ദ വിർജിൻ ആന്റ് ചൈൽഡ് വിത്ത് റ്റൂ ഏഞ്ചൽസ് (ആൻഡ്രിയ ഡെൽ വെറോച്ചിയോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Madonna of the Milk
Verrocchio, madonna del latte.jpg
ArtistAndrea del Verrocchio
Year1467–1469
MediumTempera on panel
Dimensions69.2 cm × 49.8 cm (27.2 in × 19.6 in)
LocationNational Gallery, London

1467–1469 നും ഇടയിൽ ഫ്ലോറൻസിലെ പ്രധാനപ്പെട്ട ഒരു ചിത്രശാലയുടെ ഉടമസ്ഥനായിരുന്ന ഇറ്റാലിയൻ നവോത്ഥാന ചിത്രകാരൻ ആൻഡ്രിയ ഡെൽ വെറോച്ചിയോ ചിത്രീകരിച്ച ഒരു ടെമ്പറ പാനൽ ചിത്രമാണ് ദ വിർജിൻ ആന്റ് ചൈൽഡ് വിത്ത് റ്റൂ ഏഞ്ചൽസ്. യുണൈറ്റഡ് കിംഗ്ഡത്തിലെ ലണ്ടനിലെ നാഷണൽ ഗാലറിയിൽ ഈ ചിത്രം സംരക്ഷിരിക്കുന്നു.[1]

വിവരണം[തിരുത്തുക]

ഫിലിപ്പോ ലിപ്പിയുടെ ചിത്രം ലിപ്പിന (സി. 1465) ൽ നിന്നാണ് ഈ ചിത്രത്തിന്റെ പ്രമേയം ഉടലെടുത്തത്. രണ്ട് കുഞ്ഞു മാലാഖമാരുടെ സഹായത്തോടെ മറിയ കുഞ്ഞ് യേശുവിനെ പിടിച്ചിരിക്കുന്നതായി ഹോർട്ടസ് കൺക്ലസസിനെ സൂചിപ്പിക്കുന്ന ഒരു മാർബിൾ കെട്ടിന്റെ ചുറ്റളവിലാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്. അതിന്റെ പിന്നിൽ, പശ്ചാത്തലത്തിൽ, ഒരു ഭൂപ്രദേശവും കാണാം.

സാന്ദ്രോ ബോട്ടിസെല്ലി ഈ ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് (ഈ ചിത്രം പുനർനിർമ്മാണത്തിൽ വെറോച്ചിയോയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു) ചിത്രീകരിച്ച മഡോണ ആന്റ് ചൈൽഡ് വിത്ത് റ്റു ഏഞ്ചൽസ് ഇപ്പോൾ നേപ്പിൾസിലെ കപ്പോഡിമോണ്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Andrea del Verrocchio | The Virgin and Child with Two Angels | NG2508 | National Gallery, London". www.nationalgallery.org.uk. ശേഖരിച്ചത് 2019-09-19.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]