ദ വാ ഡിൻസി കോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദ വാ ഡിൻസി കോഡ്:ഏ ഫിഷി പാരഡി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമാണം:TheVaDinciCod.jpg
First edition (publ. Gollancz)

ന്യു യോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറായ ദ ഡാവിഞ്ചി കോഡിന്റെ പാരഡിയായി പുറത്തിറങ്ങിയ ഒരു നോവലാണ് ദ വാ ഡിൻസി കോഡ്:ഏ ഫിഷി പാരഡി.ബ്രിട്ടീഷ് നിരൂപകനും നോവലിസ്റ്റുമായ ആഡം റോബർട്ട്സ് ഡോൺ ബ്രൈൻ (ഡാൻ ബ്രൗൺ എന്ന പേരിന്റെ പാരഡി) എന്ന തൂലികാനാമത്തിൽ എഴുതിയ നോവലാണ് 'ദ വാ ഡിൻസി കോഡ്:ഏ ഫിഷി പാരഡി'.ഇൗ നോവലിലെ പല ക‍‍ഥാപാത്രങ്ങളും ദ ഡാവിഞ്ചി കോഡിലെ പ്രശസ്തരായ ചില ക‍‍ഥാപാത്രങ്ങളെ ഒാർമിപ്പിക്കുന്നു;സോഫി നുഡുവു(സോഫി നേവേ),റോബർട്ട് ഡാങ്ക്ലൻ(റോബർട്ട് ലാങ്ഡൺ),കർവ് ടാഷ്(ബെസു ഫാഷെ) തുടങ്ങിയ പേരുകൾ ഉദാഹരണം.

ക‍‍ഥ[തിരുത്തുക]

ഏകദേശം ദ ഡാവിഞ്ചി കോഡിന് സമാനമായ ക‍‍ഥയാണ് ദ വാ ഡിൻസി കോഡ്:ഏ ഫിഷി പാരഡിയിലും.ഇവ തമ്മിലുളള വെത്യാസം ഇതിലെ ക‍‍ഥാപാത്രങ്ങൾ അന്വേഷിക്കുന്നത് തിരുകാസയുടെ സ്ഥാനത്ത് ഒരു കോഡ് മത്സ്യത്തെയാണ് ​എന്നതാണ്.അതു മാറ്റിനിർത്തിയാൽ ദ വാ ഡിൻസി കോഡ്:ഏ ഫിഷി പാരഡിയിലെ ക‍‍ഥാസന്ദർഭങ്ങളും ദ ഡാവിഞ്ചി കോഡിലെ ക‍‍ഥാസന്ദർഭങ്ങളും ഏകദേശം സമാനമാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ_വാ_ഡിൻസി_കോഡ്&oldid=2347307" എന്ന താളിൽനിന്ന് ശേഖരിച്ചത്