ദ ലോംഗ് എൻഗേജ്മെൻറ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Long Engagement
LongEngagementAHughes.jpg
ArtistArthur Hughes
Year1854-59
MediumOil on canvas
Dimensions105.4 cm × 52.1 cm (41.5 in × 20.5 in)
LocationBirmingham Museum & Art Gallery, Birmingham

1854-നും 1859-നും ഇടക്ക് പ്രീ-റാഫേലൈറ്റ് ആർട്ടിസ്റ്റ് ആർതർ ഹ്യൂഗ്സ് ചിത്രീകരിച്ച എണ്ണച്ചായാചിത്രമാണ് ദ ലോംഗ് എൻഗേജ്മെൻറ്. ഈ ചിത്രം യഥാർത്ഥത്തിൽ ആദ്യം ഒർലാൻഡോ എന്നായിരുന്നു. [1] ഈ ചിത്രത്തിൽ ഒരു ക്യൂറേറ്റിനെയും അദ്ദേഹത്തിന്റെ പ്രതിശ്രുതവധുവിനെയും ഒരു വനഭൂമിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്നു. ഈ കാലഘട്ടത്തിലെ മധ്യവർഗ്ഗ സാമൂഹിക കൺവെൻഷനുകളെ ഈ തലക്കെട്ട് പരാമർശിക്കുന്നു. ഏപ്രിൽ ലൗവ്, ദ ലോംഗ് എൻഗേജ്മെന്റ് എന്നിവ ഹ്യൂഗ്സിന്റെ ഏറ്റവും പ്രസിദ്ധമായ ചിത്രങ്ങളാണ്. ഇവ രണ്ടും പ്രണയവും സൗന്ദര്യവും പകർന്ന ചിന്താഗതിക്കാരായ ദമ്പതികളെ ചിത്രീകരിക്കുന്നു. പ്രകൃതിയോടും സ്ത്രീകളോടും മൃദു സമീപനം കണ്ടെത്തുന്ന വ്യത്യസ്തമായ പ്രീ-റാഫേലൈറ്റ് ശൈലിയെ ഈ ചിത്രം എടുത്തു കാണിക്കുന്നു.

അവലംബം[തിരുത്തുക]

  1. Arthur Hughes: Pre-Raphaelite painter and book illustrator
"https://ml.wikipedia.org/w/index.php?title=ദ_ലോംഗ്_എൻഗേജ്മെൻറ്&oldid=3427133" എന്ന താളിൽനിന്ന് ശേഖരിച്ചത്