു. അഗാധതയിൽവച്ച് ജീവി അവളെ സുഖപ്പെടുത്തുന്നു. ജീവിയുടെ സ്പർശം അവളുടെ കഴുത്തിലെ മുറിവിന്റെ പാടുകളിൽ പതിയുന്നതോടെ അവൾ ചെകിളയിലൂടെ ശ്വസിക്കുവാൻതുടങ്ങുന്നു. ചിത്രത്തിന്റെ അവസാനഭാഗത്തെ വിവരണത്തിൽ എലീസ് ജീവിയോടൊത്തു സുഖമായി ജീവിക്കുന്നതായി ഗൈൽസ് തന്റെ വിശ്വാസം പ്രകടിപ്പിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- സാലി ഹോക്കിൻസ് as Elisa Esposito, a mute cleaner at a secret government laboratory
- Michael Shannon as Richard Strickland, a United States Colonel in charge of studying the Asset
- Richard Jenkins as Giles, Elisa's closeted neighbor and close friend
- Octavia Spencer as Zelda Fuller, Elisa's co-worker and friend
- Michael Stuhlbarg as Dimitri Mosenkov, a scientist studying the Asset under the alias of "Robert Hoffstetler", who is secretly a Soviet spy
- Doug Jones as Amphibian Man / The Asset, an amphibious creature referred to as "The Asset" that Elisa grows attached to
- David Hewlett as Fleming, the laboratory's head of security
- Nick Searcy as Frank Hoyt, a United States General and Strickland's superior
- Stewart Arnott as Bernard, Giles' employer and former lover
- Nigel Bennett as Mihalkov, Mosenkov's handler
- Lauren Lee Smith as Elaine Strickland, Strickland's wife
- Martin Roach as Brewster Fuller, Zelda's husband
- Allegra Fulton as Yolanda, a cleaning woman at the laboratory
- John Kapelos as Mr. Arzoumanian, the owner of the cinema Elisa and Giles live above
- Morgan Kelly as Pie Guy, an employee of a local diner who Giles finds attractive
അവലംബം
[തിരുത്തുക]- ↑ Tapley, Kristopher (November 21, 2017). "Spirit Awards: 'Call Me by Your Name,' 'Get Out' Soar, 'Shape of Water' Shunned Again". Variety. Retrieved November 21, 2017.
- ↑ "The Shape of Water". tiff. Retrieved August 31, 2017.
- ↑ "The Shape of Water (2017)". Box Office Mojo. Retrieved January 21, 2018.
- ↑ Zack Shard (August 31, 2017). "'The Shape of Water' Reviews Rave About Sally Hawkins' 'Once-in-a-Lifetime' Silent Performance". Indiewire. Retrieved September 2, 2017.
- ↑ "Toronto Film Festival 2017 Unveils Strong Slate". Deadline.com. Penske Business Media, LLC. Retrieved July 25, 2017.
- ↑ "The Shape of Water Novel Does Much, Much More Than Adapt the Movie". Gizmodo. December 6, 2017. Archived from the original on 2018-03-06. Retrieved December 7, 2017.
- ↑ "The biggest Oscar surprise? The show can still surprise us". Retrieved 5 March 2018.
- ↑ "The Shape of Water leads Bafta nominations". BBC News. January 9, 2018. Retrieved January 9, 2018.