ദ വയലിൻ
ദ വയലിൻ | |
---|---|
സംവിധാനം | ഫ്രാൻസിസ് വർഗോസ് |
നിർമ്മാണം | Ángeles Castro Hugo Rodríguez |
രചന | Francisco Vargas |
അഭിനേതാക്കൾ | Ángel Tavira |
ഛായാഗ്രഹണം | Martín Boege |
ചിത്രസംയോജനം | Ricardo Garfias |
റിലീസിങ് തീയതി | 11 മാർച്ച് 2005 |
രാജ്യം | മെക്സിക്കോ |
ഭാഷ | സ്പാനിഷ് |
സമയദൈർഘ്യം | 98 മിനുട്ട് |
ഫ്രാൻസിസ്കോസ് വർഗ്ഗാസ് സംവിധാനം ചെയ്തു 2005 ൽ പുറത്തിറങ്ങിയ മെക്സിക്കൻ ചലചിത്രം.
കഥാ സംഗ്രഹം
[തിരുത്തുക]ഈ സിനിമയിൽ പ്രധാനമായും അഞ്ചു കാര്യങ്ങളാണുള്ളത് . സ്പോടകവസ്തുക്കൾ, സൈന്യം, പ്രക്ഷോഭം നടത്തുന്ന ജനങ്ങൾ, അവരുടെ അവകാശ പോരാട്ടങ്ങൾ , പിന്നെ ഒരു വയലിനും. പേരില്ലാത്തതെങ്കിലും മെക്സിക്കോയോട് സാമ്യമുള്ള ഒരു ലാറ്റിൻ അമേരിക്കൻ രാജ്യത്താണു കഥ നടക്കുന്നത്. ഏകാധിപത്യ ഭരണത്തിൻ കീഴിൽ കടുത്ത ഭരണകൂട ഭീകരത നടക്കുന്നുണ്ടവിടെ. ജനങ്ങളെയും ഗവർമെന്റിനെതിരെ പ്രവർത്തിക്കുന്ന സ്വതന്ത്ര ഗ്രൂപ്പുകളിലെ അംഗങ്ങളെയും മ്രിഗീയമായി പീഡിപ്പിക്കുന്ന ദ്രിശ്യത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. ഒരു കുഞ്ഞു പ്രദേശത്തെ ജനങ്ങളെ ഗറില്ലകളെ തിരയുന്നതിന്റെ ഭാഗമായി ക്രൂരമായി ഉപദ്രവിക്കുന്നു, സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു.പട്ടാളക്കാർ ഓരോ ഇഞ്ചും അരിച്ച് പൊറുക്കുന്നു. നഗരത്തിൽ തെരുവുകളിൽ തന്റെ പഴയ വയലിൻ ഉപയോഗിച്ച് പാട്ടുപാടി ഉപജീവനം കഴിക്കുന്ന വ്രിദ്ധനും മകനും ചെറുമകനും ഈ സിനിമയിലെ കഥാപാത്രങ്ങൾ. ഇവർ വിപ്ലവകാരികൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. തന്റെ ഗോതമ്പ് പാടത്ത് വെടിയുണ്ടകൾ വിപ്ലവകാരിക്കൾക്ക് എത്തിച്ച് കോടൂക്കാൻ തന്റെ വയലിൻ ആണ അയാൾ ഉപയോഗിക്കുന്നത്. അതും പട്ടാള ഓഫീസറുടെ മൂക്കിനു തഴെക്കൂടെ. എന്നും പട്ടാള ഓഫീസർക്ക് വയലിൻ ക്ലാസ്സ് ഏടുക്കുന്നുണ്ട്. അകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമയാണത്.
പുരസ്കാരങ്ങൾ
[തിരുത്തുക]- 2006 കാൻ ഫ്വ്സ്റ്റിവലിൽ പ്രദർസിപ്പിക്കപ്പെട്ടു.[1]
- 2006 തിരുവനന്തപുരം അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ പ്രദർശിപ്പിക്കപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ "Festival de Cannes: The Violin". festival-cannes.com. Archived from the original on 2012-10-11. Retrieved 2009-12-14.