ദ വെജിറ്റേറിയൻ
ദൃശ്യരൂപം
കർത്താവ് | ഹാൻ കാങ് |
---|---|
യഥാർത്ഥ പേര് | 채식주의자 |
പരിഭാഷ | ഡെബോറ സ്മിത്ത് |
രാജ്യം | ദക്ഷിണ കൊറിയ |
ഭാഷ | കൊറിയൻ, ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | Contemporary fiction, Asian culture, literary fiction |
പ്രസാധകർ | പോർട്ടോ ബെല്ലോ ബുക്ക്സ് (UK); 창비 (S. Korea) |
പ്രസിദ്ധീകരിച്ച തിയതി | 30 ഒക്ടോബർ 2007 (S. Korea); 1 ജനുവരി 2015 (UK) |
മാധ്യമം | Print (hardback) and (paperback) |
ഏടുകൾ | 160 pp (UK paperback edition) |
ISBN | 978-0-5534-4818-4 |
2016 ലെ മാൻ ബുക്കർ പുരസ്‌കാരത്തിന് അർഹമായ കൊറിയൻ നോവലാണ് ദ വെജിറ്റേറിയൻ.[1][2] 2007 ൽ ആണ് ഈ നോവൽ ആദ്യമായി പ്രസിദ്ധീകരിയ്ക്കപ്പെടുന്നത്. കാങ് തന്റെ തന്നെ 1997ൽ പ്രസിദ്ധീകൃതമായ ദി ഫ്രൂട്ട് ഓഫ് മൈ വുമൺ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ഈ നോവൽ എഴുതിയത്. ദക്ഷിണകൊറിയൻ തലസ്ഥാനമായ സിയൂൾ നഗരത്തിൽ താമസമാക്കിയ യൃോങ്-ഹൈ എന്ന യുവതിയുടെ കഥയാണ് ദ വെജിറ്റേറിയൻ. ഒരു ദുഃസ്വപ്നം കണ്ടതിനു ശേഷം യൃോങ്-ഹൈയ്ക്ക് മാംസഭക്ഷണം തിന്നാൻ സാധിയ്ക്കുന്നില്ല. ജീവിതത്തിലെ ഈ ചെറിയ വഴിത്തിരിവിനെത്തുടർന്നുള്ള അസാധാരണ സംഭവവികാസങ്ങളാണ് കഥയുടെ കാതൽ.[3]
കഥ ചുരുക്കം
[തിരുത്തുക]മാംസാഹാരിയായ സ്ത്രീ അതിൽ നിന്ന് മാറി ചിന്തിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം. "പരമ്പരാഗത ശീലങ്ങളിൽ നിന്ന് മാറാൻ തയ്യാറായ സ്ത്രീയുടെ ജീവിതം നോവൽ മനോഹരമായി ചിത്രീകരിക്കുന്നെന്ന് മാൻ ബുക്കർ പുരസ്കാര സമിതി വിലയിരുത്തി.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]- യ് സാങ് ലിറ്റററി പ്രൈസ്
- യങ് ആർട്ടിസ്റ്റ് അവാർഡ്
- കൊറിയൻ ലിറ്ററേച്ചർ നോവൽ അവാർഡ്
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Han Kang's The Vegetarian wins Man Booker International Prize", BBC, 16 May 2016, retrieved 17 May 2016
- ↑ "The Vegetarian", themanbookerprize.com, 16 May 2016, retrieved 17 May 2016
- ↑ Miller, Laura (2 February 2016), "I'm Not an Animal Anymore", Slate, retrieved 17 May 2016