ദ മൂൺ ഈസ് എ ഹാർഷ് മിസ്ട്രസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ മൂൺ ഈസ് എ ഹാർഷ് മിസ്ട്രസ്സ്
പുറം ചട്ട
ഒന്നാമത്തെ എഡിഷന്റെ പുറം ചട്ട
കർത്താവ്റോബർട്ട് എ. ഹൈൻലൈൻ
പുറംചട്ട സൃഷ്ടാവ്ഇർവ് ഡോക്ടോർ
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംശാസ്ത്ര ഫിക്ഷൻ നോവൽ
പ്രസാധകർജി.ബി. പട്ട്നാംസ് സൺസ്
പ്രസിദ്ധീകരിച്ച തിയതി
1966
ഏടുകൾ382 (1997 ഓർബ് ബുക്ക്സ് സോഫ്റ്റ് കവർ എഡിഷൻ)
ISBN[[Special:BookSources/0-312-86355-1 (1997 ഓർബ് ബുക്ക്സ് സോഫ്റ്റ്കവർ എഡിഷൻ)|0-312-86355-1 (1997 ഓർബ് ബുക്ക്സ് സോഫ്റ്റ്കവർ എഡിഷൻ)]]
OCLC37336037
ശേഷമുള്ള പുസ്തകംദ റോളിംഗ് സ്റ്റോൺസ് (രണ്ടിലും ഒരേ കഥാപാത്രങ്ങളുണ്ട്)

അമേരിക്കൻ എഴുത്തുകാരനായ റോബർട്ട് എ. ഹൈൻലൈൻ 1966-ൽ രചിച്ച സയൻസ് ഫിക്ഷൻ നോവലാണ് ദ മൂൺ ഈസ് എ ഹാർഷ് മിസ്ട്രസ്സ്. ചന്ദ്രനിലെ കോളനിവാസികൾ ഭൂമിയിലെ വാസികൾക്കെതിരേ കലാപമുയർത്തുന്നതാണ് നോവലിന്റെ ഇതിവൃത്തം. ഭൂമിയിലെയും ചന്ദ്രനിലെയും ഭാവിയിലെ സമൂഹത്തെപ്പറ്റി വളരെ വിശദമായി സങ്കൽപ്പിച്ചവതരിപ്പിച്ചിരിക്കുന്ന കഥ പരക്കെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് ഹൈൻലൈന്റെ പ്രധാന കൃതികളിലൊന്നായും എഴുതപ്പെട്ട സയൻസ് ഫിക്ഷൻ കൃതികളിൽ പ്രധാനപ്പെട്ട ഒന്നായും കണക്കാക്കുന്നു.[1]

വേൾഡ്സ് ഓഫ് ഈഫ് മാസികയിൽ 1965 ഡിസംബർ മുതൽ 1966 ഏപ്രിൽ വരെ തുടർച്ചയായി ഈ കൃതി പ്രസിദ്ധീകരിച്ചിരുന്നു. 1967-ൽ മികച്ച സയൻസ് ഫിക്ഷൻ കൃതിക്കുള്ള ഹ്യൂഗോ പുരസ്കാരം ഈ കൃതിക്ക് ലഭിക്കുകയുണ്ടായി.[2] 1966-ൽ ഈ കൃതി നെബുല പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.[3]

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

സ്വാധീനം[തിരുത്തുക]

ടി.എ.എൻ.എസ്.ടി.എ.എ.എഫ്.എൽ. ("ദെയർ ഐന്റ് നോ സച്ച് തിങ്ങ് ആസ് എ ഫ്രീ ലഞ്ച്") എന്ന ചുരുക്കെഴുത്ത് ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഈ കൃതിയിലാണ്. കൃത്രിമമായി സൃഷ്ടിച്ച ഭാഷയായ ലോഗ് ലാനിന് പ്രചാരം നൽകുന്നതിൽ ഈ കൃതി വലിയ സ്വാധീനം ചെലുത്തി. ഗ്രന്ഥത്തിൽ കൃത്യമായി മനുഷ്യരും കമ്പ്യൂട്ടറുകളും തമ്മിൽ സംവദിക്കാനായി ഈ ഭാഷയാണ് ഉപയോഗിക്കുന്നത്. ഉദ്ധരണികൾക്കായുള്ള ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷണറി "ദെയർ ഈസ് നോ ഫ്രീ ലഞ്ച്" എന്ന പ്രയോഗം ആദ്യമായി അച്ചടിച്ചുവന്നത് ഈ കൃതിയിലാണെന്ന് സൂചിപ്പിക്കുന്നു.[4]

ചലച്ചിത്ര രൂപാന്തരണം[തിരുത്തുക]

2004-ൽ തിരക്കഥാകൃത്തായ ടിം മിനിയർ ഈ നോവലിനെ അടിസ്ഥാനമാക്കി ഒരു തിരക്കഥ തയ്യാറാക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.[5] 2006-ൽ പൂർത്തിയാക്കിയ തിരക്കഥ പല സംവിധായകർക്കും നൽകപ്പെടുകയുണ്ടായി.[6]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Gioia, Ted. "The Moon is a Harsh Mistress". conceptual fiction. Archived from the original on 2012-08-28. Retrieved 9 April 2012.
  2. "1967 Award Winners & Nominees". Worlds Without End. Retrieved 2009-07-27.
  3. "1966 Award Winners & Nominees". Worlds Without End. Retrieved 2009-07-27.
  4. "Little Oxford Dictionary of Quotations". AskOxford. Oxford University Press. Archived from the original on 2011-06-07. Retrieved 2009-03-16.
  5. "Minear To Adapt Moon". Sci Fi Wire. 2004-01-20. Archived from the original on 2007-07-18. Retrieved 2014-03-19.
  6. Tim Minear. The Glenn and Helen Show (February 25, 2006) Archived 2008-02-12 at the Wayback Machine.. Instapundit.com Occurs at 00:35:23.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ ദ മൂൺ ഈസ് എ ഹാർഷ് മിസ്ട്രസ്സ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: